Sunday, May 31, 2015

മൂലക്കാട്ട് പിതാവിന് ഒരു നീതിയും ഭരണികുളങ്ങരക്കും ജോർജ്ജിനും മറ്റൊരു നീതിയും?? എവിടെ പോയി ഗർജ്ജിക്കുന്ന ക്നാനായ സിംഹങ്ങൾ ?

From: Jobi Abraham <abrjobi@
Date: May 31, 2015 at 1:21:53 AM EDT
To: Americankna <americankna@gmail.com>
Subject: Re: അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.
 കേരള രാഷ്ട്രീയം ഇന്ന് ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം ബാർ കോഴ കേസും K M   മാണി K ബാബു എന്നീ മന്ത്രിമാർ നേരിടുന്ന ആരോപണങ്ങളും. ഇവിടെ ഉയർന്നു വന്ന ഒരു പ്രധാന വിഷയം അന്വേഷണ ഉദ്ധ്യോഗസ്ഥർ അവലംബിക്കുന്ന ഉപാധികൾ ആണ്. 10 കോടി വാങ്ങി എന്ന് ആരോപിക്കപെട്ട  K ബാബു കൂൾ ആയി നടക്കുന്നു.മാണി സാറും കൂട്ടരും നില തെറ്റി  നിൽകുന്നു.

 ഇതുപോലെ തന്നെ ഒരു വിരോധാഭാസം ആണ് ഇന്ന് ആഗോള ക്നനായ്ക്കാർ നേരിടുന്നത്.ഈ കഴിഞ്ഞ് ആഴ്ചകളിൽ ക്നാനായ സമുദായത്തെ ദുർബല പെടുത്തുക എന്നാ ലക്‌ഷ്യം  മുന്നിൽ കണ്ടു കൊണ്ട് ഭരണി കുളങ്ങര പിതാവും മുൻ ചീഫ് വിപ്പ് P  C ജൊർജ്ജും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഒരു പക്ഷെ മുൻപ് എന്നത്തെ കാളും ഗൌരവ ഏറിയതും ആശംഗ ജനകവും ആണ്. അമേരിക്കയും  പ്രവാസി ക്നാനായ കാരീൽ നിന്നും മാറി   പ്രതീക്ഷിച്ചതു പോലെ ഇന്ന് കോട്ടയതിൻ തട്ടകത്തിലേക്ക് കളി മാറി കഴിഞ്ഞിരിക്കുന്നു.ക്നാനായ സമുദായം ഒരു ക്രിസ്തീയ സഭയോ എന്ന് പരസ്യം ആയി ക്നനയക്കാരുടെ നടുമുറ്റം ആയ ഉഴവൂരിൽ വന്നു ചോദിച്ച ജോർജിനും മാക്കിൽ പിതാവ് കുതന്ത്രത്തിൽ വിശുദ്ധ പത്താം പിയൂസ് മാര്പ്പാപ  തെറ്റി ധരിപ്പിച്ചു നേടിയതാണ് കോട്ടയം  രൂപത എന്ന് പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത മറ്റു വ്യക്തികൾ പറഞ്ഞു വച്ചപ്പോൾ നാളിതുവരെ  കേരള ക്രൈസ്തവ സഭക്ക് ക്നനയക്കാർ  നൽകിയ ആരാധന ക്രമം ഉൾപ്പടെയുള്ള സംഭാവനകളെ അറബികടലിൽ കെട്ടി താഴ്തുവാനാണ്  ശ്രമിക്കുന്നത്. ഭരണി കുളങ്ങര പിതാവിന്റെ ആമുഖ ലേഖനം ഇതിനു  ഉപോൽബലകമായ മറ്റൊന്നാണ്. 
ഇത്രയും ഒക്കെ പ്രത്യക്ഷമായ ആക്രമണങ്ങൾ ക്നാനായ സമുദായത്തിന് എതിരെ അഴിച്ചു വിട്ടിട്ടും ക്നാനായ സമുദായത്തിലെ ഗർജിക്കുന്ന നേതാക്കന്മാർ ആരും ഇതിനു എതിരെ ഒന്ന് അപലപിക്കുവാൻ പോലും തയാറാകുന്നില്ല എന്നത് ഒരു ഇരട്ട താപ്പ്‌ അല്ലെ എന്ന് കരുതേണ്ടി വരുന്നു. അഭിവന്ദ്യ അങ്ങടിയാത് പിതാവ് പുറപ്പെടിവിച്ച അമേരിക്കയിലെ ക്നാനായ പള്ളികളിൽ  നടപ്പാക്കേണ്ട അങ്ങത്വത്തെ അടിസ്ഥാന പെടുത്തി അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ ചിക്കാഗോ വിശദീകരണ യോഗവും അതിനു ശേഷം നടന്ന ചൈതന്യ സംഭവും ആരും മറന്നിട്ടില്ല എന്ന് ഓർക്കുക. അന്ന് കോട്ടയം രൂപതയില്ലേ എല്ലാ ഇടവക യിൽ നിന്നും പോരാട്ട വീര്യം ഒട്ടും കുറവല്ലാത്ത ക്നനയക്കാരെ ചൈതന്യയിൽ വിളിച്ചു കൂട്ടി പിതാവിനെ വിചാരണ ചെയ്ത കയ്യേറ്റം ക്നാനായ നേതാക്കന്മാരെ ഇന്നു എവിടെ നിങ്ങളുടെ ചോരത്തിളപ്പ് ? . അതോ സ്വന്തം ഗോത്ര പിതാവിന് ഒരു നീതിയും സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന ഇതര ആത്മീയ നേതാക്കല്ക്കും രാഷ്ട്രീയ കുബുധികൾക്ക് മറ്റൊരു നീതിയുമോ? KCCNA , DKCC, KCC സംഘടന നേതാക്കാൻ മാര് അമേരിക്ക , UK ഓസ്ട്രേലിയ എന്നിവടങ്ങിളിൽ ക്നാനായ കൂട്ടായ്മകൾ നടക്കുമ്പോൾ അധിധികൾ ആയി വരുകയും മെത്രാന്മാർ ഇരിക്കുന്ന  വേദികളിൽ വളരെ ഘന ഗാംഭീര്യത്തോടെ മൈക്ക് കിട്ടുമ്പോൾ എന്തൊക്കെയോ ചെയ്യുമെന്നു, അല്ലെങ്കിൽ  അവർക്ക് അവരുടെ വഴി നോക്കാൻ അറിയാം എന്ന് പ്രഖോഷിക്കുന്നത് കേൾക്കാറുണ്ട് ? ഇപ്പോളത്തെ നിങ്ങളുടെ മൌനം കാണുമ്പോൾ അത് വെറും തിണ്ണ മിടുക്കല്ലേ എന്ന് ചോദിക്കേണ്ടി വരുന്നു. ഇന്നിപ്പോൾ ഇതിനെ ചെറുക്കുവാൻ അല്ലെങ്കിൽ ഒന്ന് പ്രതികരിക്കുവാൻ  Detroitil ഒരു ജയ്സ് , ഒരു  ജയ്മൊൻ,  ജോണ്‍ കരമ്യലിൽ എന്നിങ്ങെനെ വ്യക്തി കളിലേക്ക് ഒതുങ്ങി കൂടിയിരിക്കുന്നു. 

ഇവിടെ പറഞ്ഞു വക്കുന്നത് ക്നാനായ തീവ്രവാദമോ മവൊഇസ്റ്റ് സമര രീതിയോ അല്ല.ക്നാനായ സമുതയതിന്റെ അസ്ഥിത്വത്തെ തന്നെ അതിനെ സംരക്ഷിക്കാൻ കടപെട്ടെവർ ചോദ്യം ചെയ്യുമ്പോൾ അതിനു എതിരെ നിശബ്ധമായിര്ക്കുക കരണീയം അല്ല എന്നാ തോന്നലാണ് അതും വിശേഷിച്ചു ക്നാനായ സംഘടന നേതൃത്വങ്ങൾ . അമേരിക്കൻ ക്നനയകർക്ക് ഇന്ന് പ്രത്യേകിച്ച് ചിക്കാഗോ നിവാസികൾക്ക് നേതൃത്വത്തിന് അനുകൂലമായ ഒരു സാഹചര്യം ആണ് സിറോ മലബാർ സഭയോട് തങ്ങളുടെ ആവശ്യങ്ങൾ നേടി എടുക്കുവാൻ.


ക്നനയക്കാരുടെ ആത്മീയ നേതൃത്വം ഇന്ന് ചിക്കാഗോ കേന്ദ്രീകൃതം ആണ്. റോമിൽ പോയാൽ മാത്രമല്ല കാക്കന്നട്ടു നിന്നും അതുപോലെ ചിക്കാഗോ രൂപത്ത ആസ്ഥാനത്ത് നിന്നും തീരുമാനങ്ങൾ ഉണ്ടാകാം എന്നാ സത്യം എല്ലാവരും ഏതാനും മാസങ്ങൾ മുൻപ് മനസ്സിൽ ആക്കിയത് ആണ്. അതിനു വേണ്ടി വന്നത്ഒരു ചെറിയ മനുഷ്യന്റെ നിരന്തര  പരിശ്രമം ആണ്. അന്ന് അതിനെ പിന്താങ്ങി മുൻപിൽ നിന്നവർ ഇന്ന് പുറകോട്ടു പോയി എന്നത് ഒരു വിധി വൈപരീത്യം. ആ തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ ആത്മീയ നേതൃത്വത്തിൽ നിരന്തര ശ്രദ്ധ പതിപ്പിക്കുക എന്നത് കോട്ടയത്തെയും അതുപോലെ വിദേശങ്ങളിലെ സംഘടന നേതൃത്വത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ ചുമതല ആയി കണ്ടു  അക്ഷീണം പ്രവർത്തിച്ചാൽ ക്നാനായ സമുദായത്തിന് തനതായ ഒരു വ്യവസ്ഥിതി നേടി എടുക്കുക വഴി ഇത് ഒരു ക്രിസ്തീയ സഭ തന്നെ എന്നും ഇത് എൽകാലവും നിലനിൽകുമെന്നും  P c ജോർജിനെ പോലെ ഭരണികുളങ്ങര പിതാവിനെ പോലെ  ഉള്ളവർക്ക് അതുവഴി  മനസിലാക്കി കൊടുക്കാം . അതിനായി ഉണര്ന്നു പ്രവര്ത്തിക്കൂ കണ്‍വെൻഷൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ  മാത്രം പ്രവർത്തന മണ്ഡലം ആക്കി ഒതുക്കി തീര്ക്കുന  നേതാക്കളെ. സ്വന്തം അപ്പനെ സ്വന്തം കുടുംബത്തിൽ തല്ലി തോല്പ്പിക്കുന്നതിലും എത്രയോ മഹത്വം ആ കർമo

ജോബി എബ്രാഹം ഓളിയിൽ
ചിക്കാഗോ 

Friday, May 29, 2015

അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.

​ സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ ക്രഡിബിലിറ്റിയും വിശ്വാസ്സ്യതയും നഷ്ടപ്പെടുത്താൻ വഴിവിട്ട ഇടപാടുകളിലൂടെ ഫരീദാബാദ് ആർച്ച് ബിഷപ്പ് അഭിവന്യ കുരിയാക്കോസ്സ് ഭരണിക്കുളങ്ങര പിതാവ് തുനിഞ്ഞു ഇറങ്ങിയിരിക്കുന്നു.അറിയാവുന്ന സത്യങ്ങളിലേക്കാളും അറിയപ്പെടാത്ത ഞെട്ടിക്കുന്ന ചില സത്യങ്ങൾ ആണ് കിട്ടിയിരിക്കുന്നത്. കേവലം ക്നാനായ സമുധായത്തോട്‌ മാത്രമല്ല അഭിവന്യ പിതാവിന്റെ പ്രശ്നങ്ങൾ. ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയിൽ വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഗ്രൂപ്പിനെ അദ്ദേഹം താലോലിച്ച് വളർത്തുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി അഭിവന്യ അങ്ങാടിയത്ത് പിതാവിനെ മൂക്ക് കൊണ്ട്  " ക്ഷ ഞ്ഞ " വരപ്പിക്കുന്ന ചിലർക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നതും അവരുടെ പരാധികൾ റോമിൽ എവിടെയൊക്കെ കൊടുക്കണമെന്ന് കാണിച്ചു കൊടുത്തതും ഭരണിക്കുളങ്ങര പിതാവ് തന്നെ. ചിക്കാഗോ രൂപതയിൽ ഒരു വിഭാഗം അച്ഛൻമാരെയും  വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന  ഗ്രൂപ്പിനെയും കൂട്ടി ഒളിപോർ നടത്തുകയാണ്. സീറോ മലബാർ സഭയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന പ്രാദേശീകമായ പ്രശ്നങ്ങൾ ഒരിക്കലും ശാശ്വതമായി പരിഹാരം കാണാതെ കിടക്കുകയും സഭയിൽ നിലനിൽക്കുന്ന വഴക്കുകളുടെ ബാക്കിപത്രങ്ങൾ അമേരിക്കയിലേക്കും സീറോ മലബാർ സിനഡിലെ മെത്രാൻമാർ ഇറക്കുമതി ചെയിതിരിക്കുന്നു. കേരളത്തിലെ ഓരോ രൂപതയിലെ പിതാക്കന്മാരും അവരവരുടെ അച്ചന്മാരെ ചിക്കാഗോ രൂപതയിൽ ഓരോ അയലന്റുകൾ ആക്കി മാറ്റി കൊച്ചു നാട്ടു രാജ്യങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. മിക്ക രൂപതകളിലെ പിതാക്കന്മാരും രഹസ്സ്യ സന്ദർശനങ്ങൾ നടത്തി വിധ്വംസ്സക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഇന്ന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത വിവിത രൂപതകളിൽ നിന്ന് വന്ന വൈദീകരുടെ അനുസ്സരണക്കേടിന്റെ ഈറ്റില്ലമായിരിക്കുന്നു. സീറോ മലബാർ സഭയിലെ പിതാക്കന്മാരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമൻ ഭരണിക്കുളങ്ങര പിതാവ് തന്നെ. ഇവരുടെയൊക്കെ പാസ്സ്പോർട്ട് കണ്ട് കെട്ടിയാൽ ഞെട്ടിക്കുന്ന രഹസ്സ്യ യാത്രകളുടെ ചുരുളുകൾ പുറത്തുവരും.

2013 ലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത കത്രീഡൽ പള്ളി ഹാളിൽ വിരലിൽ എണ്ണാവുന്ന ചില ക്നാനായ സമുദായത്തിൽ നിന്ന് പോയവരും അവരെ പിന്താങ്ങുന്ന സീറോ മലബാർ സഭയുടെ കപട ഭക്തിയിൽ സ്വയം മഹാന്മാർ എന്ന് നടിക്കുന്ന ചിലരും ഉൾപ്പെടെ 48 പേർ പങ്കെടുത്ത മഹാ സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ പിതാവ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന് അമേരിക്കയിൽ ജൂറിഡിക്കൽ അധികാരം ഇല്ലാതെ സഭാകാര്യങ്ങളിൽ കൈകടത്തുന്നു എന്നും അദ്ദേഹത്തെ കാക്കനാടിന് വെളിയിൽ വിലക്കണമെന്നും ആവശ്യപ്പെട്ട് പരാതി റോമിൽ കൊടുക്കുകയുണ്ടായി. ഈ ഗ്രൂപ്പിന് ശക്തമായ പിന്തുണ കൊടുക്കുന്നത് ഭരണിക്കുളങ്ങര പിതാവാണ്. കഴിഞ്ഞ വർഷം കാക്കനാട് സിനഡിൽ ക്നാനായ സംബന്തമായ അജണ്ടയിൽ ഉണ്ടായിരുന്ന വിഷയങ്ങൾ സിനഡിന്റെ അന്ഗീകാരത്തോടെ പാസ്റ്ററൽ കെയറിലേക്ക് മാറ്റുകയും അഭിവന്യ പിതാക്കന്മാരായ  ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും കൂടി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാരുടെ സഭാപരമായ ഘടനക്ക് നിർവചനം കൊടുത്തു. ക്നാനായക്കാർക്കുള്ള സഭാസംവിധാനത്തിന്റെ ഘടന സിനഡ് കഴിഞ്ഞ് അമേരിക്കയിൽ വന്ന ശേഷം സർക്കുലറിൽ കൂടി അഭിവന്യ അങ്ങാടിയത്ത് പിതാവ് തന്റെ ഇടവകകളിൽ അറിയിക്കുകയുണ്ടായി. ​​​​അഭിവന്യ പിതാവിന്റെ സർക്കുലർ ചുവടെ കൊടുക്കുന്നു:



 

ക്നാനായക്കാരെ സംബന്തിച്ച സുപ്രധാനമായ സിനഡിലെ തീരുമാനത്തിന് ശേഷം സിനഡ് കഴിഞ്ഞു ഡൽഹിക്ക് പോകാനായി ഭരണിക്കുളങ്ങര പിതാവ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിൽക്കവേ ചിക്കാഗോയിലെ ക്നാനായ വിരുദ്ധ ലോപിയുമായി ബന്തപ്പെടുകയും ചില സുപ്രദാന കാര്യങ്ങൾ സംസാരിക്കണമെന്നതിനാൽ ഡൽഹിയിൽ ചെന്നിട്ട് പിറ്റേന്ന് വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. പിറ്റേന്ന് ഡൽഹിൽ നിന്നും വീണ്ടും ചിക്കാഗോയിലെ ക്നാനായ വിരുദ്ധരുമായി പിതാവ് ബന്തപ്പെടുകയും കാക്കനാട് സിനഡിന് ക്നാനായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അധികാരം ഇല്ലന്നും ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും സിഗരറ്റ് വലിക്കാൻ മാറിപോയിരുന്ന് സംസാരിക്കന്നതുപോലെ നടത്തിയ കാര്യമേ ഇതിൽ ഉള്ളൂ എന്നും പറയുകയുണ്ടായി. ആലഞ്ചേരി പിതാവിന്റെ നടപടിയെ അപഹാസ്സ്യമായി ചിത്രീകരിച്ച ഭരണിക്കുളങ്ങര പിതാവ് ഈ നടപടിക്ക് എതിരെ പരാതിയുമായി റോമിനെ സമീപിക്കാൻ ഈ ക്നാനായ വിരുദ്ധ ഗ്രൂപ്പിനെ ഉപദേശിക്കുകയും അതിനായി എങ്ങിനെയൊക്കെ എന്തൊക്കെ ചെയ്യണമെന്ന വഴികൾ കാണിച്ചു കൊടുക്കുകയും ചെയിതു. അദ്ധേഹത്തിന്റെ നിർദ്ദേശവും ഉപദേശവും വഴിയായി അമേരിക്കൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും അമേരിക്കയിലെ ന്യൂൻഷിയോക്കും ഇന്ത്യൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും ഒറിയന്റൽ കോണ്‍ഗ്രിഗേഷനും അങ്ങിനെ ഈ ലോകത്തിൽ എവിടെയെല്ലാം പരാതികൾ കൊടുക്കാമോ അവിടെയെല്ലാം പരാതികൾ കൊടുപ്പിച്ചു. കാക്കനാട് സിനഡിന്റെയും ആലഞ്ചേരി പിതാവിന്റെയും തീരുമാനത്തിനെ എതിർത്തുകൊണ്ടും അതിനെ താഴ്ത്തിക്കെട്ടിക്കൊണ്ടും ക്നാനായ വിരുദ്ധർക്ക് ആശ്വാസ്സം പകർന്നു കൊണ്ടും ചിക്കാഗോയിലെ തന്റെ ആൾക്കാർക്ക് ഭരണിക്കുളങ്ങര പിതാവ്  ഇമെയിൽ അയക്കുക യും ഈ കത്ത് ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയിൽ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛൻ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ഒരു സുഹൃത്ത് വായിക്കുകയുണ്ടായി. ഭരണിക്കുളങ്ങര പിതാവിൽ നിന്നും ഈ ഇമയിൽ കിട്ടിയ ക്നാനായ വിരുദ്ധ നിലപാടിന് ചിക്കാഗോയിൽ കുപ്രസ്സിദ്ധനായ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ അടുത്ത സുഹൃത്തുമായ ഈ വ്യക്തി പ്രസ്തുത മീറ്റിങ്ങിൽ ഓടി നടന്നു എല്ലാവരെയും കത്ത് കാണിക്കുന്നുണ്ടായിരുന്നു. 

 കാക്കനാട് സിനഡ് കഴിഞ്ഞ ശേഷം ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ കത്രീഡൽ പള്ളിയുടെ പ്രധാന തിരുന്നാളിന് അഥിതിയായി എത്തിയ ഭരണിക്കുളങ്ങര പിതാവ് ചിക്കാഗോയിൽ ഉണ്ടായിരുന്ന മുഴുവൻ ദിവസ്സവും ക്നാനായ വിരുദ്ധരുടെ അഥിതിയായി അവരോടൊപ്പം സഹവസ്സിക്കുകയും ക്നാനായ സമുധായത്തിനെതിരെ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയായിരുന്നു. ദൽഹിയിൽ വച്ച് ബഹുമാനപ്പെട്ട തടത്തിൽ അച്ഛന് എഴുതിയ കുപ്രസിദ്ധ കത്തിന് ശേഷം സിനഡിൽ പങ്കെടുത്തപ്പോൾ തനിക്ക് മറ്റ് പിതാക്കന്മാരിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചുവെന്നും ദൈര്യമായി മുൻപോട്ട് തന്നെ പോയിക്കൊള്ളാൻ എല്ലാവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. തങ്ങളുടെ ചൊൽപ്പടിക്ക് നിലക്കാത്ത മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിനെതിരെ പരാതികൾ കൊടുക്കുന്ന ഒരു വിധ്വംസ്സക ഗ്രൂപ്പിന്റെ നിയമോപദേശകനായി പ്രവർത്തിക്കുന്ന സഭയുടെ കൂട്ട് ഉത്തരവാതിത്വം പാലിക്കാതെ വേറിട്ട്‌ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സഭയോടും സമൂഹത്തോടും കൂറില്ലാത്ത സ്ഥിരമായി അരാജകത്വം സൃഷ്ടിക്കുന്ന ആൾക്കാരുമായി രഹസ്സ്യ ബന്തം നിലനിർത്തുന്ന ഒരു പിതാവിനെ EXCOMMUNICATION ചെയ്യുവാൻ ആവശ്യത്തിലേറെ തെളിവുകൾ ഉണ്ട്. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മേജർ ആർച്ച് ബിഷപ്പും കാക്കനാട് സിനഡും ഉത്തരവിടുകയും അദ്ദേഹത്തിന്റെ കത്തിടപാടുകളും ഇമയിൽ കമ്മ്യൂണിക്കേഷനുകളും പിടിച്ചെടുക്കുകയും ചിക്കാഗോ കേന്ത്രീകരിച്ചുള്ള SECULARIST കളും ATHEIST കളുമായി ബന്തത്തിന്റെ ചുരുൾ അന്വേഷിക്കുകയും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവ്, ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത അദ്ധ്യക്ഷൻ അങ്ങാടിയത്ത് പിതാവ്, കോട്ടയം അതി രൂപതയുടെ അദ്ധ്യക്ഷനും സിനഡിലെ PERMANENT MEMBER  മായ മൂലക്കാട്ട് പിതാവ് എന്നിവർക്കും എതിരെ നടത്തുന്ന ഒളിപോരുകളും എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ  തന്നെ ഭരണിക്കുളങ്ങര പിതാവിനെതിരെ നടപടി എടുക്കുവാനും EXCOMMUNICATION ചെയ്യുവാനും നിസ്സാരമായി സാധിക്കും.

 കത്തോലിക്കാ സഭയുമായി എന്നും വഴക്കടിക്കുന്ന സഭയ്ക്ക് യാതൊരു ഗുണവും തരാത്തവരും വിശ്വാസം കാത്തു സൂക്ഷിക്കാത്തവരുമായ അരാജകവാതികളുമായി അഭിവന്യ പിതാകാന്മാർക്ക് എന്ത് കാര്യം. എക്കാലവും സഭയോട് കൂറും വിശ്വസ്ഥതയും പുലർത്തുന്ന പ്രേക്ഷിത കുടിയേറ്റ ജനതയോട് ഇത്രമാത്രം അതിക്രമം കാണിക്കാൻ ക്നായാനക്കാർ എന്ത് തെറ്റ് ചെയിതു. ഭാരതമണ്ണിൽ സുവിശേഷവുമായി വന്ന് വിശ്വാസ്സം പകർന്ന് തരുകയും സ്വയം ഒതുങ്ങി മെഴുകുതിരിയായി മാറുകയും ചെയ്തതാണോ തെറ്റ്. സ്വന്തമായ മേച്ചിൽ പുറങ്ങൾ തേടി ക്നാനായ സമുദായം വിട്ട് പോയ വിരലിൽ എണ്ണാവുന്നവരുടെ പേക്കൂത്തിന് താളം തുള്ളുന്ന ഭരണിക്കുളങ്ങര പിതാവും മറ്റ് പിതാക്കന്മാരും അവരെ മുൻപിൽ നിർത്തി നടത്തുന്ന ഈ പൊറോട്ട് നാടകം എന്തിന് വേണ്ടി.  ക്നാനായ കുടുംബങ്ങളിൽ നിന്ന് സ്വയം തീരുമാനം എടുത്ത് പുറത്ത് പോയവർ തങ്ങളുടെ ജീവിത പങ്കാളിയോടും കുഞ്ഞുങ്ങളോടും ഒപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുമ്പോൾ ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെട്ട വിരലിൽ എണ്ണാവുന്ന സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവരുമായി കൂട്ട് കൂടി സഭയിൽ നിങ്ങൾ നടത്തുന്ന കയ്യാങ്കളിക്കും അതിക്രമത്തിനും എന്ത് വിശുദ്ധ പേരുകളാണ് നൽകുക. തൃശൂരും ഏറണാകുളവും ചങ്ങനാശേരിയുമെല്ലാം തമ്മിൽ തല്ലുമ്പോൾ വിശുദ്ധ പാപത്തിന് അറുതി വരുത്താനായി നിങ്ങൾ ശിഖണ്ടികളെ ഉപയോഗിച്ച് ക്നാനായ സമുധായത്തിനെ വേട്ടയാടുന്നു. ഇന്ന് ലോകം മുഴുവൻ ക്നാനായ സമുദായവും മറ്റുള്ളവരും ഏകോദര സഹോദരങ്ങളായി ജീവിക്കുമ്പോൾ സമൂഹത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി പാലിച്ചു പോരുന്ന സ്വവംശവിവാഹ നിഷ്ടയിൽ കലിതുള്ളേണ്ട കാര്യം എന്തിരിക്കുന്നു. വിരലിൽ എണ്ണാൻ മാത്രമുള്ള അരാജകവാതികൾക്ക് ചൂട്ടു പിടിക്കലാണോ അപ്പസ്തോല പിൻഗാമികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രേക്ഷിത വേല. അടിയുറച്ച ക്രൈസ്തവ വിശ്വാസ്സത്തിന്റെ പ്രതീകങ്ങളായി ലോകത്തിനു മാതൃകയും കത്തോലിക്കാ സഭയ്ക്ക് എന്നും എക്കാലവും മുതൽക്കൂട്ടായി സംഭാവനകൾ നൽകുകയും ചെയ്യുന്ന ക്നാനായ സമൂഹത്തിനെതിരെ നടത്തുന്ന പരാക്രമങ്ങൾ നിങ്ങളിലെ സത്യവിശ്വാസ്സത്തിന്റെ കുറവ് തന്നയാണ്. നിങ്ങൾ ക്രിസ്ത്യാനിയെങ്കിൽ സഭയുടെ ചരിത്രവും പാരമ്പര്യവും എന്താണന്ന് അറിയുമെങ്കിൽ ഒരിക്കലും ഒരു അപ്പസ്തോല പിൻഗാമിയുടെ അടുത്തുനിന്നും ക്നാനായക്കാർക്ക് ഒരു പീഡനവും ഏൽക്കേണ്ടി വരില്ല.

 ജയ്മോൻ നന്ദികാട്ട്  
ചിക്കാഗോ

Monday, May 25, 2015

വായ്‌ തുറക്കുമ്പോൾ സത്യം മാത്രം പറയൂ !!! Rev. Fr. Dr. Sebastian Vethanam.

ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയുടെ ചാൻസ്സിലർ ബഹുമാനപ്പെട്ട വേതാനത്ത് സെബാസ്റ്റ്യൻ അച്ഛന്റെ ക്നാനായ സമൂഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള ഹ്രസ്സ്വമായ പ്രഭാഷണമാണ് ചുവടെ കൊടുത്തിരിക്കുന്നത്‌. സഭാ ചരിത്രത്തിൽ പണ്ഡിതനും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സുഹൃത്തുമായ ഇദ്ദേഹം ചിക്കാഗോയിലെ മെയ്‌വുഡ് സേക്രട്ട് ഹാർട്ട് പള്ളിയിലെ പ്രധാന തിരുന്നാളിന് നടത്തിയ വചന സന്ദേശത്തിൽ നിന്നാണ് നാം ഇവിടെ ശ്രവിക്കുക. ക്നാനായാക്കാരെ എന്നും കോൾമയിർ കൊള്ളിക്കാൻ മിടുക്ക് കാണിക്കുന്ന ചില സീറോ മലബാർ വൈദീകരിൽ നിന്നും പിതാക്കന്മാരിൽ നിന്നും വ്യത്യസ്ഥനായ ഇദ്ധേഹത്തോടൊപ്പം ഫാമിലി കമ്മീഷൻ ചെയർമാൻ ആയ പോൾ ചാലിശ്ശേരി അച്ഛനും ക്നാനായക്കാരുടെ സുഹൃത്ത്‌ തന്നെ. ഈ രണ്ട് അച്ചന്മാരുടെ പേരുകൾ പറയുമ്പോൾ ആരും ധരിക്കരുത് ഇവർ മാത്രമേ നമ്മുടെ മിത്രങ്ങൾ ആയി ഉള്ളൂ എന്ന്. സാക്ഷാൽ സീറോ മലബാർ സഭയുടെ മുൻ പരമാദ്ധ്യക്ഷൻമാരും നമ്മുടെ വളരെ വേണ്ടപ്പെട്ടവർ തന്നെ. 

ദിവംഗതനായ അഭിവന്യ ആന്റണി പടിയറ പിതാവ് നമ്മോട് അദ്ധേഹത്തിന്റെ അവസ്സാന ശ്വാസ്സം വരെ പറയുകയുണ്ടായി എല്ലാം ശരിയായി സ്വിച്ച് ഇട്ടാൽ മതി കണ്ണൂര് രൂപത കിട്ടാൻ എന്ന്. അതുപോലെ ദിവംഗതനായ അഭിവന്യ വർക്കി വിതയത്തിൽ പിതാവ് ചിക്കാഗോയിലും മറ്റ് പല സ്ഥലങ്ങളിലും പറയുകയുണ്ടായി ക്നാനായ സമുദായം ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന്. ഇന്ന് നമ്മുടെ വലിയ തിരുമേനി ജോർജ്ജ് ആലഞ്ചേരി പിതാവ് കോട്ടയത്ത് വന്നപ്പോൾ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വാശി പിടിക്കുന്നു നിങ്ങൾ എനിക്കും നട വിളിക്കണമെന്ന്. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സാധാരണ ഓരോ ക്നാനായാക്കാരനെയുംപോലെ എന്റെയും രോമകൂപങ്ങൾ എണീൽക്കുന്നു. എന്നാൽ സത്യത്തിൽ പ്രവർത്തി പഥത്തിൽ എന്താണ് സംഭവിക്കുന്നത്‌. സത്യവും നീതിയും ധർമ്മവും ഇന്ന് എവിടെ  ? ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിൽ ഏറ്റുന്ന ക്രിസ്തുവിന്റെ പ്രതി പുരുഷന്മാരും പൗരോഹിത്യത്തിന്റെ  പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ട അപ്പസ്തോല പിൻഗാമികളും ക്നാനായ സമൂഹത്തോട് എന്ന് നീതി പുലർത്തും. അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാരിൽ നിന്ന് സീറോ മലബാർ സിനഡ് എന്ന് മോചനം നൽകും.
Jaimon Nanthikattu has shared a video with you on YouTube


Listen to the words of Rev.Fr. Sebastian Vethanath who is the Eparchial Chancellor of St.Thomas Syro Malabar Diocese of Chicago.

Sunday, May 24, 2015

തീക്കട്ട കൊണ്ട് തല ചൊറിയുന്നു .അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

ആഗോള പരിശുദ്ധ കത്തോലിക്കാ സഭയിൽ ഭക്തിനിർഭരമായി പെന്തക്കൊസ്താ തിരുന്നാൾ കൊണ്ടാടിയ സുദിനമാണ് ഇന്ന്. പേടിച്ച് വിറച്ച് സെഹിയോൻ ഊട്ട്ശാലയിൽ പ്രാർത്ഥനാ നിരതരായി പരിശുദ്ധ കന്യാമറിയത്തോടൊപ്പം കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ ലോക രക്ഷകന്റെ വാഗ്ദാനം അനുസ്സരിച്ച് സഹായകൻ ( പരിശുദ്ധാൽമാവ് ) വന്നു നിറഞ്ഞു ഭയങ്ങൾ മാറ്റി പരിപൂർണ്ണരാക്കിയ പുണ്ണ്യദിനത്തിന്റെ ഓർമ്മതിരുന്നാൾ. പരിശുദ്ധാൽമാവിന്റെ നിറവിന്റെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ ശിഷ്യന്മാരുടെ പിൻഗാമികളിൽ (അപ്പസ്തോല പിന്ഗാമികളായ മെത്രാന്മാർ) ഇന്ന് ഉണ്ടാകുന്ന തീഷ്ണതയും പ്രാർഥനയും എത്ര വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് മാമ്മോദീസ്സായിലൂടെ (Seal of Baptism ) സഭയിൽ അംഗങ്ങൾ ആയ ഓരോ പൌരസ്ത്യസുറിയാനി ക്രിസ്ത്യാനികളും തങ്ങളുടെയും ലോകം മുഴുവനും ഉള്ള പിതാക്കന്മാർക്ക് വേണ്ടി അഭിക്ഷേകതിത്തിയി പ്രാർഥിക്കുകയും സമർപ്പിക്കുകയും ചെയിതപ്പോൾ ക്നാനായക്കാർ അവരവരുടെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി തങ്ങളുടെ പിതാക്കന്മാരെ സമർപ്പിച്ച കൂട്ടത്തിൽ അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെയും സമർപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയിതു. ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ പ്രാർത്ഥന അർഹിക്കുന്നതും കിട്ടേണ്ടതുമായ ഒരു പിതാവാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. യഹൂദനായി പിറന്ന് യഹൂദ മതത്തിലും നിയമങ്ങളിലും ഏറ്റവും പരിജ്ഞാനിയായ സാവൂൾ സത്യം തിരിച്ചറിയാതെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും വിശുദ്ധ എസ്തപ്പാനോസ്സിന്റെ രക്തസാക്ഷിത്വത്തിന് കൂട്ട് നിൽക്കുകയും കാഴ്ച്ചക്കാരനാവുകയും ചെയിതു. ദമാസ്കസ്സിലേക്കുള്ള വഴിമദ്ധ്യേ തന്റെ കണ്ണുകളിലെ അന്തത ഈശോ മാറ്റിക്കൊടുത്തപ്പോൾ ആ യോദ്ധാവിൽ വന്ന മാറ്റം ലോകത്തിനു അത്ഭുതവും ആശ്വസ്സവും ലോക രക്ഷകനിലേക്കുള്ള ചൂണ്ട് പലകയും ആയി മാറി. ഇന്ന് ക്നാനായ ജനത്തെ നശിപ്പിക്കാൻ തന്നിലെ അഭിക്ഷേകത്തിന്റെ നിലയും വിലയും അറിയാതെ ഒരുപറ്റം Atheist കളുടെയും Secularist കളുടെയും പിണിയാളായി പ്രവർത്തിക്കുന്ന അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന് അറിവിന്റെയും സഹിഷ്ണതയുടെയും അന്ഗീകാരത്തിന്റെയും സ്നേഹത്തിന്റെയും പൊൻവെളിച്ചം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മാരകമായ രോഗത്തിന് അടിമപ്പെട്ടവനെപ്പോലെ വളരെ വിഷമിക്കുന്ന ഒരു പിതാവിനെയാണ് നമുക്ക് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിൽ കാണാൻ കഴിയുക. അദ്ദേഹത്തിനു പറ്റിയ രോഗത്തിന് കാരണം എന്തെന്ന് നമുക്ക് അറിയില്ല. ഒരു പക്ഷേ അദ്ധേഹത്തിന്റെ പ്രവർത്തികളുടെയും വാക്കുകളുടേയും എഴുത്തുകളുടെയും അടിസ്ഥാനത്തിൽ കുറ്റം വിധിക്കുന്നത് ശരിയായിരിക്കില്ല. ശരിക്കും വളരെ മുറിവേറ്റ മനസ്സിനുടമയാണ് അദ്ദേഹം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും. ക്നാനായ സമുധായതിനു എതിരെ അദ്ദേഹം ആരോപിക്കുന്ന ഒരു കാര്യത്തിലും കഴമ്പില്ല. വികലവും വ്രണപ്പെട്ടതുമായ ഒരു മനുക്ഷ്യനിൽ നിന്ന് മാത്രമേ ഇത്തരം വാക്കും പ്രവർത്തിയും ഉണ്ടാവുകയുള്ളൂ. ഒരു അപ്പസ്തോല പിൻഗാമിയുടെ നിലയും വിലയും അറിയാതെ കേവലം കവല രാഷ്ട്രീയ പ്രവർത്തകന്റെ നിലയിലേക്ക് അധപതിക്കുന്ന അവസ്ഥ സീറോ മലബാർ സഭയ്ക്ക് എത്രമാത്രം കളങ്കം എൽക്കുന്നു എന്ന് സഭയിലെ മറ്റ് പിതാക്കന്മാരും മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവും അടിയന്തിരമായി വിലയിരുത്തേണ്ടതാണ്. കോട്ടയം രൂപതയെയും പിതാക്കന്മാരെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പീഡിപ്പിച്ചുകൊണ്ടിരുന്നവരുമായി നിരന്തരം സഹവസ്സിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോൽസ്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ഏകനാണ് എന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസ്സമാണ്. ഇദ്ദേഹത്തിന്റെ പിന്നിൽ വേറെയും അഭിവന്യ പിതാക്കന്മാർ ഉണ്ട്. ഒരു വലിയ ആസൂത്രിത ഗൂഡാലോചനയുടെയും ഗുരുതരമായ സഭയിലെ കുറ്റക്രിത്യങ്ങളുടെയും ചെറിയ ഒരു കണ്ണിമാത്രമാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. 
അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയാൽ റോമിന്റെ നേരിട്ട് കീഴിൽ 1911 ൽ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ ക്നാനായക്കാർക്കായുള്ള  സഭാ സ്ഥാപനം 1923 ൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ സീറോ മലബാർ സഭയിലെ രൂപതയായി ഉയർത്തുകയും 1955 ൽ കോട്ടയം രൂപതയുടെ മെത്രാന് സീറോ മലബാർ സഭയിൽ മുഴുവനും വ്യക്തിഗത അധികാരം പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ വ്യാപിപ്പിച്ചു കൊണ്ട് കൽപ്പനയാവുകയും 2003 ഡിസംബർ 23 ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു പരമാധികാര തീരുമാനത്തിലൂടെ കോട്ടയം രൂപത യഥാതഥം തുടരട്ടെയെന്നും അതിന്റെ ഹയറാർക്കിക്കൽ പദവി സംബന്തിച്ച് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിക്കട്ടെയെന്ന് കൽപ്പന പുറപ്പെടുവിക്കുകയും അതിന്റെ വെളിച്ചത്തിൽ 2004 നവംബർ മാസ്സത്തിൽ നടന്ന സീറോ മലബാർ സിനഡിൽ എഴിനെതിരെ ഇരുപത്തിയഞ്ച് വോട്ടിന് കോട്ടയം രൂപതയെ അതിരൂപതയായി ഉയർത്തുകയും ( ഇവിടെയും കോട്ടയം രൂപതയ്ക്കെതിരെ നിലനിന്ന ഏഴ് മെത്രാൻമാർ ഉണ്ട് എന്ന് കാണണം ) 2005 മാർച്ച്‌ 21 ന് പൌരസ്ത്യ സഭാതിരുസൻഘത്തിന്റെ  അംഗീകാരം ലഭിക്കുകയും ചെയിതു. ഇതൊക്ക ക്നാനായ സമുദായത്തിന്റെ ആധുനീക സഭാ ചരിത്രവും സഭയിലെ അന്ഗീകൃത സ്ഥാനവും ആയിരിക്കെ സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പ് പരസ്സ്യമായി കോട്ടയം രൂപതയേയും പിതാക്കന്മാരെയും വൈദീകരേയും അപമാനിക്കുകയും സമുധായത്തെ മൊത്തമായി താറടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയും ചെയ്യുമ്പോൾ അത് കണ്ടില്ലായെന്ന് നടിക്കുകയും അതിനെതിരെ നടപടി എടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ കർദിനാൾ ആലഞ്ചേരി പിതാവും മറ്റ് അഭിവന്യ പിതാക്കന്മാരും നമ്മളെ പഠിപ്പിക്കുന്ന അനുസ്സരണയുടെ പാഠങ്ങളും സഭയുടെ മൂല്യങ്ങളും എവിടെ. നാല് പരിശുദ്ധ പിതാക്കാന്മാരാൽ അനുഗ്രഹിക്കപ്പെട്ട അതും അതിൽ രണ്ടു പേർ വിശുദ്ധരുമായിരിക്കുന്ന കോട്ടയം രൂപതയേയും രൂപതയിലെ അനുഗ്രഹീത ക്നാനായ ജനതയേയും പിതാക്കന്മാരെയും വൈദീകരേയും സന്ന്യസ്ഥരെയും അപമാനിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പിതാവിന് അപ്പസ്തോല പിൻഗാമിയുടെ സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയും ഇല്ലായെന്ന് മാത്രമല്ല അദ്ദേഹത്തെ ഉടനടി ആ പദവിയിൽ നിന്ന് നീക്കി സീറോ മലബാർ സഭയുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും അന്തസ്സ് കാക്കാൻ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.
യാതൊരു പാസ്റ്ററൽ എക്സ്സ്പീരിയൻസ്സും ഇല്ലാത്ത വത്തിക്കാന്റെ വിദേശകാര്യ വകുപ്പിൽ വാഷിങ്ങ്ടൻ ന്യൂൻഷിയൊയുടെ ഓഫീസ്സിൽ   ജോലി ചെയിതിരുന്ന ഒരു വൈദീകനെ പിടിച്ച് മെത്രാനാക്കിയാൽ ഇങ്ങനെയിരിക്കും. അമേരിക്കയിലെ കത്തോലിക്കാ സഭാസമൂഹത്തിൽ ഒരു കാലത്ത് സെമിനാരികളിൽ GAY കൾ ( സ്വയം ബോഗികളും സ്വവർഗ്ഗ അനുരാഗികളും ) ഇടിച്ചു കയറുകയും വൈദീകരായി അഭിക്ഷേകം ചെയ്യപ്പെട്ട് ഇടവകകളിലും സഭയുടെ ഇതര സ്ഥാപനങ്ങളിലും കയറിപ്പറ്റി നിരവതിയായ അപചയങ്ങൾ സംഭവിക്കുകയുണ്ടായി. ഒരു ഓർഗനൈസ്ഡ് മൂവ്മെന്റ് ആയിരുന്നു അത്. സഭയ്ക്ക് ഒരുപാട് നഷ്ടങ്ങളും തകർച്ചയും ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് ഗഹനമായ പഠനങ്ങളിലൂടെ കാര്യങ്ങൾ പിടികിട്ടുകയും ഇന്ന് അവയെല്ലാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തുകയും ചെയിതത്. ഇതുപോലെ അഭിവന്യ ആലഞ്ചേരി പിതാവിന്റെയും ദിവംഗതനായ അഭിവന്യ വർക്കിപിതാവിന്റെയും കാലത്ത് അഭിക്ഷേകം ചെയ്യപ്പെട്ട പല പിതാക്കന്മാരും ക്നാനായ സമുധായത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രത്യേക ലക്ഷ്യത്തോടെ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്ന് പലരുടെയും പ്രവർത്തികളിൽ നിന്ന് കാണാം. ഇത് വളരെ സംഘിടതവും ആസൂത്രിതവും ആയ പ്രവർത്തികൾ ആണ്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ ഒരു പിതാവാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. പരിശുദ്ധ സിംഹാസ്സനത്തെ കബളിപ്പിച്ച്‌ വ്യക്തമായ Background ചെക്കിംഗ് നടത്താതെയാണ് ഇദ്ദേഹത്തെ പിതാവാക്കിയത്. അമേരിക്കയിൽ ഉണ്ടായിരുന്ന സമയത്ത് ക്നാനായ സമുദായത്തിൽ നിന്ന് സ്വന്തം കാരണങ്ങളാൽ വിട്ടു പോയ അസ്സഹിഷ്ണുക്കളായ ഏതാനും ചില വ്യക്തികളുടെ കളിതോഴനായിരുന്നു ഇദ്ദേഹം. ഇക്കൂട്ടർ അവരുടെ പ്രഘ്യാപിത മുദ്രാവാക്യമായി കൊണ്ട് നടന്നിരുന്നത് തങ്ങൾ Secular ചിന്താഗതിയുള്ളവരാണ് എന്നതാണ്. ഈയടുത്ത കാലത്ത് കാലത്ത് അവരുടെ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന Secular മുദ്രാവാക്യം ഞാൻ എടുത്ത് കാണിച്ചപ്പോൾ ഉടനെ തന്നെ വെബ് സൈറ്റിൽ നിന്ന് എടുത്ത് മാറ്റി. കപട സഭാ സ്നേഹികാളായി നടക്കുന്ന ഇത്തരക്കാരുടെയും അറിയപ്പെടുന്ന Atheist കളായ ഇവരുടെ കൂട്ടാളികളുമാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ കൂട്ടാളികൾ. പിതാവിന്റെ പ്രവർത്തന മേഖല ഇന്ത്യയിലേക്ക്‌ മാറ്റിയപ്പോൾ ചിക്കാഗോ കേന്ത്രീകൃതമായി പ്രവർത്തിക്കുന്ന ക്നാനായ വിരുദ്ധരുടെ കൂട്ടാളികളെ കേരളത്തിൽ കണ്ട് പിടിച്ചു അമേരിക്കയിൽ തുടങ്ങിയ പിതാവിന്റെ ക്നാനായ വിരുദ്ധ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ അനസ്യൂതം തുടരുകയാണ്.
ക്നാനായ സമൂഹത്തിൽ നിന്ന് പുറത്തു പോയവരെ ആസൂത്രിതമായി കൂട്ട് പിടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ട് സീറോ മലബാർ സഭയിലെ ഒരു പ്രത്യേക ലോബി തങ്ങളുടെ മുൻപിൽ നിർത്തി ഒളിപോർ നടത്തുകയാണ്. കുരുക്ഷേത്ര യുദ്ധത്തിലെ ഹിജഡകളെ മുൻപിൽ നിർത്തി പോർ തെളിച്ച കൃഷ്ണന്റെ തന്ത്രമാണ് ഇവിടെ. ഒടുങ്ങാത്ത സമുദായ സ്പർദ്ധയും വൈരാഗ്യവും ആണ് ഇക്കൂട്ടരുടെ മനസ്സിൽ. പ്രോജ്ജ്വലമായ ക്രസ്തവ വിശ്വാസ്സ ജീവിതം മാതൃകയാക്കിയ ക്നാനായ സമൂഹം സീറോ മലബാർ സഭാ ചരിത്രത്തിലെ സമാധാനകാംക്ഷികളും ലോകം മുഴുവൻ അറിയപ്പെടുന്ന പ്രേക്ഷിത കുടിയേറ്റ ജനതയുമാണ്. ആരോടും വഴക്കിനും വക്കാണത്തിനും പോകാത്ത ഈ ജനത്തിന്റെ നിലനിൽക്കാനുള്ള അവകാശത്തിന്റെ പോരാട്ടമാണ് ഇന്ന് ലോകം മുഴുവനും കാണുന്നത്. ഒരു  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവല്ല ഒരായിരം അഭിവന്യ പിതാക്കന്മാർ ഒരുമിച്ചണിനിരന്നാലും ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനെ തകർക്കാൻ ആകില്ല. പിറകിൽ നിന്ന് Secular ആശയവുമായും Atheist പ്രവർത്തനങ്ങളുമായും നടക്കുകയും മുൻപിൽ കപട സഭാ സ്നേഹം കാട്ടുകയും ചെയ്യുന്നവരുമായുള്ള അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ അവിഹിത ബന്തം തുറന്നു കാട്ടാൻ ക്നാനായ സമൂഹം പ്രതിജ്ഞാബദ്ധമാണ്. കോട്ടയം പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദീകരും സന്യസ്ഥരും സമുദായ നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി തങ്ങളുടെ പിതാമഹന്മാർ കൈമാറി തന്ന വിശ്വാസ്സ തീഷ്ണതയിൽ ഒരുമിച്ചു നിന്ന്  നമ്മൾ നേരിടുന്ന എല്ലാ പ്രതിലോമ ശക്തികളെയും ചെറുത്ത് തോൽപ്പിക്കണം. കേരളത്തിൽ KCC യും നോർത്ത് അമേരിക്കയിൽ ശക്തമായ വെരോടുന്ന KCCNA യും അംഗസംഘടനകളും അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിനെ ബഹിഷ്കരിക്കുകയും നമ്മുടെ പ്രതിക്ഷേധം അതിശക്തമായ മാർഗ്ഗങ്ങളിലൂടെ അറിയിക്കുകയും അതിന്റെ അലയടികൾ കാക്കനാട്ടും പരിശുദ്ധ സിംഹാസ്സനത്തിലും എത്തുകയും വേണം.

സ്നേഹത്തോടെ,

ജയ്മോൻ നന്ദികാട്ട് 
ചിക്കാഗോ

Friday, May 22, 2015

എവിടെ കോട്ടയം രൂപതാ വൈദീക സെനറ്റും KCC യും KCCNA യും DKCC യും മറ്റ് ഇതര ക്നാനായ സംഘടനകളും ???

"ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എ൯റെ  നീചനായ ഇടയനു ദുരിതം! വാൾ അവ൯റെ  കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവ൯റെ  കൈ പൂർണമായും ശോഷിച്ചു പോകട്ടെ. അവ൯റെ  വലത്തുകണ്ണ് തീർത്തും അന്ധമാകട്ടെ." - സഖറിയാ 11 : 17

കുറുന്തോട്ടിക്ക്വാതമോ അതോ ചങ്ങലക്ക് ഭ്രാന്തോ  ? പൌരസ്ത്യ സഭയിലെ രണ്ടാം സ്ഥാനക്കാരൻ അഭിവന്യ ആലഞ്ചേരി പിതാവിന്റെ വിശ്വസ്ഥനും സീറോ മലബാർ സഭയുടെ അഭിനവ THINK TANK കളിൽ പ്രഭലനും അഭിവന്യ പിതാക്കന്മാരിൽ അമൂൽ ബേബിയെന്ന് അറിയപ്പെടുന്നവനുമായ ഫരീദാബാദ് രൂപതയുടെ ആർച്ച് ബിഷപ്പ്‌ അതി ബഹുമാനപ്പെട്ട ഭരണിക്കുളങ്ങര കുര്യാക്കോസ്സ് പിതാവേ അങ്ങയ്ക് പരിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിന്റെ മുദ്രയാലും അപ്പസ്തോല പിൻഗാമിയായ അങ്ങയിൽ പരിശുദ്ധാൽമാവിന്റെ അഭിക്ഷേകത്തിന്റെ തീനാളങ്ങളാലും പരിശോഭിതമായി തീരട്ടെയെന്ന് ഓരോ ക്നാനായക്കാരനും ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ പ്രാർത്ഥന ഓരോ ക്നാനായക്കരന്റെയും ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് തന്നയാണ് വരുന്നത്. പത്തു മാസ്സം തന്റെ ഗർഭപാത്രത്തിൽ ചുമന്നു നൊന്തു പ്രസ്സവിച്ച അമ്മ കൈ വളരുന്നതും കാലു വളരുന്നതും ഓരോ നിമിഷവും നോക്കി ചിതലരിക്കാതെയും ഉറുംപ് അരിക്കാതെയും മാറിലലേന്തി വളർത്തി കുരിശു വരയ്കാനും ഈശോ മന്ത്രം നാവിൽ ഉരുവിടാനും പഠിപ്പിച്ച് വലുതാക്കിയിട്ട് ഒരിക്കലും തന്റെ അരുമകുഞ്ഞിന് നാശം സംഭവിക്കാൻ ആഗ്രഹിക്കില്ല. ഭാരത സഭയിൽ പ്രത്യേകിച്ച് കേരള സഭയിൽ യഹൂദ ക്രിസ്ത്യാനികളായ ക്നാനായക്കാർക്ക് മാതൃസ്ഥാനം തന്നെയാണ് ഉള്ളത്. സീറോ മലബാർ സഭയിലെ ഓരോ കുഞ്ഞാടുകളുടെയും പരിസംരക്ഷണവും വളർച്ചയും വിജയവുമെല്ലാം പ്രേക്ഷിത കുടിയേറ്റ ജനതയായ ക്നാനായക്കാരന് ജീവിത ധർമ്മമാണ്. വിശപ്പ്‌ മാറ്റാൻ അര വരിഞ്ഞുമുറുക്കി കന്നുകാലികൾക്ക്‌ കൊടുക്കുന്ന കാടിവെള്ളവും തവിടിൻ പൊടിയും ഭക്ഷിച്ച്‌ വളർത്തി വലുതാക്കി IAS കാരനും IPS കാരനുമൊക്കെയായി കഴിയുംപോൾ പെറ്റ തള്ളയെ അധിക്ഷേപിക്കുന്നതും നിന്ദിക്കുന്നതുമായ അതി ക്രൂരവും പൈശാചികവുമായ പ്രവൃത്തിയുടെ സഭയിലെ പ്രതീകമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവേ അങ്ങിൽ നിന്നും ക്നാനായ ജനതയ്ക് കിട്ടുന്നത്.  

ക്നാനായ സമൂഹത്തെയും അവരുടെ പൈതൃകത്തെയും ഇത്രമാത്രം വെറുക്കുവാനും ഈ സമൂഹത്തിന്റെ ഉൻമൂലനമാണ് തന്റെ ജീവിത ലക്‌ഷ്യം എന്ന് വിശ്വസിച്ച് തന്നിലെ അപ്പസ്തോല പിൻഗാമിയുടെ മൂല്ല്യങ്ങളും ലക്ഷ്യങ്ങളും മറന്ന് തന്നിലെ അധികാര ചിന്നങ്ങളുടെ പ്രൌഡിയോടെ  ആക്രമണം അഴിച്ചുവിടുംപോൾ "ദൈവത്തിന്റെ ആൽമാവിനെ" നഷ്ടപ്പെടുത്തുന്നവന് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയില്ലായെന്ന സഭയുടെ പ്രൊഭോധനത്തിന്റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്‌. ഇവിടെ അങ്ങയിലെ അഭിക്ഷിക്തനിലെ തകർച്ചയിലും മൂല്യച്ചുതിയിലും വിഷമിക്കുന്നത് മാതൃസ്നേഹത്താൽ കേരള സഭയുടെ വളർച്ച നോക്കിക്കാണുന്ന ക്നാനായ സമൂഹമാണ്. അങ്ങയിലെ അഭിക്ഷിക്തന്റെ - അപ്പസ്തോല പിൻഗാമിയുടെ തകർച്ചയെ ഞങ്ങളുടെ ഓരോരുത്തരുടെയും തകർച്ചയായി കാണുന്നു. മദ്രാസ്സിൽ വച്ചാണന്ന് തോന്നുന്നു ഭാരത സഭയുടെ EQUATION കൾ മൊത്തം മാറ്റി മറിക്കാൻ തക്ക ആധുനീക CORPORATE ഐഡിയായുമായി വന്നപ്പോൾ ഞെട്ടിയത് ലത്തീൻ സഭാനേതൃത്വം ആയിരുന്നു. ലത്തീൻ സഭയിലെ 70 ശതമാനം പ്രേക്ഷിതരും സീറോ മലബാർ സഭാസമൂഹത്തിലെ അംഗങ്ങൾ ആണന്നും അവരുടെ തലയെണ്ണി ഭാരത സഭ തങ്ങളുടേതാണന്നും സമർത്ഥിച്ച അങ്ങേയ്ക് എന്തേ ഭരണിക്കുളങ്ങര പിതാവേ ക്നാനായക്കാരുടെ കാര്യത്തിൽ തെറ്റ് പറ്റിയത്. രണ്ട് ലക്ഷം മാത്രം വരുന്ന കോട്ടയം രൂപതയിൽ സേവനം ചെയ്യുന്നത് വെറും 150 ൽ പരം വൈദീകർ മാത്രം. എന്നാൽ രൂപതയ്ക് വെളിയിൽ സേവനം ചെയ്യുന്നവർ ആയിരത്തിലേറെ. സന്യാസ്സിനികളും മറ്റ് ഇതര സന്യാസ്സ സമൂഹങ്ങളിലുമായി പ്രേക്ഷിത വേലയിൽ ഏർപ്പെട്ടിരിക്കുന്നവർ എത്ര ആയിരങ്ങൾ എന്ന് അടുത്ത സിനഡിൽ ആലഞ്ചേരി പിതാവിനോട് ചോതിക്കുക. ദൈവ പരിപാലനയിൽ എന്നും സംരക്ഷിക്കപ്പെട്ട ഈ ദൈവജനത്തിന് തുണയെന്നും കിട്ടുന്നത് ഉടയവനായ ഇസ്രായേലിന്റെ രക്ഷകനിൽ നിന്ന്  തന്നെ. ക്നാനായ സമൂഹത്തിനെ വേട്ടയാടാൻ അങ്ങേയ്ക് പ്രചോതനവും പ്രോത്സ്സാഹനവും എവിടെ നിന്നാണ് കിട്ടുന്നത്. അവരിലെ വിശ്വാസ്സ തലങ്ങളെ വിലയിരുത്തുവാനും കണ്ടെത്തുവാനും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ. തന്നിലെ അഭിക്ഷേകത്തെ തിരിച്ചറിയാതെ ആരുടെയോ സ്വാർഥതയുടെ അഭിക്ഷിക്തനായി അവരുടെ സംരക്ഷകനും നാഥനുമായി മാറുംപോൾ തന്നിൽ ദൈവം തംബുരാൻ ഏൽപ്പിച്ച താലന്തിന്റെ മഹിമയാണ്  നഷ്ടപ്പെടുത്തുന്നത്. ആരുടെയൊക്കയോ അച്ചാരം വാങ്ങി കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കുന്ന മാൻഹാട്ടനിലെ ആഡംബര അപ്പാർട്ട്മെന്റുകളിൽ കഴിയുന്ന അമൂൽ ബേബിമാരുടെ നിലവാരത്തിൽ സഭയെ നയിക്കാൻ അപ്പസ്തോല പിൻഗാമിയുടെ തിരുവസ്ത്രവും അണിഞ്ഞു നടക്കുംപോൾ ആടുകളുടെ മണമുള്ള ഇടയനു പകരം അമൂൽപൊടിയുടെ മണമാണ് അഭിവന്യ പിതാവേ അങ്ങേക്ക് ഉള്ളത്. ഭാരതത്തിൽ പ്രേക്ഷിത ജോലി ചെയിത് താമരയിൽ വിരിയുന്ന പരിശുദ്ധമായ സഭയെ പടുത്തായർത്താൻ നിയുക്തനായ അങ്ങ് കോട്ടയം രൂപതയേയും ഞങ്ങളുടെ പിതാക്കന്മാരെയും അഭിക്ഷിക്തരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുംപോൾ സഭാമാതാവിൻറെ കണ്ണുകളിൽ നിന്നോഴുകുന്നത് രക്തതുള്ളികൾ ആണന്ന സത്യം അറിയുന്നുണ്ടോ.

കോട്ടയം അതിരൂപതയുടെ പരമാദ്ധ്യക്ഷനും ക്നാനായ ജനതയുടെ ഗോത്ര തലവനും ആല്മീയാചാര്യനുമായ ഞങ്ങളുടെ സ്നേഹനിധിയായ അഭിവന്യ മൂലക്കാട്ട് പിതാവേ അങ്ങയുടെ പാദസ്പർശത്താൽ നോർത്ത് അമേരിക്കയിലെ ക്നാനായ ജനത അത്യധികം സന്തോഷിക്കുന്നു. കാക്കനാട്ടെ സിനഡിൽ അഭിവന്യ ആലഞ്ചേരി പിതാവും അഭിവന്യ അങ്ങാടിയത്ത് പിതാവും അങ്ങും കൂടി നല്കിയ SYNODAL CONSENSUS കൽപ്പനയുടെ മാധുര്യത്തിൽ അങ്ങാടിയത്ത് പിതാവിന്റെ 2014 സെപ്റ്റംബർ 19 ന് ഇറക്കിയ PORT.NO. 1799/ 2014 എന്ന ഇടയ ലേഖനത്തിന്റെ സൌരഭ്യത്തിൽ അങ്ങയെ മുൻപിൽ നിർത്തി വിശുദ്ധ പേടകവുമായി രാജകൊട്ടാരത്തിലേക്ക് ആനന്തനൃത്തമാടിവന്ന ദാവീദ് രാജാവിന്റെ പിൻപിൽ അണിനിരന്ന ആർത്തു വിളികളാലും തംബുരുവാലും യഹോവയായ ദൈവത്തെ സ്തുതിച്ച ഇസ്രായേൽ ജനത്തിന്റെ  മാനസ്സീകാവസ്തയിൽ നിൽക്കേണ്ട ഞങ്ങൾക്ക് വീണ്ടും മനസ്സുകളിൽ സ്മശാന മൂകത മാത്രം തളം കെട്ടി നിൽക്കുന്നു. ഡൽഹിയിലെയെന്നല്ല ലോകം മുഴുവനും ഉള്ള ക്നാനായ സമൂഹത്തെ അപമാനിച്ചുകൊണ്ടു ഒരു വർഷം മുൻപ് ഭരണിക്കുളങ്ങര കുര്യാക്കോസ് പിതാവ് ബഹുമാനപ്പെട്ട ജേക്കബ് തടത്തിലച്ചന് എഴുതിയ കത്തിന്റെ കോലാഹലങ്ങൾക്ക് നടുവിൽ കോട്ടയം അതിരൂപതാ സെനറ്റിന്റെ സംബൂർണ്ണ സമ്മേളനം കൂടി തയ്യാറാക്കി അയച്ച പരാതികളും പ്രമേയങ്ങളും വ്യക്തിപരമായി അങ്ങ് കിളിമീസ്സ് തിരുമേനിക്കും ആലഞ്ചേരി പിതാവിനും സഭയുടെ കൂരിയയക്കും എഴുതിയ കത്തുകളും നോർത്ത് അമേരിക്കയിലെ വൈദീക കൂട്ടായ്മ അയച്ച പ്രമേയവും ലോകം മുഴുവനും ഉള്ള ക്നാനായ സംഘടനകളുടെ അതിശക്തമായ പ്രതിക്ഷേധങ്ങളും ഇന്നലെ നടന്നപോലെ നമ്മുടെ മനസ്സുകളിൽ പതിഞ്ഞു കിടക്കുന്നു. ഇതിനെല്ലാം ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് പിതാവേ അങ്ങ് അറിയുന്നുണ്ടോ. "INDECISION IS THE BEST DECISION" എന്ന് കേട്ടിട്ടുണ്ട്. നിസംഗതയുടെ  ആലസ്യത്തിൽ അടിമപ്പെട്ട് കഴിയുന്ന ഒരു പിതാവിന്റെ മുഖം ഞങ്ങൾ അങ്ങിൽ കാണാതിരിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്ര മറുപടി കത്തുകൾ നിഷേധിയായ ഭരണിക്കുളങ്ങര പിതാവിൽ നിന്ന് ക്നാനായ റീജ്യനടക്കം കിട്ടിയിട്ടുണ്ട്. കോട്ടയം രൂപതയേയും അങ്ങ് അടക്കമുള്ള എല്ലാ പിതാക്കന്മാരെയും വൈദീക സന്യസ്സീ സന്യാസ്സിനികളെയും അപമാനിച്ചുകൊണ്ട് നമ്മുടെ ഉന്മൂലന നാശം സ്വപ്നം കണ്ട് നടക്കുന്നവർക്ക് ആശംസ്സകൾ അർപ്പിച്ചും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രാർത്ഥിച്ചും പരസ്സ്യമായി പിന്തുണപ്രഘ്യാപിച്ചും ക്നാനായ സമൂഹത്തെ കൊഞ്ഞനം കുത്തി പരിഹസിക്കുന്ന ഭരണിക്കുളങ്ങര പിതാവിനെതിരെ ചെറുവിരൽ അനക്കാൻ എങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. കഴിഞ്ഞ വർഷം വൈദീക സെനറ്റിൽ അച്ചന്മാർ കൈക്കൊണ്ട തീരുമാനങ്ങളും അവയുടെ ഭാവിയും എന്താണ്. ആല്മരോക്ഷം കൊണ്ട് ഉറഞ്ഞുതുള്ളി കലാപം അഴിച്ചുവിട്ട സമുദായ നേതൃത്വങ്ങൾ ഇന്ന് എവിടെയാണ്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി തുടങ്ങിയ ഭരണിക്കുളങ്ങര പിതാവിന്റെ പ്രവർത്തികളെ കണ്ടില്ലായെന്ന് നടിക്കുന്ന സഭാ നേതൃത്വവും സംഘടനാ നേത്രുത്തവും കോട്ടയം രൂപതയിലെ അഭിക്ഷേക വൃന്തവും അല്മായരും ഇന്ന് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. സഖറിയാ 11 : 17 ഉം  ജറെമിയാ 4 : 22 ഉം നമ്മുടെ ഇന്നത്തെ അവസ്ഥയ്ക് ഉത്തരമേകുന്നു. വരുവിൻ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ വിശുദ്ധ തോമായുടെ ചങ്കൂറ്റം ലഭിക്കാൻ നമുക്കും പ്രാർഥിക്കാം.

 "എന്തെന്നാൽ, എ൯റെ  ജനം വിഡ്ഢികളാണ്; അവർ എന്നെ അറിയുന്നില്ല. അവർ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവർക്ക്യാതൊരു ജ്ഞാനവുമില്ല. തിൻമ ഽപവർത്തിക്കാൻ അവർ സമർഥരാണ്. നൻമ ചെയ്യേത്ഭത് എങ്ങനെ എന്ന് അറിവില്ല." - ജറെമിയാ 4 : 22

സ്നേഹത്തോടെ,

ജയ്മോൻ നന്ദികാട്ട് 
ചിക്കാഗോ