Friday, October 28, 2016

ഊമക്കത്തിലൂടെ KCCNA പ്രസിഡണ്ട് അതിരുകടക്കുന്നു, സ്ത്രീകളോടോ താങ്കളുടെ പരാക്രമണം ?

നട്ടെല്ല് നിവർത്തി സ്വന്തം ഭാര്യയുടെ മുൻപിൽ നിൽക്കാൻ കഴിവില്ലാത്തവരാണ് ഇന്ന് വിമൻസ് ഫോറം പ്രസിഡന്റിന്റെ പുറകേ കൂടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അന്തസ്സായി മറുപടി പറയാൻ സരസ്സന്മാർ തയ്യാറാകണം. പറയാനുള്ള അഭിപ്രായങ്ങൾ വ്യക്തമായും സുദൃഢമായും ആണ് വിമെൻസ്സ്‌ ഫോറം പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ആണുങ്ങൾ എന്ന് പറഞ്ഞു നെറ്റിയിൽ ലേബൽ ഒട്ടിച്ചുനടക്കുന്ന മാന്യന്മാർക്ക് സ്ത്രീകളുടെ മുൻപിൽ ഇതിൽപരം അപമാനിതരാകാൻ വേറെ എന്തുണ്ട്  ? americankna@gmail.com  ലൂടെ Chorathu Joemon <chorathujoe@ എന്ന വ്യാജ ഇമെയിലിലൂടെ "വീണ്ടും അങ്ങാടി ക്വട്ടേഷന്‍" എന്ന പേരിൽ വന്ന ഇമെയിലിലാണ് അതിക്രമം കാണിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തിന് വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ചോരോത്ത് കുടുംബത്തിന്റെ പേരിൽ ഇത്തരം നാണം കെട്ട പ്രവർത്തി നടത്തുന്നത് തീർത്തും അപലപിക്കുന്നു. ഈ കുടുംബവുമായും മറ്റ് പല സമുദായ അംഗങ്ങളുമായും ബന്ധപ്പെട്ടപ്പോൾ ഇത് വ്യാജ ഇമെയിൽ ഐഡിയാണ് എന്ന് ബോദ്ധ്യപ്പെട്ടു. താനുൾപ്പെടെയുള്ള നിരവധിപ്പേർ യാത്രാപ്പടികൾ യഥേഷ്ടം എഴുതിയെടുത്തപ്പോൾ, ക്ഷണിച്ചുവരുത്തി യാത്രാക്കൂലി കൊടുത്തിട്ട്  സോഷ്യൽ മീഡിയയിലൂടെ കോട്ടയം പിതാവിനെ അപമാനിച്ചപ്പോൾ, KCCNA പ്രസിഡന്റ് കുറ്റകരമായ മൗനം ദീക്ഷിച്ചു. ഇന്നിതാ വിമൻസ് ഫോറം പ്രസിഡന്റിനെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമ്പോൾ മാന്യനായ ( ? ) KCCNA പ്രസിഡന്റ് വീണ്ടും മൗനം ദീക്ഷിക്കുന്നു. 





ഉത്തരവാദിത്വമുള്ള KCCNA പ്രസിഡന്റ് നിർണ്ണായകമായ സമയങ്ങളിൽ മൗനം പാലിക്കുന്നതിൽ നിന്ന് മനസ്സിലാക്കുന്നത് കോഴിപ്പപ്പ് ഇരിക്കുന്നത് സ്വന്തം തലയിൽ ആയതുകൊണ്ട് അല്ലേ  ? കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമുള്ള ഇമെയിലുകൾ മുഴുവൻ എല്ലാവരും പരിശോധിച്ചുനോക്കുക ഊമക്കത്തുകളുടെ പ്രവാഹം എവിടെ നിന്നും ആയിരുന്നു എന്നും അതിന്റെ അപ്പസ്തോലന്മാർ ആരായിരുന്നു എന്നും മനസ്സിലാകും. ക്നാനായ സമൂഹമേ നിങ്ങൾ ഉണരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സ്ത്രീകളേയും മരിച്ചുപോയ ആൽമാക്കളെയും അവരുടെ കുടുംബങ്ങളെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിക്കുന്ന സാമൂഹ്യ ദ്രോഹികളേയും അവരുടെ കൂട്ടാളികളേയും തിരസ്‌കരിക്കാനും അവരെ നേരിടാനും നാം തയ്യാറാകണം.  ജീവിതത്തിൽ നന്മ ഇച്ചിരിയെങ്കിലും അവശേഷിച്ചവർ ഈ സാമൂഹ്യ തിന്മയെ തിരസ്കരിക്കാൻ മുന്നോട്ട് വരിക. ഇനി ഒരു സ്ത്രീയും  ഇത്തരം തെമ്മാടികളുടെ നെറികേടുകൊണ്ട് അപമാനിതരാകാൻ പാടില്ല. ഊമക്കത്തുകൾ ഇന്നത്തെ സാമൂഹ്യ വിപത്താണ് അത് എഴുതുന്നവരേയും അതിന് പ്രോൽസ്സാഹിപ്പിക്കുന്നവരെയും ശക്തമായി എതിർക്കണം. അഭിമാനത്തോടെ സാമൂഹ്യപ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്താൻ ഓരോ സ്ത്രീക്കും പുരുഷന്മാരെപ്പോലെതന്നെ അവകാശം ഉണ്ട്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു കൂട്ടായ്മ നമുക്കുണ്ടാകണം. സോഷ്യൽ മീഡിയയിലൂടെയോ മറ്റ് തരത്തിലോ ഒരു സ്ത്രീകളും അപമാനിതരാകരുത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവരെയോ പ്രോൽസ്സാഹിപ്പിക്കുന്നവരെയോ ഒരിക്കലും KCCNA പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കരുത്. 



ക്നാനായ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ക്നാനായ സമുദായത്തിന്റെ വൈകാരിക തലങ്ങളും അവരുടെ കുറവുകളും കൃത്യമായി അറിയാവുന്ന ഇവർ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അഗ്രഗണ്യന്മാർ ആണ്. കത്തോലിക്കാ വിരോധം മനസ്സിൽ നീറ്റലായി കൊണ്ടുനടക്കുന്നവരും ദൈവവിശ്വാസ്സം ഒട്ടും ഇല്ലാത്തവരും കോട്ടയം പിതാക്കന്മാരുമായും വൈദീകരുമായും കാലങ്ങളായി കുടിപ്പകയുമായി കഴിയുന്നവരും കോട്ടയം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിൽ ജോലിക്ക് കയറി വഴക്കടിച്ചു വിഴുപ്പലക്കുന്നവരുമൊക്കെയാണ് ഇന്ന് സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തെമ്മാടികൾ. സഭയേയും സമുദായത്തേയും തകർക്കുന്നതിനായി ഏത് ഹീനമായ പ്രവർത്തികളും ചെയ്യാൻ ഇക്കൂട്ടർക്ക് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന മെസ്സേജുകൾ ഒന്ന് പരിശോദിച്ചാൽ നമുക്ക് ഇക്കൂട്ടരുടെ ഹിഡൻ അജണ്ട എന്താണെന്ന് വളരെ വ്യക്തമാകും. ക്നാനായ സമൂഹത്തെ ഇത്രമാത്രം അപമാനിതരാക്കുന്നത് സമുദായ നേതൃത്വം കൈകാര്യം ചെയ്യുന്നവരാണ്. ഇവരുടെ പ്രവർത്തികൾ മൂലം ഭരണിക്കുളങ്ങര പിതാക്കന്മാർ നമുക്കെതിരെ നിസ്സാരമായി ചരടുകൾ വലിക്കുന്നു. കോട്ടയം രൂപതാ മെത്രാനെ തകർത്താൽ കോട്ടയം രൂപതയെ തകർക്കാം. അതുപോലെ കോട്ടയം രൂപതയെ തകർത്താൽ ക്നാനായ സമുദായത്തെ നിഷ്‌പ്രയാസം തകർക്കാം എന്ന ബോദ്ധ്യം ആണ് ഇക്കൂട്ടരുടെ പ്രവർത്തികൾക്ക് പിന്നിൽ. 1911 ൽ കത്തോലിക്കരും യാക്കോബക്കാരും കൂടി ഏകദേശം എൺപതിനായിരം പേരുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ( എന്റെ അറിവ് പരിമിതമാണ് ) ഇന്നത് മൂന്ന് ലക്ഷമോ അതിലധികമോ ഉണ്ടെന്നാണ് കണക്കാക്കുന്നത്. AD 345 ൽ 450 പേരുമായി കൊടുങ്ങല്ലൂരിൽ  വന്നിറങ്ങിയ ക്നാനായക്കാർ 1911 ൽ വെറും എൺപതിനായിരം പേരായി. എന്നാൽ  ഇന്നത് ഇത്രമാത്രം വളർന്നു വലുതായി എങ്കിൽ അതിനുള്ള കാരണം കോട്ടയം രൂപതയും ചിങ്ങവനം ഭദ്രാസനവും തന്നെ ആണ്. സഭയോട് ചേർന്ന് നിൽക്കുകയും സഭാപിതാക്കന്മാരോട് ഒത്തുചേർന്ന് ജീവിക്കുകയും ചെയ്തപ്പോൾ നമ്മുടെ സമുദായം വളർന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു. അല്ലാതെ എരണംകെട്ട പൂഴിക്കുഞ്ഞുങ്ങളുടെ കഴിവല്ല.



നമ്മുടെ ദൈവശാസ്ത്രവും നമ്മുടെ ആരാധനാക്രമവും നമ്മുടെ അപ്പസ്തോലപൈത്രുകവും നമ്മുടെ വിശ്വാസ്സവും നമ്മുടെ തനിമയും സംസ്കാരവുമെല്ലാം ചില കുബുദ്ധികൾ തട്ടിയെടുത്ത് നശിപ്പിക്കുന്നതിന്റെ ഭാഗമാണ് നമ്മളിലെ ചില സമുദായ ദ്രോഹികളെ കൂട്ട് പിടിച്ചുകൊണ്ട് KCCNA യിലൂടെ നമ്മളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരേ കുടുംബത്തിലെ സഹോദരങ്ങൾ KCCNA യിലും മറ്റ് ചില സമുദായ വിരുദ്ധ ഫോറങ്ങളിലും കയറി നടത്തുന്നത് ഒരേ അജണ്ടയാണ്. KCCNA ഇന്ന് സമുദായ ദ്രോഹികളുടെ പറുദീസ്സായായിരിക്കുന്നു. ഏകാധിപതികളും കുലംതോണ്ടികളുമായ തെറ്റായ നേതൃത്വത്തെ താഴെയിറക്കി ക്നാനായ സമുദായത്തിന്റെ അന്തസ്സും അഭിമാനവും കാക്കുന്നവരെ KCCNA യുടെയും അംഗസംഘടനകളുടെയും തലപ്പത്ത് കൊണ്ടുവരണം. കേവലം അധികാരമോഹികളായ ചിലർ എപ്പോഴും സ്ഥാനമാനങ്ങൾ മാത്രം കൈക്കലാക്കാൻ ഇലക്ഷൻ സമയത്ത് കടന്ന് വരും. ഒരു നിലപാടുകളും ഇല്ലാത്തവരോ അല്ലങ്കിൽ സമുദായ വിരുദ്ധരോ ആയിരിക്കും ഇക്കൂട്ടർ. സ്ഥാനാർത്ഥിവേഷം കെട്ടിയിറങ്ങിയ ചിലർ നമ്മുടെയിടയിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. പേടിച്ചുതൂറികളായതുകൊണ്ടാണോ അതോ നിലപാടുകൾ ഒന്നുമില്ലാത്തവർ ആയതുകൊണ്ടാണോ എന്നറിയില്ല ആനുകാലിക സംഭവങ്ങളിൽ ഇവർക്ക് യാതൊരു അഭിപ്രായവും ഇല്ല. വിരലിന്റെ അറ്റത്തിരിക്കുന്ന അപ്പക്കഷ്ണം കാക്കകൊത്തിക്കൊണ്ട് പോകുമെന്ന് വിചാരിച്ചിട്ടുണ്ടാകുമോ ആവോ. സ്ത്രീകളോടുള്ള അതിക്രമം ചെറുക്കാൻ കഴിയാത്ത ഷണ്ഡന്മാർ ആയിരിക്കരുത് നമ്മുടെ അടുത്ത KCCNA പ്രസിഡന്റ്. സ്ഥാനമാനങ്ങളെക്കാൾ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും അഭിമാനം കാക്കുന്നവരായിരിക്കണം ക്നാനായക്കാർ. തിരസ്കരിക്കണം നമുക്ക് ഇത്തരം ഷണ്ഡന്മാരേയും പാഷാണത്തിൽ കൃമികളേയും. ഉയരട്ടെ ശക്തമായ പ്രതികരണം പുരുഷാരവത്തിൽ നിന്ന്. 

ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ  


അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവർ നിലപാടുകളും അഭിപ്രായങ്ങളും ഇല്ലാത്തവർ ആണെങ്കിൽ അവർ അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി മാത്രമാണ് വരുന്നത്. ഇങ്ങനെയുള്ളവർ അധികാരത്തിൽ വന്നാൽ എത്രയോ ഭീകരമായിരിക്കും ഇനിയും നമ്മുടെ സമുദായത്തിന്റെ അവസ്ഥ. ഇങ്ങനെ അഭിപ്രായവും നിലപാടുകളും ഇല്ലാത്തവരെ നമ്മൾ എന്തിന് ചുമക്കണം  ? ക്നാനായ ജനമേ നിങ്ങൾ തന്നെ തീരുമാനിക്കൂ. 

Athiest ഗ്രൂപ്പ് ഇന്ന് KCCNA യെ കീഴടക്കിയിരിക്കുന്നു. അവരുടെ പ്രമാണങ്ങൾ വിറ്റഴിക്കാൻ ഏറ്റവും മികച്ച വേദിയായി KCCNA യെ കാണുന്നു. ഇവിടെ സമുദായ സ്നേഹമോ സഭാസ്നേഹമോ അല്ല മറിച്ചു അരാജകവാദികളും അവരുടെ അഴിഞ്ഞാട്ടവുമാണ് KCCNA യിലൂടെ നടക്കുന്നത്. അന്ധവിശ്വാസികളും അധാർമ്മികളും ക്നാനായ കത്തോലിക്കരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു.  താന്തോന്നികളെ KCCNA നേതൃത്വത്തിൽനിന്നും ആട്ടിപ്പുറത്താക്കുക. സാമൂഹ്യവിരുദ്ധരുടെ ഒരു കൂട്ടമായും സങ്കേതമായും ഇന്ന് KCCNA മാറിയിരിക്കുന്നു. ഈ നാരകീയ ശക്തികളിൽനിന്നും KCCNA യെ മോചിപ്പിക്കുവാൻ ദയവായി അണിചേരൂ.

Wednesday, October 26, 2016

Final Call for DKCC/KCCNA - Devil is Real, Time to stand for Justice and Righteousness.

ഇനിയും ആരും കാത്തിരിക്കേണ്ട കാര്യമില്ല. ഊമക്കത്ത് എഴുതാനും പ്രചരിപ്പിക്കാനും മിടുക്കനായവൻ തന്റെ പണികൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്ക് സരസൻ എന്ന പേരിൽ ഊമക്കത്തുകളുടെ പിതാവ് ന്യൂയോർക്ക്കാരെ അപമാനിച്ചുകൊണ്ട് വിടുവായിത്തം എഴുതിയിരിക്കുന്നു. ന്യൂയോർക്ക്കാർ ആണുങ്ങൾ ആണ് അവർക്ക് ഊമക്കത്ത് എഴുതണ്ട കാര്യമില്ല. അവർക്ക് പറയാനുള്ള കാര്യങ്ങൾ അവർ തന്നെ അന്തസായി പറയുകയും ചെയ്യണ്ട കാര്യങ്ങൾ തന്നത്താൻ ചെയ്യുകയും ചെയുന്നുണ്ട്. ന്യൂയോർക്ക് സരസൻ എന്ന പേരിൽ ഊമക്കത്ത് അയച്ച ബഹുമാന്യ നേതാവിനോട് ഞങ്ങൾക്ക് പറയാനുള്ളത് എല്ലാവർക്കും ഒരു അബദ്ധം പറ്റും അതാണ് താങ്കൾ. താങ്കൾക്ക് പറ്റിയ പണി ഊമക്കത്തുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ആണ്. അറിയാവുന്ന പണി എടുക്കുന്നതല്ലേ താങ്കൾക്ക് നല്ലത് ? ചാണകത്തിൽ കിടക്കണ്ട അട്ടയെ പിടിച്ചു കട്ടിലിൽ കിടത്തിയാൽ കിടക്കുമോ ?

ഈ പ്രസിഡണ്ട് പണി താങ്കൾക്ക് ഒട്ടും യോചിച്ചതല്ല. അതുകൊണ്ട് ക്നാനായ സമുദായത്തിന്റെ നന്മക്ക് വേണ്ടി താങ്കളുടെ പഴയ പണിയിലേക്ക് തിരികെ പോകുക. ഊമക്കത്തുകളുടെ കാലം പോയി നേതാവേ . എഴുതുകയാണ് എങ്കിൽ സ്വന്തം പേരും അപ്പന്റെ പേരും വീട്ടുപേരും വച്ച് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയുക. പഴയ കാലമല്ല ഇപ്പോൾ എന്ന് മാത്രമല്ല നമ്മുടെ ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി പിടുത്തം കിട്ടിക്കഴിഞ്ഞു. ജനങ്ങൾ ഇന്ന് ഊമക്കത്തുകൾകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു എന്ന് മാത്രമല്ല ഇത്തരം കത്തുകൾക്ക് പുല്ലുവിലപോലും കൊടുക്കുന്നില്ലായെന്ന സത്യം മനസിലാക്കുക. ക്നാനായക്കാരന്റെ പേരുകളും വീട്ടുപേരും എന്താണ് എന്ന് സരസ്സന് അറിയില്ലേ  ? അത് കട്ടിലിന് അടിയിൽ, കട്ടിലിന് മുകളിൽ, മാട്ടേൽ ചാരി, ചാണകത്തിനിടയിൽ എന്നൊന്നുമല്ല. ഊമക്കത്ത് വീരന്റെ വിടുവായിത്തവും സ്ഥിരം പല്ലവിയും അനുപല്ലവിയും ഏറ്റവും അടിയിൽ കൊടുത്തിട്ടുണ്ട്. ഇത്തരം ഊമക്കത്തുകൾ തട്ടിവിടുമ്പോൾ ജനങ്ങൾ താങ്കളുടെ മുഖത്ത് കാർപ്പിച്ചു തുപ്പുന്നു എന്ന സത്യം ഉടനെ മനസ്സിലാക്കും.

ബഹുമാനപ്പെട്ട പ്രസിഡണ്ട് തന്നത്താൻ ഡയപ്പർ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തതായി കണ്ടു. താങ്കൾക്ക് അതിനുപോലും ഉള്ള അർഹതയുണ്ടോ എന്ന് അറിയില്ല. എങ്കിലും ഭാവിയിൽ ഇങ്ങനെ ഒക്കെ ആകാൻ ഒരു ആഗ്രഹം മനസ്സിൽ വച്ചു പുലർത്തുന്നതിൽ ഒട്ടും തെറ്റില്ലായെന്ന് മാത്രമല്ല ഇന്ന് തന്നെ ഡയപ്പറിനേക്കാൾ കഷ്ടമാണ് താങ്കളുടെ അവസ്ഥ. DKCC യാണ് താങ്കൾ അടുത്ത ലക്‌ഷ്യം ഉന്നം വയ്ക്കുന്നത് എങ്കിൽ തെറ്റിപ്പോയി നേതാവേ തെറ്റിപ്പോയി. KCCNA യും DKCC യും താങ്കൾക്കും കൂട്ടാളികൾക്കും അറമാദിക്കാൻ ക്നാനായക്കാർ വിട്ടുതരില്ലായെന്ന് തീരുമാനിച്ചു കഴിഞ്ഞു. സമുദായ വിരുദ്ധ പ്രവർത്തനവും സഭാവിരുദ്ധ പ്രവർത്തനവും ആണോ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു എന്നതിന് ആധാരം  ? തെറ്റ് ചെയ്യുന്നവർ ആരായാലും അവർ എത്ര വലിയവർ ആയാലും അവർ സമുദായ നേതാക്കൾ ആയാലും സഭാ പിതാക്കന്മാർ ആയാലും തെറ്റ് തെറ്റാണ് എന്ന് പറയാൻ എനിക്ക് ആർജ്ജവം ദൈവം തന്നിട്ടുണ്ട്.

എന്റെ പേരിലുള്ള ഇമെയിലുകളും എന്റെ ബ്ലോഗും എന്റെ വെബ്സൈറ്റും തുറന്ന പുസ്തകമാണ്. എനിക്കുള്ളത് എന്റെ നിലപാട് ആണ് എന്ന് മാത്രമല്ല ഗ്രൂപ്പ് നേതാക്കൾക്കും സമുദായ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആൽമീയ നേതാക്കൾക്കും പലപ്പോഴും എന്റെ നിലപാടുകൾ അരോചകമായി മാറിയിട്ടുണ്ട്. അത് തന്നെയാണ് എനിക്ക് സ്വന്തമായ നിലപാടുകൾ ഉണ്ട് എന്നുള്ളതിന് തെളിവ്. എന്റെ അഭിപ്രായവും നിലപാടുകളും ആർക്കും ഇന്നുവരെ അടിയറ വച്ചിട്ടും ഇല്ല. ഇനിയൊട്ട് വയ്ക്കാൻ പോകുന്നുമില്ല. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ആർജ്ജവം അതാണ് നമുക്ക് വേണ്ടത്. രാജാവ് നഗ്നനാണ് എന്ന് മാത്രമല്ല വളരെ വിരൂപനുമാണ് എന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ ക്രഡിബിലിറ്റി തപ്പിനടക്കുന്ന KCNA പ്രസിഡന്റ് സ്വന്തം ക്രെഡിബിലിറ്റി എന്താണ് എന്ന് വല്ല കുപ്പത്തൊട്ടിയിലും ചികഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. 

കാലഹരണപ്പെട്ട പഴയ പല്ലവിയുമായി ഇന്നും ചില കോമാളികൾ ക്നാനായ സമുദായത്തെ തകർക്കാൻ പഴയ വേഷവുമിട്ടു നടക്കുന്നു. ഇവർക്ക് ഇവർ തന്നെ പാടിനടക്കുന്ന ലോകം ചവറ്റുകൊട്ടയിൽ ഇട്ട ആലഞ്ചേരി - മൂലക്കാട്ട് - അങ്ങാടി - മുത്തോലം - ഷീൻസ്സ് കൂട്ട് കെട്ട് തന്നെ ശരണം. ഇങ്ങനെ ഒരു കൂട്ടു കെട്ടിന്റെ കഥ തന്നെ ഈ സമുദായ ദ്രോഹികളുടെ സൃഷ്ടിയാണ് എന്ന് എല്ലാർക്കും അറിയാം. ക്നാനായ സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അച്ചന്മാരുടേയും മെത്രാന്മാരുടേയും പേരുകൾ പറഞ്ഞു ചൂഷണം ചെയ്യുന്നവർക്ക് കഴിഞ്ഞിട്ടുണ്ടോ ? കാലാകാലങ്ങളായി സാമൂഹ്യവിരുദ്ധരായ ചിലർ ക്നാനായ സമുദായത്തിന്റെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് നടന്നിട്ട് സമുദായത്തിന് വേണ്ടി എന്ത് ചെയ്‌തു  ? ജനങ്ങളെ പൊട്ടൻ കളിപ്പിക്കാൻ കുറേ പിതാക്കന്മാരുടേയും തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടേയും പേരുകൾ പറഞ്ഞു നാറ്റിക്കും. ആ കാലം കഴിഞ്ഞുപോയി പൂഴിക്കുഞ്ഞുങ്ങളേ. എന്ത് നന്മയുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇന്ന് നിങ്ങളെപ്പോലുള്ള ഈ കപട നേതൃത്വത്തിനെ വിശ്വസിക്കേണ്ടത് ? ഇവരുടെയൊക്കെ ഊരും പേരും തിരക്കി ഇച്ചിരി പുറകിലോട്ട് ചികഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.

ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരും ഒരു നന്മയും തൊട്ടുതീണ്ടാത്തവരുമാണ് ഇന്ന് ക്നാനായ സമുദായത്തെ ഉദ്ധരിക്കാൻ ചെമ്മരിയാടിന്റെ തോലുമണിഞ്ഞു നടക്കുന്നത്. കോട്ടയം രൂപതയുടെ അതിർത്തിക്കുള്ളിൽ നിന്നും ലോകത്തിന്റെ പല കോർണറുകളിലായി കുടിയേറിയ ക്നാനായ സമൂഹം ഇന്ന് ചിതറിയ ആട്ടിൻകുട്ടികളെപ്പോലെയാണ്. ഒരു അതിർ വരമ്പിനുള്ളിൽ ഒതുങ്ങിക്കൂടാത്ത ക്നാനായക്കാർ ചിതറിയ അവസ്ഥയിൽ നിന്നും ഒരു അച്ചുതണ്ടിൻ കിഴിൽ എത്തിപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നിനും കൊള്ളില്ലാത്ത സമുദായത്തിന്റെ നിലപാടുകൾ അറിയാത്ത വർഷാവർഷം മാറിമാറി വരുന്ന ശകുനിമാർക്ക് സമുദായത്തിനെ എങ്ങിനെ നയിക്കാൻ കഴിയും എന്നാണ് പറയുന്നത് ? ഇന്നുവരെ നമ്മുടെ സമുദായം നിലനിന്നതിൽ എന്ത് സംഭാവനയാണ് ഈ നേതാക്കൾക്ക് കൊടുക്കാൻ കഴിഞ്ഞത് ? 1911 ൽ നാൽപ്പതിനായിരം പേരുമായി കോട്ടയം വികാരിയാത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ട്‌ ലക്ഷത്തിന് അടുത്ത് ജനസംഖ്യയായത് KCCNA പ്രസിഡന്റ് വിചാരിച്ചിട്ടാണോ ? കോട്ടയം രൂപതയെന്ന അച്ചുതണ്ടിൽ നമ്മൾ കോർത്തിണക്കിയതുകൊണ്ടാണ് നമ്മൾ ഇന്നത്തെ അവസ്ഥയിൽ ഇത്രയും വലിയ സംഘിടിത ശക്തിയായി തീർന്നത്. അല്ലാതെ ചില വാലുമാക്രികളുടെ വികടത്തരം കൊണ്ടല്ല. അസ്ഥിത്വം ഇല്ലാത്ത ചില ഏകാധിപതികൾക്ക് ഞാനാണ് സർവ്വസവും ഞാനാണ് ഈ പ്രപഞ്ചവും എന്നൊക്കെ തോന്നും. ഇവരെ തിരണ്ടിവാല് കൊണ്ട് ജനങ്ങൾ കൈകാര്യം ചെയുന്ന നാൾ അതിവിദൂരമല്ല.


DKCC ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ഥിരതയും പക്വതയും ഉള്ളവരുടെ കൈകളിലായിരിക്കണം അതിന്റെ നേതൃത്വം ഉണ്ടാകേണ്ടത്. നമ്മളെ ഒരുമിച്ചു കോർത്തിണക്കാൻ പറ്റിയ കാലം തെളിയിച്ച നമ്മുടെ കാരണവന്മാർ കാട്ടിത്തന്ന വഴികൾ തന്നെയായിരിക്കണം നാമും സ്വീകരിക്കേണ്ടത്. കോട്ടയം അരമന തന്നെയാണ് നമ്മുടെ അച്ചുതണ്ട്. നമ്മളെ കോർത്തിണക്കേണ്ടത് കോട്ടയം അതിരൂപതയിലേക്ക് തന്നെയാണ്. അല്ലാതെ  നാല് വഴിയേ തിരിഞ്ഞു കോട്ടയം രൂപതയേയും ക്നാനായ കത്തോലിക്കരേയും ആജീവനാന്തകാലം തെറിവിളിക്കുന്ന മൂന്ന്  സഹോദരങ്ങളുടെ കൈകളിൽ ആല്ല ക്നാനായ സമുദായത്തിന്റെ അച്ചുതണ്ട് കുടികൊള്ളേണ്ടത്. കോട്ടയം രൂപതയെ തകർക്കാൻ ശപഥം ചെയിത ചില കൊടും വിഷവുമായി നടക്കുന്ന തെമ്മാടികളാണ് ഇക്കൂട്ടർ. ഇവരുടെ പശ്ചാത്തലം ഇച്ചിരി പരിശോധിക്കുക. വൈദീകരും പിതാക്കന്മാരും സഭയുമെല്ലാം ചേർന്നതാണ് നമ്മുടെ കൂട്ടായ്മ. KCCNA യും DKCC യുമെല്ലാം അതിന്റെ പൂർണതയിൽ ആകുന്നത് ചേരേണ്ടതിനോട് ചേരുമ്പോൾ മാത്രമാണ്. അല്ലാതെ സഭാ സമുദായ വിരോധികളുടെ ആഭാസത്തരത്തിന് ചൂട്ട് പിടിക്കുമ്പോൾ ആല്ല. ഒരു പിതാക്കന്മാരും അച്ചന്മാരും നമ്മുടെ സമുദായത്തെ തകർക്കാൻ ശ്രമിക്കില്ല. അങ്ങിനെ ശ്രമിക്കുമ്പോൾ അത്തരക്കാരെ കൈകാര്യം ചെയ്യാൻ നമ്മൾ ഒറ്റകെട്ടായി ശ്രമിക്കണം. അങ്ങിനെ ശ്രമിക്കുന്നത് നമ്മുടെ അസ്തിത്വം നഷ്ടപ്പെടുത്തി കണ്ട അണ്ടന്റേയും അഴകോടന്റെയും കൂട്ടത്തിൽ പോയിട്ടല്ല.

കോട്ടയം രൂപതയുമായിട്ടല്ല നമ്മൾ കൂട്ടിയിണക്കേണ്ടത് എങ്കിൽ പിന്നെ ആരുടെ അടിയിലാണ് നാം കിടക്കേണ്ടത് ? ആർക്കും ഇന്നുവരെ ഒരു ഗുണവും ഇല്ലാത്ത സാമൂഹ്യദ്രോഹികളുടെ അടിയിൽ കിടക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തിന് വേണ്ടി എന്ത് ഉപകാരമാണ് ഊമക്കത്തു വീരന്മാർ ചെയ്തിരിക്കുന്നത് ? സമയാസമയങ്ങളിൽ KCCNA കോൺസ്റ്റിട്യൂഷൻ കള്ളത്തരത്തിലൂടെ തിരുത്തുകയും മിനിറ്റസ് തിരുത്തുകയും ചെയിത കള്ളത്തരങ്ങളുടെ നേതാവിനെ ക്നാനായ സമുദായത്തിന്റെ നേതൃത്വം ഏൽപ്പിക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന സമുദായ ദ്രോഹികൾ വാലുംപൊക്കി KCCNA പ്രസിഡന്റിനെ സപ്പോർട്ട് ചെയ്യാൻ ഉടനെയെത്തും. ഇവരേയും ഇവരുടെ പിന്നാമ്പുറങ്ങളും ഇവരുടെ സമുദായത്തിന് വേണ്ടിയുള്ള സംഭാവനയും അതിലെല്ലാമുപരി ഇവരുടെയൊക്കെ ക്രെഡിബിലിറ്റിയുമൊക്കെ ഒന്ന് പരിശോധിക്കുക. മാളത്തിലൊളിച്ചിരുന്ന കൂട്ട് കൃഷി ചെയ്തിരുന്നവർ തലപൊക്കുമ്പോൾ ഒന്നോർക്കുക DEVIL IS REAL AND IT IS ALIVE. സത്യത്തിന് വേണ്ടി നിൽക്കുക എന്നുള്ളത് നാഷണൽ കൗൺസിൽ അംഗങ്ങളുടെ ചോയ്സ് ആല്ല മറിച്ചു അത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ കുഞ്ഞുങ്ങളും നമ്മുടെ സമുദായവും നിങ്ങളുടെ നല്ല തീരുമാനത്തിനായി കാത്തിരിക്കുന്നു.
ജയ്‌മോൻ നന്തികാട്ട്
ചിക്കാഗോ



From: "NewYork Sarasan" <newyorksarasan@gmail.com>
To: americankna@gmail.com
Sent: Monday, October 24, 2016 7:01:03 AM
Subject: ഡയപ്പർ പ്രസിഡന്റിന്റെ കലക്ക വെള്ളത്തിലെ മീൻ പിടുത്തം

ചിക്കാഗോയിലെ രജിസ്റ്റേർഡ് പ്രാഞ്ചി കൂലി എഴുത്തുകാരനെ വാടകക്കെടുത്തു നിലവിലെ കെ സി സി എൻ എ പ്രസിഡന്റിനെതിരെ ഉള്ള പൊതു വികാരം മുതെലെടുത്തു അതിനിടയിലൂടെ കെ സി സി എൻ എ എന്ന മഹാ പ്രത്സാനത്തെ കോട്ടയത്തെയും കാക്കനാട്ടെയും " തിരു " മേനിമാർക്കു തീർ എഴുതി കൊടുക്കാൻ അച്ചാരം വാങ്ങി എത്തിയിരിക്കുന്ന അമേരിക്കൻ ക്നാനായ സമുദായം കണ്ട ഏറ്റവും വലിയ സമുദായ വഞ്ചകനായ ഇപ്പോഴത്തെ ഡയപ്പർ പ്രസിഡന്റ് നടത്തുന്ന നാണം കെട്ട ചന്ത രാഷ്ട്രീയം തിരിച്ചറിയാൻ കഴിവുള്ളവർ ന്യൂ യോർക്കിൽ ഉണ്ടെന്നു അറിഞ്ഞുകൊള്ളുക .

അപ്പക്കഷണത്തിനു വേണ്ടി നിലപാടുകൾ രാവിലെയും , വൈകിട്ടും, മാറ്റി യാതൊരു ക്രെഡിബിലിറ്റിയും സ്വന്തം തട്ടകത്തിൽ ഇല്ലാത്ത ചിക്കാഗോയിലെ മുത്തോലത്തിന്റെ ഒരു  ബന്ധുവിനെ  കൂലിക്കെടുത്തു സ്വന്തം വെക്തി വൈരാഗ്യം തീർക്കുമ്പോൾ തന്നെ  താനാക്കിയ കെ സി സി എൻ എ എന്ന വലിയ പ്രസ്ഥാനം നശിപ്പിക്കാൻ ശ്രമിക്കുന്നഈ  മെമ്പർ ന്യൂ യോർക്ക് ക്നാനായ സമൂഹത്തിനു അപമാനം ആണ്. . കോട്ടയത്തെയും കാക്കനാട്ടെയും ഉച്ചിഷ്ടം കഴിച്ചിട്ട് അമേരിക്കയിൽ വന്നു അതിന്റെ വീമ്പു പറഞ്ഞാൽ ചിക്കാഗോയിലെ കുറെ പ്രാഞ്ചികളെ പൊട്ടന്മാരാക്കാൻ ശ്രമിക്കുന്നപോലെ ന്യൂ യോർക്കിലെയും മറ്റു സ്ഥലങ്ങളിലെയും ആളുകളെ കൂലിക്കെടുത്ത കവലച്ചട്ടമ്പികളെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ആ ശ്രമം അങ്ങ് ആലഞ്ചേരിയുടെ അടുക്കളയിൽ കൊണ്ട് വെക്കുക

ഇപ്പോൾ ഇവിടെ നടക്കുന്നത് കാക്കനാട് - കോട്ടയം - മുത്തോലം -ഷീന്സ് അച്ചുതണ്ടുകളുടെ ഒന്നിച്ചുള്ള ഒരു പ്രവർത്തനം ആണ് . കെ സി സി എൻ എ യെ ശിഥിലീകരിച്ചു ,അത് വഴി നമ്മളെ ഒന്നാകെ അങ്ങാടിയാത്തിന്റെയും , കാക്കനാടിന്റെയും  അടിമത്തത്തിലേക്കു നയിക്കാൻ ചിലർ നടത്തുന്ന പരിശ്രമം ആണ് ഇത്

കണ്ണുള്ളവർ കാണുക , ചെവി ഉള്ളവർ കേൾക്കുക

സരസൻ

Saturday, October 22, 2016

DKCC / KCCNA - ഒരു ഏകാധിപതിയുടെ സ്വപ്നവും ക്നാനായ കത്തോലിക്കരും.

ഗർഭസ്ഥാവസ്ഥയിൽ തന്നെ നിരവതി ശ്രമങ്ങൾ നടത്തിയതാണ് DKCC യെ തകർക്കുവാൻ. അവസ്സാനം ഇത് യാഥാർഥ്യം ആകുമെന്ന് വന്നപ്പോൾ എന്നാൽ ഇതെങ്ങിനെ കൈപ്പിടിയിൽ ആക്കാമെന്നായി. തീർച്ചയായും തെറ്റ് പറയാൻ പറ്റില്ല എന്ന് മാത്രമല്ല KCCNA പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു കൊതിമൂത്തപ്പോൾ ( കാണുന്നവരെ ഒക്കെ തെറി വിളിക്കാൻ പറ്റിയ ഔദ്ദ്യോഗികമായ വേദി ) ഒരാൾക്ക് കേൾക്കാനും പറയാനും ഇത്തിരി ഇമ്മിണി വലുപ്പമുള്ള പൊസിഷൻ നെറ്റിയിൽ ഒട്ടിക്കാൻ സാധിച്ചാൽ അതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ. ഇച്ചിരി താമസിച്ചുപോയോ എന്ന് മാത്രമേ സംശയം ഉള്ളൂ. കഴിഞ്ഞകാല DKCC പ്രസിഡന്റ്മാരെ ഒരു സെക്കന്റ് പോലും നിലത്ത് നിർത്താൻ സമ്മതിച്ചിട്ടില്ല എന്നിട്ട് വേണ്ടേ എത്ര മിടുക്കൻമാരായാലും അവർക്ക് ഒന്ന് പൂഴിക്കടകൻ പയറ്റാൻ. ക്നാനായ സമുദായം കണ്ട സകല അഭ്യാസവും അറിയാവുന്ന ഇമ്മിണി വലിയ നേതാക്കന്മാരായിരുന്നു നമ്മുടെ Mr. Dr. Shiens Akasala യും Mr. George Nellamattam വും. പറഞ്ഞിട്ടെന്താ വേണ്ടെ അടിച്ചുപരത്തി കളഞ്ഞു. ഭ്രൂണഹത്യയെപ്പറ്റി ഒത്തിരി കേൾക്കുന്നവരും അറിയാവുന്നവരും ആണ് കത്തോലിക്കാരായ നാമെല്ലാവരും. ( ഇന്ന് കത്തോലിക്കരിൽ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ഉള്ളതും വില കൊടുക്കാത്തവരുമായ ആൾക്കാർ  ) ഇവിടെ നടന്നത് തനി ഭ്രൂണഹത്യാശ്രമം തന്നെയാണ്.




KCCNA നേതൃത്വം തന്നെ ആഗ്രഹിച്ചതും Mr. Joy Vachachira KCCNA പ്രസിഡന്റ് ആയ  സമയത്ത് 2005 ൽ UK, MIDDLE EAST എന്നീ സ്ഥലങ്ങളിലെ ക്നാനായ നേതാക്കളുമായി ഒത്തുചേർന്ന് കോട്ടയം രൂപതയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സുമായി കൂടിക്കൊണ്ട് കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രൂപകൽപ്പന കൊടുത്ത ഒരു ഗ്ലോബൽ പ്രസ്ഥാനമാണ് DKCC.( DKCC എന്ന പേര് കൊടുത്തിരുന്നില്ല ) അന്ന് നമ്മുടെ ആർച്ചു ബിഷപ്പ് ആയിരുന്ന അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെയും കൊച്ചുപിതാവായിരുന്ന അഭിവന്യ മൂലക്കാട്ട് പിതാവിന്റേയും സാന്ന്യദ്ധ്യത്തിൽ ആയിരുന്നു ഇങ്ങനെയൊരു പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചത്. 2005 ന് വളരെക്കാലം മുൻപ് തന്നെ അഭിവന്ന്യ കുന്നശ്ശേരിപിതാവ് ആഗ്രഹിച്ചതും പാതിവഴിയെ നിന്നുപോയതുമായ ഒരു കാര്യമാണ് ലോകത്തിലെ എല്ലാ ക്നാനായ കത്തോലിക്കാരെയും കോട്ടയം രൂപതയുടെ DIASPORA യുടെ കീഴിൽ കൊണ്ടുവരണമെന്നുള്ളത്. 2005 ൽ അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെ പ്രത്യേക ആഗ്രഹപ്രകാരമാണ് DIASPORA എന്ന പേര് കൂടി ചേർത്ത് ഒരു ഗ്ലോബൽ പ്രസ്ഥാനത്തിന് പ്രാരംഭ നടപടികൾ ആരംഭിച്ചത്. ഇതേ വർഷം തന്നെയാണ് BCM COLLEGE ൽ വച്ച്  വേൾഡ് ക്നാനായ കൺവെൻഷൻ കൂടുകയും ചെയ്തത്. 


KCC ( KNANAYA CATHOLIC CONGRESS ) നേതൃത്വത്തിന്റെ കീഴിൽ ആയിരിക്കണം DIASPORA എന്നുള്ള ചില കടുംപിടുത്തവും അഭിപ്രായ വ്യത്യാസങ്ങളും ആയിരുന്നു DKCC യുടെ സുഗമമായ തുടക്കത്തിനും പ്രവർത്തനത്തിനും തുടക്കത്തിൽ കാരണമായിരുന്നതെൻങ്കിലും പിന്നീട് ഈ പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡന്റ് ആയി വന്ന ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റത്തിനേയും രണ്ടാമത്തെ പ്രസിഡന്റ് ആയി വന്ന ശ്രീമാൻ ഷീൻസ്സ് ആകാശാലയേയും വ്യക്തിപരമായും രാഷ്ട്രീയമായും നശിപ്പിക്കാൻ ചില ഉന്നതർ നടത്തിയ ഗൂഡാലോചനയും ക്നാനായ കത്തോലിക്കരെയും കോട്ടയം രൂപതയേയും നശിപ്പിക്കുന്നതിനായും നടത്തിയ ഗൂഢതന്ത്രവുമാണ് ഇന്നും DKCC ഇന്നത്തെ അവസ്ഥയിൽ അനിശ്ചിതത്വത്തിലൂടേ മുന്നോട്ട് പോകുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കറുത്തകരങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ചാൽ ഉത്തരം വളരെ വ്യക്തമാണ്. അഭിവന്യ തറയിൽ പിതാവിനോടും അഭിവന്യ കുന്നശേരിപ്പിതാവിനോടും കോട്ടയം രൂപതയുടെ കോർപ്പറേറ്റ് മാനേജുമെന്റിനോടും കടുത്ത പകയുമായി കഴിയുന്ന ചിലരും ക്നാനായ പള്ളികളിൽ പോയിട്ട് ഒരു പള്ളികളിലും പോകാത്ത ചിലരും തീർത്തും കൊടും സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി നടക്കുന്ന ചില നിരീശ്വരവാദികളും ആണ് ഈ കറുത്ത കരങ്ങൾ എന്ന് നമുക്ക് കാണാം.  


ശ്രീമാൻ സണ്ണി കോട്ടൂർ KCCNA പ്രസിഡന്റ് ആയിരുന്ന 2007 - 2008 കാലഘട്ടത്തിലാണ് ക്നാനായ ഗ്ലോബൽ പ്രസ്ഥാനം  എന്ന സ്വപ്നം പൂർത്തീകരിക്കാൻ വീണ്ടും പരിശ്രമങ്ങൾ തുടരുകയും ആദ്യത്തെ ഗ്ലോബൽ പ്രസ്ഥാനത്തിന് വേണ്ടിയുള്ള  കോൺസ്റ്റിട്യൂഷൻ സണ്ണി കോട്ടൂർ CHAIRMAN ആയിക്കൊണ്ടുള്ള ഒരു  Ad Hoc കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയത് എങ്കിലും ഗ്ലോബൽ പ്രസ്ഥാനം  രൂപീകരിക്കാൻ സാധിച്ചില്ല. ഇക്കാലഘട്ടത്തിൽ തന്നെ വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ KCCNA യുടെ IFKCC യിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തിരുന്നു. ( അക്കാലഘട്ടത്തിൽ അന്നത്തെ നേതാക്കൾ കൊടുത്ത പേര് IFKCC - INTERNATIONAL FEDERATION OF KNANAYA CATHOLIC CONGRESS എന്നായിരുന്നു. ) പിന്നീട് 2009 - 2010 കാലഘട്ടത്തിൽ KCCNA പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റത്തിന്റെ കാലം അവസ്സാനിച്ചപ്പോൾ ആണ് കോട്ടയം രൂപതാങ്ങങ്ങളുടെ DIASPORA പ്രസ്ഥാനമായ DKCC ( 2011 - 2013 ) എന്ന പേരിൽ ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം പ്രസിഡന്റ് ആയി രൂപപ്പെട്ടത്. ( അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെ ബഹുമാനാർത്ഥം പിതാവ് നിർദ്ദേശിച്ച DIASPORA എന്നുകൂടെ ഉൾപ്പെട്ടതായിരിക്കണം സംഘടനയുടെ പേര് എന്ന് അഭിവന്യ മൂലക്കാട്ട് പിതാവ് നിർദ്ദേശിച്ചതനുസ്സരിച്ചാണ് DKCC എന്ന പേര് സ്വീകരിച്ചത് ).  ഈ കാലയളവിലാണ് DKCC യുടെ രണ്ടാമത്തേതും കോട്ടയം രൂപതയുടെ അംഗീകാരത്തോടും കൂടിയ രണ്ടാമത്തെ കോൺസ്റ്റിട്യൂഷൻ ഉണ്ടായത്. ഈ കോൺസ്റ്റിട്യൂഷനിൽ ആണ് വിവാദപരമായ കോട്ടയം രൂപതാ അധ്യക്ഷന്റെ വീറ്റോ പവർ അടങ്ങിയിരിക്കുന്നത്. പിന്നീട് 2011 - 2012 കാലഘട്ടത്തിൽ KCCNA പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ഷീൻസ്സ് ആകാശാല തന്റെ കാലാവധി തീർന്ന ശേഷം KCCNA യുടെ SPECIAL COMMITTEE CHAIRMAN ആകുകയും ( റോമിലേക്ക് ഉള്ള പരാതി കൊടുക്കുവാൻ ) ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം സ്ഥാനം ഒഴിഞ്ഞ DKCC പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തത്. ( ഷീൻസ്സ് ആകാശാല ഈ സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ വളരെ ശക്തമായ കരുനീക്കങ്ങളും അടിയൊഴുക്കുകളും ഇവിടെ പലരും നാണം കെട്ട രീതിയിൽ നടത്തുകയും അതിന്റെ പിണിയാളുകൾ ആരൊക്കെയെന്ന് ഏവർക്കും അറിയുകയും ചെയ്യാം ). 


ശ്രീമാൻ ഷീൻസ്സ് ആകാശാല ഇപ്പോഴും സ്ഥാനം മറ്റൊരാളിൽ ഏല്പിച്ചുകൊടുക്കാൻ കഴിയാതെ DKCC യുടെ PRESIDENT / CHAIRMAN ആയി തുടരുകയും ഇങ്ങനെ ഒരു ദുരവസ്ഥ സൃഷ്ഠിക്കുന്നതിൽ ഇപ്പോഴത്തെ KCCNA പ്രസിഡന്റിന്റെ നാഷണൽ കൗൺസിലിനെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന ഹീനമായ നടപടികൾ കാരണമാകുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും DKCC യിലെ മറ്റ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു DKCC ക്ക് തൽക്കാലം ഒരു നേതൃത്വം ഉണ്ടാകാതിരിക്കാൻ ഗൂഢശ്രമം നടത്തുകയും ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തിരിക്കുന്നു. ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം ഉണ്ടാക്കിയ കോൺസ്റ്റിട്യൂഷൻ പരിഷ്കരിച്ചുകൊണ്ട് ശ്രീമാൻ ഷീൻസ്സ് ആകാശാല മൂന്നാമതായി ഒരു കോൺസ്റ്റിട്യൂഷൻ ഉണ്ടാക്കുകയും അതിന്റെ DKCC ജനറൽ കൗൺസിലിന്റെയും കോട്ടയം രൂപതാദ്ധ്യക്ഷന്റെയും അംഗീകാരത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു. ഈ കോൺസ്റ്റിട്യൂഷനിൽ കോട്ടയം രൂപതാദ്ധ്യക്ഷന് ഉള്ള വീറ്റോ പവർ എടുത്ത് കളയുകയും പകരം അദ്ദേഹത്തിന്റെ പരിഗണക്കും അഭിപ്രായത്തിനും വിടണമെന്ന് നിഷ്കർഷിക്കുകയും എന്നാൽ അദ്ദേഹത്തിന് വീറ്റോ ചെയ്യാൻ ഉള്ള അധികാരം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ നിന്നും DKCC യെ മാറ്റി UNITED NATIONS മാതിരി ഒരു ചാർട്ടർ ആക്കി മാറ്റുന്നു. 


ഇവിടെ ഓരോ രാജ്യത്തുമുള്ള സംഘടനകൾ താന്താങ്ങളുടെ സ്വഭാവങ്ങളും പ്രത്യേകതകളും നിലനിർത്തിക്കൊണ്ട് തന്നെ ക്നാനായം എന്ന ഒരു പൊതുസ്വഭാവത്തിൽ KCC യുമായി ബന്ധിപ്പിച്ചുകൊണ്ട് കോട്ടയം അതിരൂപതാദ്ധ്യക്ഷനെ SPIRITUAL PATRON ആയി നിലനിർത്തിക്കൊണ്ട് ഒറ്റ അച്ചുതണ്ടിൽ ലോകത്തിലുള്ള എല്ലാ ക്നാനായ കത്തോലിക്കരെയും ഒരുമിപ്പിക്കുന്നു.  ഇങ്ങനെ മൂന്നു കോൺസ്റ്റിട്യൂഷൻ ആണ് ഉള്ളത് എന്നും അതിലൊന്നും KCCNA ക്ക് അംഗീകരിക്കാൻ കഴിയില്ലായെന്നും പറഞ്ഞുകൊണ്ട് നാഷണൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചു DKCC യുമായി ഇത്രയും കാലം സഹകരിക്കാതെ അലസിപ്പിച്ചു നടന്നത്. എന്നാൽ സെപ്റ്റംബർ രണ്ടിനും ഒക്ടോബർ 18 നും എഴുതിയ കത്ത് പ്രകാരം 2013 ൽ Dr. Shiens Akasala ഉണ്ടാക്കിയ കോൺസ്റ്റിട്യൂഷൻ ചില മൈനർ പരിഷ്‌കാരങ്ങളോടെ KCCNA ക്ക് DKCC യുമായി സഹകരിച്ചു മുന്നോട്ട് പോകാൻ തയ്യാറാണ് എന്ന് KCCNA പ്രസിഡന്റ് പറഞ്ഞിരിക്കുന്നു.


ഇപ്പോൾ ഇങ്ങിനെ ഒരു തീരുമാനം എടുക്കുവാൻ പ്രത്യേക കാരണങ്ങൾ ഒന്നും പുതിയതായി ഉണ്ടായിട്ടില്ല. 2013 ലെ കോൺസ്റ്റിട്യൂഷൻ ഇപ്പോൾ അംഗീകരിക്കാമെങ്കിൽ ഇക്കാര്യം എന്തുകൊണ്ട് WASHINGTON മുതലുള്ള കഴിഞ്ഞ നാല് നാഷണൽ കൗൺസിലിൽ ഇക്കാര്യം പറഞ്ഞില്ല ? KCCNA കൺവെൻഷൻ തിരക്ക് കാരണം ഇച്ചിരി നീണ്ടുപോയി എന്ന വരട്ടു ന്യായം Mr. President മായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് കേട്ടു. നാഷണൽ കൗൺസിലിനെ ഇത്രമാത്രം വഞ്ചിച്ചിട്ട് ഇത്തരം ന്യായം വേറെ വല്ലയിടത്തും കൊണ്ട് വച്ചാൽ മതി. KCCNA PRESIDENT ആയി ചാർജ്ജ് ഏറ്റെടുത്തത് $50 ഡോളർ വാങ്ങി $14 ഡോളറിന്റെ ചീഞ്ഞ ഭക്ഷണം BANQUET ൽ പാതിരാത്രി വരെ കൊടുക്കുവാനോ കേവലം ഒരു കൺവെൻഷൻ നടത്തി ബോബി ചെമ്മണ്ണൂരിനെ ആദരിക്കാനോ ആല്ല. ഏറ്റെടുത്ത  ഉത്തരവാദിത്വം നടപ്പിലാക്കാൻ കഴിവില്ലെങ്കിൽ ഉടനെ രാജിവച്ചുകൊണ്ട് പണ്ട് ചെയിതു കൊണ്ടിരുന്ന പണിതന്നെ ചെയ്യുകയാണ് നല്ലത്. KCCNA യെയോ DKCC യെയോ അട്ടിമറിക്കാൻ അല്ല നോക്കേണ്ടത് മറിച്ചു തന്റെ സ്വഭാവത്തിനും ആഗ്രഹത്തിനും അനുസ്സരിച്ചുകൊണ്ട് ഗ്ലോബൽ പൂഴി കോൺഗ്രസ്സും നോർത്ത് അമേരിക്കൻ പൂഴി കോൺഗ്രസ്സും ഉണ്ടാക്കുകയാണ് വേണ്ടത്. KCCNA യും DKCC യും അടിച്ചുമാറ്റി മരണം വരെ തെമ്മാടികൾക്ക് കൂത്താടാൻ ഉള്ള സംഘടനകൾ ആല്ല ക്നാനായ കത്തോലിക്കർ നെഞ്ചിലേറ്റി നടക്കുന്നവ. രണ്ട്‌ വർഷക്കാലം DKCC യെ നിർജ്ജീവമാക്കിമാറ്റിയിട്ട് അടുത്ത വർഷം അതിന്റെ മുകളിൽ കയറിയിരിക്കാനുള്ള കള്ളത്തരം ലജ്ജാവഹം തന്നെയാണ്.


ഇന്ന് ലോകത്തിൽ ഏതൊരു സംഘടനയും ഉണ്ടാക്കാൻ സമാന ചിന്താഗതിക്കാരായ ആളുകൾ ഒന്നിച്ചുകൂടി അതിന്റെ പേരും നാളും ഭരണഘടനയും ഉണ്ടാക്കുകയുമാണ് പതിവ്. അതിലേക്കായി താൽക്കാലിക കമ്മിറ്റികളും രൂപീകരിക്കും. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിക്കൊണ്ട് വരുന്ന സാധനങ്ങൾ ചമ്രം പടിഞ്ഞിരുന്ന് മുറുക്കി തുപ്പി ആട്ടിക്കളയുകയോ ഒരു യൂണിറ്റുണ്ടാക്കി മറ്റ് യൂണിറ്റുകളുടെമേൽ അടിച്ചേൽപ്പിക്കുകയോ ആല്ല ചെയ്യുന്നത്. ഇവിടെ തന്റെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് നിയമങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനം ഉണ്ടാക്കി നാട് ഭരിക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആസ്‌ട്രേലിയ അടക്കം മൂന്ന് പേരെ DKCC യുടെ നേതാവാക്കാം എന്ന് പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിച്ചു തകർക്കുകയാണ് ചെയ്‌തത്‌. സമുദായ സ്നേഹം ഇല്ലാത്ത ഇത്തരം ഇത്തിൾക്കണ്ണികൾ ഉള്ളിടത്തോളം കാലം ഇതല്ല ഇതിലപ്പുറവും നടക്കും. അന്തസ്സും ആണത്തവും ഉണ്ടങ്കിൽ DKCC യിൽ പോയി തങ്ങൾക്കുള്ള കാര്യങ്ങൾ നിവർന്ന് നിന്ന് പറഞ്ഞു ആവശ്യമുള്ള ഭരണഘടനാ ഭേതഗതികൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. അല്ലാതെ സ്വന്തം കുടുംബ അംഗങ്ങളെ മൊത്തം ( ആരൊക്കെയെന്ന് ഇന്ന് ലോകത്തിന് മൊത്തം അറിയാം.) KCCNA യുടെ നാഷണൽ കൗൺസിലിൽ കുത്തിക്കയറ്റി പ്രസിഡന്റ് ആയപോലത്തെ നാണം കെട്ട പണി എടുക്കരുത്.  Mr. Donald Trump ആറ് തവണ bankruptcy ഫയൽ ചെയ്യാൻ കാരണം പറഞ്ഞ പോലെ ഭരണഘടന അനുവദിക്കുന്നത് കൊണ്ടാണ് എന്ന് പറയുമായിരിക്കും. ഒരു കാര്യം പറയാം ഭരണഘടന ദുർവിനിയോഗം ചെയ്യാൻ അല്ല മറിച്ചു സദുദ്ധ്യേശത്തോടെ തന്റെ ജനത്തിന് നന്മ ചെയ്യാൻ ഉള്ളതാണ്. ഭരണഘടനയുടെ പഴുതുകൾ ഇത്രമാത്രം ദുർവിനിയോഗം ചെയിത് അധികാരത്തിൽ ഏറിയ വേറെ ഒരു KCCNA പ്രസിഡന്റ്മാരും ഇന്നുവരെ ഉണ്ടായിട്ടില്ല. ഇതിൽ മനം നൊന്താണ് ചിലർ പോപ്പുലർ വോട്ട് വേണമെന്ന് പറയുന്നത്.


എന്റെ കത്തുകളിൽ ഹാലിളകി വിറഞ്ഞുതുള്ളി മാളത്തിലിരുന്ന് ഊമക്കത്തുകൾ നിരവധി ഇനി പ്രതീക്ഷിക്കാം. കള്ളത്തരങ്ങളുടെ പരുമഴയും അപവാദപ്രചാരണങ്ങളും തന്റെ കൂലികളെക്കൊണ്ട്‌ ഫേക്ക് ഇമെയിലുകളിലൂടെ തുടരെ തുടരെ പുറത്തിറങ്ങും. വിവരവും വിദ്ധ്യാഭ്യാസവും ഉള്ള ഇപ്പോഴത്തെ നാഷണൽ കൗൺസിൽ അംഗങ്ങളെ ഇനിയും പറ്റിക്കാൻ സാധിക്കില്ലായെന്ന തിരിച്ചറിവായിരിക്കാം 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അംഗീകരിക്കുന്നു എന്ന് KCCNA യുടെ Mr. President ഇപ്പോൾ പറയാൻ ഒരു പക്ഷേ കാരണമായത്. എന്നിരുന്നാലും ഉറക്കവും നിസ്സംഗതയും വെടിഞ്ഞുകൊണ്ട് ക്നാനായ സമുദായത്തിന്റെ നന്മക്കായി സടകുടഞ്ഞെണീക്കുവാനായി എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും തയ്യാറാകണം. ആരെയും പേടിക്കാതെ ആല്മാഭിമാനം നഷ്ടപ്പെടുത്താതെ ചില നാഷണൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ട് വരുന്നതായി കാണുന്നു. നിങ്ങളുടെ സമുദായ സ്നേഹത്തിൽ നിന്ന് ഊർജ്ജം കൊണ്ട് മറ്റുള്ളവർക്കും നന്മയുടെ പാത സ്വീകരിക്കാൻ സാധിക്കണം. നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്ന നാരകീയ ശക്തികളെ എതിരിടാനും അവരെ നശിപ്പിച്ചുകൊണ്ട് നമ്മുടെ സമുദായത്തേയും KCCNA യേയും സംരക്ഷിക്കാനും നമുക്ക് സാധിക്കും. സഭയും അച്ചന്മാരും മെത്രാനുമൊക്കെ നമ്മെ നശിപ്പിക്കുമെന്നും കൊണ്ടുപോകുമെന്നും പറഞ്ഞു നമ്മളെ വിഘടിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. നമ്മൾ ഒത്തൊരുമിച്ചു നിൽക്കാൻ കഴിയാതിരിക്കുന്നിടത്തോളം കാലം നമ്മുടെ ശത്രുക്കളും തെറ്റായ ഉപദേശങ്ങളിലൂടെ ചില അഭിനവ പുരോഹിതരും നമ്മളെ വീണ്ടും വീണ്ടും പരാജയപ്പെടുത്തിക്കൊണ്ടിരിക്കും. വിരലിൽ എണ്ണാവുന്ന ചില കുബുദ്ധികളുടെ കുതന്ത്രങ്ങൾ മാത്രമാണ് ഇന്ന് നമ്മുടെ അധഃപതനത്തിന് കാരണം. ഇത്തരം കപട നേതാക്കളെയും അവരുടെ ശിങ്കിടികളെയും ഇന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. സമുദായത്തിന്റെ നേതൃസ്ഥാനത്തുനിന്നും ഇത്തരക്കാരെ തുടച്ചുമാറ്റി സമുദായത്തെപ്പറ്റി അറിവും സ്നേഹവും ഉള്ള നല്ല നേതാക്കളെ നമുക്ക് KCCNA യുടെയും മറ്റ് ക്നാനായ സംഘടനകളുടേയും നേതൃത്വത്തിലേക്ക് പിടിച്ചുകയറ്റാം.


ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

Thursday, October 20, 2016

പൂഴി ലീക്ക് - KCCNA NATIONAL COUNCIL നെ വഞ്ചിച്ച പ്രസിഡന്റ് DKCC കാര്യത്തിൽ മലക്കം മറിഞ്ഞു ക്നായായ കത്തോലിക്കാ സമൂഹത്തെ ചതിക്കുന്നു.

ചതിയുടേയും വഞ്ചനയുടേയും പുതിയ തലങ്ങൾ ഓരോന്നായി പുറത്തിറക്കികൊണ്ട് KCCNA പ്രസിഡന്റ് ക്നാനായ സമുദായത്തെ ഒന്നിനൊന്ന് തരിപ്പണമാക്കുന്നു. ഈ ADMINISTRATION WASHINGDON ൽ നിന്ന് അധികാരം ഏറ്റെടുത്ത ശേഷം നടന്ന മൂന്ന് നാഷണൽ COUNCIL മീറ്റിങ്ങുകളിലും തള്ളിക്കളഞ്ഞതും കളയിപ്പിച്ചതുമായ  DKCC യുടെ 2013 ലെ CONSTITUTION ഇതാ ഏകപക്ഷീയമായി KCCNA പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നു. KCCNA നാഷണൽ കൗൺസിലിനെ കഴിഞ്ഞ മൂന്നു നാഷണൽ കൗൺസിലിലും വച്ച് വിഡ്ഢികൾ ആക്കിയെങ്കിലും സാരമില്ല അവസ്സാനം 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അംഗീകരിച്ചു മുന്നോട്ട് പോകാൻ തയ്യാറാണ് എന്ന് ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചതിലും ആ ധീരമായ നടപടിയിലും അഭിനന്ദനങ്ങൾ ആദ്യമേതന്നെ അറിയിക്കട്ടെ. ബഹുമാനപ്പെട്ട KCCNA പ്രസിഡന്റ് സെപ്റ്റംബർ രണ്ടാം തിയതി എഴുതിയറിയിച്ചതും ഒക്ടോബർ 18 ന് ഒഷ്യാനാ നേതാക്കളെ എഴുതിയറിയിച്ചതുമായ കാര്യമാണ് 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അനുസരിച്ചു പോകാമെന്നും ചില ചെറിയ ഭേതഗതികൾ ( ഇലക്ഷൻ രീതികൾ ഉണ്ടാക്കണം എന്നുള്ളത് ) മാത്രം വരുത്തിയാൽ മതിയെന്നുമുള്ളത്. തങ്ങളുടെ മുന്നിൽ മൂന്ന് CONSTITUTION ഉണ്ടെന്നും ഒന്നും അംഗീകരിക്കാൻ പറ്റില്ലായെന്നും തങ്ങൾക്ക് വേണ്ടത് പ്രത്യേകം പാകപ്പെടുത്തിയെടുത്തശേഷം DKCC യുമായി സഹകരിച്ചാൽ മതിയെന്നും KCCNA നാഷണൽ കൗൺസിലിനെക്കൊണ്ട് തീരുമാനിപ്പിച്ചിട്ട് ഇപ്പോൾ പെട്ടെന്ന് എങ്ങിനെ ഏകപക്ഷീയമായി 2013 ലെ DKCC CONSTITUTION അംഗീകൃതമായി. ആരാണ് ഈ തീരുമാനം എടുത്തത് ? ഈ തീരുമാനത്തിന്റെ മാനദണ്ഡം എന്താണ് ? കഴിഞ്ഞ കുറേക്കാലമായി അംഗീകരിക്കാൻ പറ്റാതിരുന്ന ഈ CONSTITUTION ഇപ്പോൾ എങ്ങിനെയാണ് നല്ലതായി മാറിയത് ? CONSTITUTION എന്ന് കേട്ടാൽ വളരെ WEAKNESS ആയ Mr. President എന്ത് കൊണ്ട് ഇത്രയും കാലം ഇങ്ങനെയൊരു തീരുമാനം എടുത്തില്ല ? നവംബർ 5 ന് KCCNA നാഷണൽ കൗൺസിൽ കൂടാനിരിക്കേ ഈ പരമോന്നത സഭയുടെ അംഗീകാരം ചോതിക്കാതെ ധൃതിപിടിച്ചുകൊണ്ട് ഞങ്ങൾ 2013 ലെ DKCC CONSTITUTION അംഗീകരിക്കുന്നു എന്ന് പറയുംപോൾ ആരാണീ ഞങ്ങൾ ? ഞാൻ..... ഞാൻ.....ഞാൻ എന്ന ഒരു വ്യക്തിമാത്രമാണോ KCCNA  ? 






KCCNA പ്രസിഡന്റ് ആയി അധികാരം ഏറ്റെടുത്ത അന്നുതൊട്ട് നാഷണൽ കൗൺസിലിനെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു Mr. President. ഒന്നരവർഷത്തിന് ശേഷം എന്ത് മാറ്റമാണ് നാമിവിടെ കാണുന്നത് ? എല്ലാം തന്റെ കൈപ്പിടിയിൽ ഒതുക്കാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്രയും കാലം നടന്നത്. സ്വന്തമായി 2016 സെപ്റ്റംബർ 2 ന് എടുത്ത തീരുമാനം NEW YORK നാഷണൽ കൗൺസിലിൽ തന്നെ  പറയുകയും നാഷണൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കാതെ അംഗങ്ങളുടെ ബോദ്ധ്യത്തോടെ DKCC യുമായി മുന്നോട്ട് പോകാമായിരുന്നു. ഇത്രയുംകാലം അകാരണമായി കള്ളത്തരങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ട് പോയതിൽ വളരെയധികം ദുരൂഹതയുണ്ട് എന്ന് മാത്രമല്ല തന്റെ KCCNA പ്രസിഡന്റ് സ്ഥാനം കഴിയുംപോൾ കാണുന്നവരെയൊക്ക തെറിവിളിക്കുവാൻ നല്ലൊരു സ്ഥാനം നിലനിർത്തേണ്ടത് ആവശ്യമായതുകൊണ്ടാണ് Mr. President DKCC യെ ഇത്രയും നാൾ നശിപ്പിച്ചത്. നിലവിലുള്ള KCCNA യിലെ DKCC പ്രതിനിധികളെ ആരേയും DKCC ഭാരവാഹികൾ ആക്കാതിരിക്കാനും 2017 ൽ തനിക്ക് അതിന്റെ മണ്ടയ്‌ക്ക് കയറിയിരിക്കാനുമാണ് ഈ കുതന്ത്രങ്ങൾ എല്ലാം ചെയ്തുകൂട്ടിയത്. KCCNA പ്രസിഡന്റ് ആയതിനാൽ താൻ വീണ്ടും AUTOMATIC EX OFFICIO NATIONAL COUNCIL MEMBER ആയി അടുത്ത രണ്ട് വർഷം കൂടി ഇരിക്കുംപോൾ ജൂൺ മാസത്തോടെ DKCC പ്രസിഡന്റ് ആകുകയാണ് ഇദ്ദേഹത്തിന്റെ ഉദ്ദേശം. ലോകത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച ഏകാധിപതികളെ തോൽപ്പിക്കുംവിധമാണ് കൂട്ടുത്തരവാതിത്വമോ പരസ്പര ബഹുമാനമോ ഇല്ലാതെ ഇത്രയും വികലമായി KCCNA പ്രസ്ഥാനത്തെ നാൾക്കുനാൾ നശിപ്പിക്കുന്നത്. വിരലിൽ എണ്ണാവുന്ന കുറേ മുറിവേറ്റ് കിടക്കുന്ന സഭാദ്രോഹികളെയും അധികാര ദല്ലാളന്മാരെയും കൂട്ട് പിടിച്ചുകൊണ്ട് KCCNA യെ മാത്രമല്ല DKCC യെയും കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണ്. KCCNA യെ സമുദായ ദ്രോഹികളിൽ നിന്നും മോചിപ്പിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 


വ്യക്തമായ ഹിഡൻ അജണ്ടയുമായി ക്നാനായ കത്തോലിക്കരെ നശിപ്പിച്ചു തങ്ങളുടെ പക തീർക്കുകയാണ് ഇവിടെ പലരും. കത്തോലിക്കാ സഭയിൽ ഇന്ന് നടക്കുന്ന ഉച്ചനീചത്വങ്ങൾ പെരുപ്പിച്ചുകാണിച്ചുകൊണ്ട്  അതിന്റെ മറവിൽ ജനങ്ങളെ തങ്ങളുടെ കൂട്ടത്തിൽ ആക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്. പുരോഹിതരുടെ ഇടയിൽ ഇന്ന് നിലനിൽക്കുന്ന അരാജകത്വങ്ങൾ ഇവർക്ക് മറയാണ്. കാലം മാറുന്നതിനനുസ്സരിച്ചു ജനങ്ങളിൽ വരുന്ന മാനസ്സീകവും ബൗദ്ധീകവും ആയ മാറ്റങ്ങൾ മനസ്സിലാക്കാതെ അറിവിന്റെയും അറിവിന്റെ വഴികളെയും ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനത്തിന്റെ  തലങ്ങളേയും  മനസ്സിലാക്കാതെ വിശ്വാസികളെ വെറും അടിമക്കളാക്കി പരിഗണിക്കുന്ന പുരോഹിതർ തന്നെയാണ് ഇത്തരം സഭാവിരുദ്ധരേയും സാമൂഹ്യവിരുദ്ധരേയും ഒരു പരിധിവരെ സൃഷ്ടിക്കുന്നത്. സാമൂഹ്യമായ അധഃപതനത്തിന്റെ പരിണിതഫലം എന്ന് പറഞ്ഞു ഉത്തരവാദിത്വങ്ങളിൽ നിന്നും കടമകളിൽ നിന്നും ഓടിയകലുന്ന ക്നാനായ പുരോഹിതർ പലരും ഇത്തരം ജന്മങ്ങളുടെ സൃഷ്ടിക്ക് കാരണമാണ്. സേവനം ചെയ്യാൻ വന്നിരിക്കുന്നവർ തങ്ങളെ ഏല്പിച്ചിരിക്കുന്ന ജനത്തിന്റെ മനഃശാസ്ത്രം അറിയാതെ സാമൂഹ്യ പശ്ചാത്തലം അറിയാതെ മേലാളന്മാർ ആയി വിലസ്സുകയും അടിത്തട്ടിൽ കഴിയുന്ന വെറും കീടങ്ങളായി വിശ്വാസികളെ കാണുകയും ചെയ്യുംപോൾ തീർച്ചയായും സമൂഹദ്രോഹികൾ സഭയേയും സമുദായത്തേയും കീഴടക്കും. ഓരോ കൂട്ടായ്മയിലും ചർച്ചാവിഷയമാകുന്നതും ഗോസിപ്പികൾക്ക് ഇരയാകുന്നതും അപമാനിതരാകുന്നതും വൈദീകർ തന്നെയാണ്. ഇവയൊന്നും തങ്ങൾ ചെയ്യുന്ന പുണ്യപ്രവർത്തികൾ കൊണ്ടൊന്നും അല്ല മറിച്ചു ഇന്ന് തങ്ങളിൽ ഉള്ള ജീർണതകൾ കൊണ്ട് മാത്രമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം പുരോഹിതർക്ക് ഉണ്ടാകണം. ഈ ആധുനീക യുഗത്തിൽ വിശ്വാസ്സികൾ എല്ലാം വിവരദോഷികൾ ആണെന്നും തങ്ങൾ പറയുന്ന എന്ത് വിഡ്ഢിത്തവും എല്ലാവരും സ്വീകരിച്ചോണം എന്നും വിചാരിച്ചാൽ മൂഢന്മാരുടെ സ്വർഗം ഇവിടെത്തന്നെയാണ് എന്ന് പറയേണ്ടി വരും. 


നിരവധിയായ ഭീഷിണികൾ പല രൂപത്തിൽ എനിക്ക് എത്തുന്നുണ്ട്. ഈ ദിവസ്സങ്ങളിൽ എന്നെ ഭീഷിണിപ്പെടുത്തിയവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. തീയിൽ കുരുത്ത ജന്മം തന്നെയാണ് എന്നത് കൊണ്ട് ഒരിഞ്ച് പുറകോട്ടില്ല. അതുപോലെ അടുക്കളയിൽ കയറി കതകടച്ചു സപ്പോർട്ട് തരുന്നവരോട് പറയാനുള്ളത് നിങ്ങൾ ചെയ്യാനുള്ളത് നിങ്ങൾ തന്നെ ചെയ്യണം. അല്ലാതെ തലയിൽ മുണ്ടിട്ടോണ്ടുള്ള പരിപാടി നിർത്തണം. ക്നാനായ സമുദായത്തോട് ഉള്ള നിങ്ങളുടെ പ്രതിബദ്ധത നിറവേറ്റാൻ ഓരോരുത്തരും മുന്നോട്ട് വരണം. വിശുദ്ധ പത്രോസിനോട് വിശുദ്ധ പൗലോസിന് തനിക്ക് പറയാനുള്ളത് പറയാനും തന്റെ വിയോജിപ്പ് നെഞ്ച് വിരിച്ചു പറയാനും സാധിക്കുമെങ്കിൽ സത്യത്തിന് കൂട്ട് നിൽക്കുന്നവരെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും ആരുടെ മുന്നിലും നിവർന്ന് നിന്ന് പറയാനുള്ളത് പറയാനും എതിർക്കാനുള്ളത് എതിർക്കാനും കഴിയണം. KCCNA പ്രസിഡന്റ് എന്ന ഒറ്റയാൾ ആണ് ക്നാനായ സമുദായം എന്നും അദ്ദേഹത്തിന്റെ ഹീനമായ സമുദായ സഭാ വിരുദ്ധപ്രവർത്തനങ്ങളെ എതിർത്താൽ ക്നാനായ സമുദായം നശിച്ചുപോകുമെന്നും പ്രചരിപ്പിക്കുന്നവർ ഒന്നിരുന്ന് ചിന്തിക്കുക. ഇനി എന്ത് നശിക്കാനാണ് എന്നാണ് നിങ്ങൾ പറയുന്നത്. ഒരു അച്ഛനും മെത്രാനും കപ്പിയാരും ഒന്നുമല്ല നമ്മെ നശിപ്പിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ നേരും നേരിയോടുകൂടെ ഒരു കൺവെൻഷൻ നടത്താൻ പോലും കഴിയാത്ത വികലമായ സമുദായ നേതൃത്വമാണ് നമ്മുടെ ഇന്നത്തെ ശാപം. സമുദായ ബോധം തൊട്ടുതീണ്ടാത്ത അധികാരമോഹികളായ ചിലരുടെ കൈകളിൽ സംഘടനാ നേതൃത്വം വട്ടം കറങ്ങുകയും ഇവരുടെ സ്വാർത്ഥമായ താൽപ്പര്യങ്ങൾക്ക് KCCNA യെ തീറെഴുതി നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ നമ്മുടെ പ്രധാന പ്രശ്നം. KCCNA യുടെ ഇത്തരം അധഃപതനത്തിന് അറുതി വരുക തന്നെ വേണം. KCCNA നാഷണൽ കൗൺസിലിനെ കാലാകാലങ്ങളായി ചതിക്കുകയും പൊട്ടൻകളിപ്പിക്കുകയും ചെയ്യുന്ന നേതാക്കന്മാരെ പുറത്താക്കണം. അധികാരത്തിൽ തുടരാനുള്ള എല്ലാ നിയമപരവും ധാർമ്മീകവുമായ അവകാശം നഷ്ടപ്പെട്ട KCCNA പ്രസിഡന്റിനെ പുറത്താക്കാനുള്ള ആർജ്ജവം നാഷണൽ കൗൺസിൽ കാണിക്കണം. ഇത്തവണയും നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നില്ലായെങ്കിൽ ഇതുപോലെയുള്ള പല പ്രസിഡന്റുമാരെയും ക്നാനായ സമുദായം ചുമക്കേണ്ടിവരുമെന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. KCCNA കൺവെൻഷൻ കാര്യത്തിൽ വ്യാപൃതനായതിനാൽ സമയം കിട്ടിയില്ലായെന്നത് KCCNA പ്രസിഡന്റിന്റെ മുട്ടായുക്തിയാണ്. 2013 ലെ DKCC ഇപ്പോൾ അംഗീകരിക്കാൻ തയ്യാറാണ് എന്ന് പറയുകയും എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി പരദൂഷണവും ഏഷണികളും ഭീഷിണികളും ഊമക്കത്തുകളുമായി DKCC യെ തകർത്ത് പുറംവാതിലിലൂടെ ഇപ്പോൾ കയറിക്കൂടാൻ ശ്രമിച്ചത് എന്തിന് എന്ന് എല്ലാവർക്കും അറിയാൻ താൽപ്പര്യം ഉണ്ട്. 


ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

Monday, October 17, 2016

BREAKING NEWS ന് തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. ഇനി KCCNA യുടെ അന്തസ്സ് കാത്ത് സംരക്ഷിക്കാൻ നാഷണൽ കൌൺസിൽ അടിയന്തിരമായും നടപടികൾ സ്വീകരിക്കണം.

പിണങ്ങി നോക്കി, ഇണങ്ങി നോക്കി, ഭീഷിണിപ്പെടുത്തി നോക്കി, കരഞ്ഞു നോക്കി പിന്നെ കാലു പിടിച്ചു നോക്കി. പക്ഷേ ആരോപണങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന എനിക്ക് ധാരാളം തെളിവുകൾ അനുദിനം ദൈവം കൊണ്ടുത്തരുന്നു. ഞാൻ മുന്നോട്ട് കൊണ്ടുവന്ന ആരോപണങ്ങളിലും നിലപാടുകളിലും നിന്ന് അണുവിട വ്യതിചലിക്കാൻ തയ്യാറല്ല എന്ന് മാത്രമല്ല KCCNA നാഷണൽ കൗൺസിൽ അടിയന്തിരമായും ആനുകാലിക പ്രശ്നങ്ങളിൽ മേൽ അടിയന്തിര നടപടി സ്വീകരിക്കണം. ഫേസ്ബുക്കിലൂടെയും അല്ലാതെയും മുൻ പ്രസിഡന്റ്മാർ മുതൽ യൂണിറ്റ് പ്രസിഡന്റ്മാർ വരെ മുന്നോട്ട് വന്ന് സാക്ഷ്യപ്പെടുത്തുകയും തെളിവുകൾ നിരത്തുകയും ചെയ്തിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ കോട്ടയം രൂപതയുടെ അദ്ധ്യക്ഷനെ അപമാനിച്ചവർ തങ്ങളുടെ യാത്രാപ്പടിയും മറ്റ് ആനുകൂല്യങ്ങളും സമയാസമയം KCCNA യിൽ നിന്ന് കൈപ്പറ്റിയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സാക്ഷികളും തെളിവുകൾ നിരത്തിയവരും ഇപ്പോഴത്തെ KCCNA പ്രസിഡന്റ് സ്വീകരിച്ചതിനെ ന്യായീകരിക്കാൻ വേണ്ടിയാണ് വന്നതെങ്കിലും അതിലൂടെ കൂടുതലായി ഒരുപിടി കാര്യങ്ങൾ കൂടി വെളിവാക്കപ്പെട്ടു. കഴിഞ്ഞ കുറേകാലങ്ങളായി പല ADMINISTRATION കളിലായി സമുദായ സേവനത്തിന് വാളും പരിചയും എടുത്ത് അങ്കം വെട്ടി ജയിച്ചുകേറി വന്നവരും അവരുടെ നോമിനികളും TAX EXCEMPT ORGANIZATION ന്റെ നിയമവശങ്ങൾ അറിയാതെയോ അവഗണിച്ചോ പല ആനുകൂല്യങ്ങളും അവിഹിതമായി കൈപ്പറ്റിയിരിക്കുന്നു. വാങ്ങിക്കുന്നതും കൊടുക്കുന്നതും എല്ലാം വെറുതെയങ്ങ് തോന്നിയതുപോലെ ആർക്കും എപ്പോൾ വേണമെങ്കിലും ആകാം എന്നാണ് പലരുടേയും വിചാരം. മീറ്റിങ്ങുകൾ കൂടുക ചുമ്മയാതെയങ്ങു കാശുകൾ പാസ്സാക്കിയെഴുതിയെടുക്കുക എന്നാണ്


വേണമെങ്കിൽ ചുമ്മാ ഒരു രസത്തിന് കമ്മറ്റികൾ കൂടി ഭൂരിപക്ഷ തീരുമാനത്തിനനുസ്സരിച്ചു ഫ്രീയായി സമുദായ സേവനം നടത്തിക്കൊള്ളാമെന്ന് ഏറ്റവർക്ക് യാത്രാപ്പടി കൊടുത്തത് ശരിയാണ് എന്ന് സമ്മതിക്കാം. പക്ഷേ, ഈ ചുമ്മാ രസം KCCNA യുടെ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ ആയിരുന്ന ഇപ്പോഴത്തെ Mr. President ന്റെ കാര്യത്തിൽ നടക്കില്ല എന്ന സത്യം എല്ലാവരും അറിയണം. കാരണം ഇദ്ദേഹം കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും വൈസ്സ് പ്രസിഡന്റും ട്രഷററും ഒക്കെ ആയിരുന്ന സമയത്താണ് നിയമവിരുദ്ധമായി കോൺസ്റ്റിട്യൂഷൻ Amendments കൾ എല്ലാം നടന്നത്. കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ എന്ന നിലയിലും മറ്റ് KCCNA ഭാരവാഹി എന്ന നിലയിലും ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നേരിട്ടോ അല്ലാതെയോ കുറ്റകരമായ രീതിയിൽ പങ്കാളിയാവുകയോ ഉപദേശിക്കുകയോ ചെയിതയൊരാൾക്ക് യാത്രാപ്പടി സ്വീകരിക്കാനും അങ്ങിനെയുള്ളയൊരാൾക്ക് കൊടുക്കാനും പാടുള്ളതല്ല. തീരുമാനങ്ങളും നിയമങ്ങളും എല്ലാവർക്കും ഒരുപോലെയായിരിക്കണം. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്. കോട്ടയം രൂപതയുടെ അരമനയിൽ പോയി വിനയത്തോടെ ചീഫ് ഗസ്റ്റായി സ്വീകരിച്ചാനയിച്ചു കൊണ്ടുവന്നിട്ട് ഗിഫ്റ്റായി അഥവാ യാത്രാക്കൂലിയായി എക്സിക്കുട്ടീവിന്റെയും നാഷണൽ കൗൺസിലിന്റെയും തീരുമാനപ്രകാരം കൊടുക്കുന്ന തുകയുടെ പേരിൽ പൊതുജനമദ്ധ്യത്തിൽ അപഹാസ്സ്യനാക്കാൻ ശ്രമിച്ച മാന്യന്മാരുടെ മുഖംമൂടി ഇവിടെ പിച്ചിചീന്തപ്പെടുകയാണ്. ഇത്തരം നെറുകേടുകളെ ശക്തമായി എതിർക്കാനും വിശദീകരണം നൽകുവാനും  ഉത്തരവാദിത്വപ്പെട്ട KCCNA പ്രസിഡന്റ് കുറ്റകരമായ നിശബ്ദത പാലിച്ചത് ബോധപൂർവം കോട്ടയം അതിരൂപതാ അദ്ധ്യക്ഷനെ തേജോവധം ചെയ്യാൻ ആണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ട് എന്ന് തോന്നുന്നില്ല. ക്ഷണിച്ചു വരുത്തിയിട്ട് സ്വന്തം അപ്പനെ പൊതുജനമദ്ധ്യത്തിൽ ഇത്രയും നീചമായി അപമാനിക്കുന്നത് ലോകത്തിൽ ഒരു സംഘടനാ നേതാക്കളും പ്രവർത്തകരും ചെയിതിട്ടുണ്ടാകില്ല. അതുപോലെ ചിങ്ങവനം തിരുമേനിയെ കോട്ടയം രൂപത KCCNA കൺവെൻഷന് വരുന്നതിൽ നിന്ന് മുടക്കിയെന്നതിന് തെളിവുകൾ കൊണ്ട് വരാൻ KCCNA പ്രസിഡന്റ് ബാദ്ധ്യസ്ഥനാണ്. കോട്ടയം രൂപതയുടെയോ അതിരൂപതാ മെത്രാപ്പോലീത്തായുടെയോ യാതൊരു ഇടപെടലും ചിങ്ങവനം തിരുമേനിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലായെന്ന് പരസ്സ്യമായ അറിയിപ്പ് എല്ലാവർക്കും ഇമെയിലിലൂടെ കിട്ടിയതാണ്. ആരോപണം തെളിയിക്കാൻ ഒന്നുകിൽ ചിങ്ങവനം തിരുമേനിയുടെ സാക്ഷ്യപത്രമോ അല്ലങ്കിൽ തക്കതായ തെളിവുകളോ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കാൻ KCCNA പ്രസിഡന്റ് തയാറാകണം. 


കഴിഞ്ഞ ദിവസ്സങ്ങളിൽ പല കോർണറുകളിൽ നിന്നായി നിരവധി ഭീഷിണികളും ഉപദേശങ്ങളും എനിക്ക് കിട്ടിയിരുന്നു. അവരോടെല്ലാം എനിക്ക് പറയാനുള്ളത് ക്നായായ സമുദായത്തെയോ നോർത്ത് അമേരിക്കൻ ക്നാനായക്കാരുടെ ജീവാൽമായി നിലനിൽക്കുന്ന KCCNA യെയോ ഈ ലോകത്തിൽ ഒരു ശക്തിക്കും തകർക്കാൻ സാധിക്കില്ലായെന്ന സത്യമാണ്. ഇന്ന് കോട്ടയം പിതാവ് വളരെ ശക്തമായ ഭാഷയിൽ KCCNA യുടെ പ്രാധാന്യവും ആവശ്യകതയും സമാന്തര സംഘടനയുടെ വക്താക്കളുടെ ആവശ്യത്തിന് മറുപടിയായി പറയുകയുണ്ടായി എന്ന് മാത്രമല്ല പാരലൽ കൺവെൻഷനുകൾ ഫാമിലി കോൺഫ്രൻസ് എന്ന ഓമനപ്പേരിൽ നടത്തി KCCNA യെ നശിപ്പിക്കുന്നതിന് പിതാവ് ശക്തമായി വിയോചിക്കുകയും ചെയിതു. ഈ സംഘടനയ്‌ക്ക്‌ അല്ല പ്രശ്നം മറിച്ചു ചിലപ്പോൾ വരുന്ന വികലമായ നേതൃത്വമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന് പിതാവ് പറയുകയുണ്ടായി. എവിടെനിന്നോ ഇന്നലത്തെ മഴയത്ത് ഇന്ന് പെട്ടന്ന് മുളച്ചുപൊങ്ങിയ ചില അഭിനവ നേതാക്കൾ സമുദായത്തിന്റെ ഗോത്രത്തലവനായി ക്നായായക്കാരെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നു. ഓരോ ദിവസ്സവും KCCNA യിൽ നിന്നും അംഗസംഘടനകളിൽ നിന്നും ജനങ്ങളെ അകറ്റിമാറ്റി സാമൂഹ്യവിരുദ്ധരായ ചിലരുടെ കൈകളിൽ ഒതുക്കുവാനായി ശ്രമിക്കുന്നു. ഒരു പരിധിവരെ ഇക്കൂട്ടർ ഇക്കാര്യത്തിൽ വിജയിച്ചത് ബഹുഭൂരിപക്ഷം വരുന്ന ക്നാനായക്കാരുടെയും KCCNA നാഷണൽ കൗൺസിൽ അംഗങ്ങളുടെയും നിസ്സംഗത ഒന്നുമാത്രമാണ്. നമ്മൾ ഓരോരുത്തരുടെയും നിരുത്തരവാദിത്വപൂർണ്ണമായ പ്രവർത്തികളുടെ തെളിവാണ് ഇന്ന് ക്നാനായ അസോസിയേഷനുകളുടെ ശോചനീയമായ അവസ്ഥ. നമ്മളെ ഓരോരുത്തരെയും സംഘടനയിൽ നിന്ന് അകറ്റിമാറ്റി ഈ മഹനീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം ചില സമുദായ ദ്രോഹികളുടെ കൈകളിൽ കിടന്ന് നമ്മെ നശിപ്പിക്കാൻ കാരണമാകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും സങ്കുചിത മനസ്ഥിതിയും നിയവിരുദ്ധ പ്രവർത്തനങ്ങളും നടത്തി KCCNA യെ ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് അടിയറവ് വയ്‌ക്കാൻ ഇനിയും നമ്മൾ അനുവദിച്ചുകൂടാ. KCCNA എന്ന മഹത്തായ ലേബൽ അടിച്ചുമാറ്റി ക്നാനായ കത്തോലിക്കരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയണം. ലോക്കൽ സംഘടനയിലൂടെ സജീവമായി KCCNA യുടെ നേതൃത്വത്തിൽ കഴിവും പ്രാപ്തിയുമുള്ള ആളുകൾ കടന്നുവരണം. ഭരണഘടനകൾ മാറ്റിയെഴുതി ക്നാനായ കത്തോലിക്കരുടെ അടിസ്ഥാന മൂല്യങ്ങൾ തിരുത്തിയെഴുതി കത്തോലിക്കാ കൂട്ടായ്മ നശിപ്പിച്ചു ക്നാനായ റീജ്യനെ പാരലൽ സംഘടന ഉണ്ടാക്കാൻ സഹായിക്കുന്ന, ഫാമിലി കോൺഫ്രൻസ് എന്ന ഓമനപ്പേരിൽ സമാന്തര കൺവെൻഷൻ നടത്താൻ സഹായിക്കുന്ന  സമുദായ ദ്രോഹികളിൽ നിന്നും KCCNA യെ രക്ഷിക്കണം. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരും ക്നാനായ കത്തോലിക്കരുടെ സമുദായ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അഭംങ്കുരം കാത്ത് പരിപാലിക്കുന്നവരും ആയിരിക്കണം ഇനിമുതൽ KCCNA യുടെ നേതൃത്വത്തിലേക്ക് നാം തിരഞ്ഞെടുത്ത് വിടേണ്ടത്.


നവംബറിൽ നടക്കുന്ന നാഷണൽ കൗൺസിലിൽ ക്നാനായ സമുദായത്തെ സ്നേഹിക്കുന്ന എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും പങ്കെടുക്കുകയും നിലനിൽക്കുന്ന ചതിയും വഞ്ചനയും തിരിച്ചറിഞ്ഞു ക്നാനായ കത്തോലിക്കരുടെ ആല്മാഭിമാനം സംരക്ഷിക്കാൻ KCCNA യെ അതിന്റെ എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണം. നിയമവിരുദ്ധമായി തിരുത്തിയെഴുതിയ PREAMPLE അടക്കം എല്ലാ ഭരണഘടനാ ഭേതഗതികളും അതിന്റെ പൂർവസ്ഥിതിയിൽ കൊണ്ടുവരുന്നതിനായി ഒരു സ്വതന്ത്ര നിയമ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഒരു കാരണവശാലും മുൻ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനായ  ഇപ്പോഴത്തെ KCCNA പ്രസിഡന്റ് ഈ ഏജൻസിയെ ഒരു കാരണവശാലും സ്വാധീനിക്കാൻ ഉള്ള അവസ്സരം ഉണ്ടാക്കികൊടുക്കരുത്. ആരാലും സ്വാധീനിക്കാൻ പാടില്ലാത്ത സ്വതന്ത്ര ഏജൻസിയായിരിക്കണം നിർബന്ധമായും അന്വേഷണം നടത്തേണ്ടത്. ആരുടേയും പ്രസംഗങ്ങളിലും വാചകക്കസർത്തുകളിലും നാഷണൽ കൗൺസിൽ അംഗങ്ങൾ വീണു പോകരുത്. എഴുതി മുൻപോട്ട് തരുന്ന കോൺസ്റ്റിട്യൂഷൻ Amendments കളുടെ വാക്കുകളിലെ അർത്ഥം മാത്രമേ നിങ്ങൾ സ്വീകരിക്കാവൂ. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ കൂടുതൽ പഠിക്കാൻ സമയം ചോദിക്കണം. മുൻപ് എല്ലാ നാഷണൽ കൗൺസിലുകളെ വഞ്ചിച്ച മിടുക്കന്മാരുമായാണ് നിങ്ങൾ നേരിടുന്നത്. അവരുടെ വാക്കുകളെ നിങ്ങൾ വിശ്വസിക്കരുത്. പ്രോട്ടോകോളുകൾ ഒന്നും പാലിക്കാത്ത ഭരണഘടനാ ഭേതഗതികൾ ടേബിളിൽ വയ്‌ക്കാൻ ഒരുകാരണവശാലും സമ്മതിക്കരുത്. കഴിഞ്ഞ കൺവെൻഷനിൽ രജിസ്റ്റർ ചെയിത മൂവായിരത്തിലധികം പേരുടെ കൈകളിൽ നിന്ന് $50 ഡോളർ വീതം Banquet ന് വാങ്ങി $14 ഡോളറിന്റെ ഫുഡ് കൊടുക്കുക വഴി വന്നു ചേർന്ന മാനക്കേടിനും കെടുകാര്യസ്ഥതയ്‌ക്കും കാരണക്കാരായവരെ നിങ്ങൾ പുറത്ത് കൊണ്ടുവരണം. അതുപോലെ വെറും പതിനായിരം ഡോളറിന് വേണ്ടി ബോബി ചെമ്മണ്ണൂരിനെ സ്റ്റേജിൽ കയറ്റി ആറാടിയതിന് വിശദീകരണം ചോദിക്കുകയും കൺവെൻഷൻ പരിപാടികളിൽ ഒരു സമയത്തും ബോബി ചെമ്മണ്ണൂർ ( ഈ വ്യക്തിയാണോ Mr. പ്രസിഡന്റിന്റെ ആരാധ്യപുരുഷൻ ? ക്നാനായക്കാർ അപമാനിക്കാൻ ഇതിനേക്കാൾ വലുതായി വേറെ എന്ത് വേണം ? ) അല്ലാതെ അല്മായരായ ഒരു വിശിഷ്ടഥിതിയും ഇല്ലാതിരുന്നതിന്റേയും കാരണം ചോദിക്കണം. ഒരിക്കലും മറക്കാൻ കഴിയാതെ മായാതെ NEW YORK കാരുടെ മനസ്സിൽ കിടക്കുന്ന ഒരു ചോദ്യം ഉണ്ട് - KCCNA കൺവെൻഷൻ രജിസ്‌ട്രേഷൻ കൂട്ടാനും വിജയിപ്പിക്കാനും കാരണമായ NEW YORK സംഭവങ്ങൾ വിശദീകരിക്കാൻ എന്തുകൊണ്ട് അവരുടെ യൂണിറ്റ് പ്രസിഡന്റ് മേടയിൽ കുര്യനെ തന്റെ പ്രസംഗം പൂർത്തികരിക്കാൻ അനുവദിച്ചില്ല  ? എന്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ മൈക്രോഫോൺ ഓഫുചെയ്ത് അപമാനിച്ചു ? ഇവിടെ മുപ്പതിനായിരം ക്നാനായ കത്തോലിക്കർ KCCNA നാഷണൽ കൗൺസിൽ അംഗങ്ങളുടെ ഔദാര്യമോ ദാക്ഷ്യണ്യമോ ആല്ല ആവശ്യപ്പെടുന്നത്. മറിച്ചു നിങ്ങളുടെ കടമയും ഉത്തരവാദിത്വവും ആണ് നിറവേറ്റാൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. മിടുക്കരായ വക്കീലുമാര് പിള്ളേർ നമ്മുടെ കുടുംബങ്ങളിൽ ഉണ്ട്. എന്തുകൊണ്ട് ഈ ചുണക്കുട്ടന്മാരെ നമ്മൾ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും കമ്മറ്റി അംഗങ്ങളും ആയി എടുക്കുന്നില്ല  ? എന്തുകൊണ്ട് Legal Advisor മാരായി നമ്മുടെ ചെറുപ്പക്കാരെ എടുക്കുന്നില്ല ? താന്തോന്നിത്തരം കാട്ടുന്ന തെമ്മാടികളെ നിലയ്‌ക്ക് നിർത്താനും KCCNA യെ പൂർവസ്ഥിതിയിൽ അതിന്റെ എല്ലാ മഹിമയോടും കൂടി പടുത്തുയർത്താനും നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് സാധിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

ജയ്മോൻ നന്തികാട്ട് 
ചിക്കാഗോ 

Friday, October 14, 2016

Breaking News !!! മാനം പോയതിന് മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്ന് KCCNA പ്രസിഡന്റ് !!!

Facebook ലൂടെയുള്ള വാദപ്രതിപാദത്തിനിടയിൽ KCCNA യുടെ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി ചെയർമാൻ ആയിരിക്കേ ഇപ്പോഴത്തെ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാല  യാത്രാപ്പടി വാങ്ങിയതായി സമ്മതിച്ചിരിക്കുന്നു. എന്നാൽ ഈ ആരോപണം പുറത്തു കൊണ്ടുവന്നതിലൂടെ തനിക്ക് മാനനഷ്ടം സംഭവിച്ചു എന്നും അതിനിടയാക്കിയ ജയ്മോൻ നന്തികാട്ടിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിനെതിരെ മാനനഷ്ടത്തിന് കേസ്സ് കൊടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരം തൽക്കാലം പുറത്തു പറയാൻ ഉദ്ദേശിക്കുന്നില്ലായെന്നും  അദ്ദേഹം പറഞ്ഞു. ആരോപണത്തിന് ഇടയാക്കിയ സാഹചര്യം വിശദമാക്കിക്കൊണ്ട് കൊടുത്ത Facebook മറുപടിയിൽ ഇത്തരം യാത്രാപ്പടികളും മറ്റ് ചിലവുകളും എല്ലാ പ്രസിഡന്റ്മാരും പലർക്കും കൊടുത്തിട്ടുണ്ട് എന്നും പലരും വാങ്ങിച്ചിട്ടുണ്ട് എന്നും പറയുന്നു. താൻ ചോദിച്ചു വാങ്ങിയതല്ല മറിച്ചു അന്നത്തെ KCCNA പ്രസിഡന്റ് Dr. Shiens Akasala തനിക്ക് ഇങ്ങോട്ട് നീട്ടി തന്നതാണ് എന്നും തന്റെ പ്രൈവറ്റ് സമയവും കുടുംബത്തിന്റെ സമയവുമാണ് ഇക്കാര്യത്തിൽ നാഷണൽ കൗൺസിൽ അംഗമല്ലാത്ത താൻ KCCNA യുടെ പ്രസിഡന്റ് ആവശ്യപ്പെട്ടത് പ്രകാരം Buffalo - New York ൽ നിന്നും Tampa യിലേക്ക് പറന്നത് എന്നും പറയുന്നു. അപ്പോൾ LOS ANGLES ൽ പോയതിന് കാശ് വാങ്ങിച്ചതോ ? അങ്ങിനെ ഒന്നില്ലായെന്ന് തന്നെയാണോ പറയുന്നത് ? 

നിരവധി ആരോപണങ്ങൾക്കും അധികാര ദുർവിനിയോഗങ്ങൾക്കും നിയമലങ്കനങ്ങൾക്കും  ഉള്ള മറുപടി അതിന് മുതിർന്നവനെ ജയിലിൽ കയറ്റുമെന്ന ഭീഷിണിയാണ്. ഈ വെല്ലുവിളി തീർച്ചയായും ഞാൻ സ്വീകരിച്ചിരിക്കുന്നു എന്നും താങ്കളുടെ കേസ്സിന്റെ പുനർനടപടികൾക്കായി കാത്തിരിക്കുകയാണ് എന്നും ധൈര്യപൂർവം അറിയിക്കട്ടെ. ഒരുതവണ യാത്രാപ്പടി വാങ്ങിയെന്ന് സമ്മതിക്കുന്ന പ്രസിഡന്റ് ഒന്നുകൂടി സ്വസ്ഥമായി ഇരുന്ന് ആലോചിച്ചു പറയണം എത്രതവണ യാത്രാപ്പടി വാങ്ങിയെന്ന്. KCCNA പ്രസിഡന്റ് ആയ അന്നുമുതൽ കേസ്സ് കൊടുത്ത് എല്ലാവരേയും മൂക്കിൽ കയറ്റും എന്ന് പറഞ്ഞു ഭീഷിണിപ്പെടുത്തുകയാണ് താങ്കൾ. കഴിഞ്ഞ വര്ഷം Tampa Community Center വിഷയത്തിലും ന്യൂയോർക്ക് കമ്മ്യൂണിറ്റി Center വിഷയത്തിലും Houston Convention വിഷയത്തിലും ഇപ്പോൾ വ്യക്തമായ ചില ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിച്ചതിനും എല്ലാവരെയും കേസ്സ് കൊടുത്ത് അകത്താക്കുമെന്ന് ഭീഷിണിപ്പെടുത്തുകയാണ്. ഇതിനാണോ KCCNA എന്ന പ്രസ്ഥാനവും അതിന് ഒരു പ്രസിഡന്റും ജനങ്ങൾ ഉണ്ടാക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നത് ? ഒരുവിരൽ മറ്റുള്ളവരിലേക്ക് ചൂണ്ടുമ്പോൾ മറ്റുള്ളവ മുഴുവൻ തന്നിലേക്ക് ആണ് എന്ന സത്യം ഒരിക്കലും താങ്കൾ മറക്കരുത്.  ഒരുതവണ വാങ്ങിയാലും നിയമപരമായി വാങ്ങിയാലും നിയമപരമല്ലാതെ വാങ്ങിയാലും സാരമില്ല മറിച്ചു വാങ്ങിയോ എങ്കിൽ എത്രതവണ വാങ്ങിയെന്നും ആരെല്ലാം കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ചിലവുകൾ പലവിധത്തിൽ എഴുതി വാങ്ങിയെന്നാണ് എന്റെ ചോദ്യം. അതിന്റെ കണക്കുകളും അത് ആർക്കെല്ലാം കൊടുത്തുവെന്നും  നാഷണൽ കൗൺസിൽ പുറത്തു കൊണ്ടുവരണം. നിയമവിരുദ്ധമായി വാങ്ങിയവ ഉണ്ടങ്കിൽ തിരിച്ചുപിടിക്കുകയും അവരുടെ മേൽ നിയമ നടപടി സ്വീകരിക്കുകയും ചെയ്യണം. ഇത് ആരുടേയും വീട്ടിൽ നിന്ന് കൊണ്ടുവന്ന പണമല്ല. ഓരോ ക്നാനായക്കാരുടെയും ചില്ലിക്കാശാണ് ഫ്രീ സേവനത്തിന് മൽസരിച്ചു അധികാരസ്ഥാനങ്ങളിൽ കയറിയവർ എടുത്തിരിക്കുന്നത്. US Government ന്റെ കീഴിൽ Tax Excempt Organization ആണ് KCCNA. ബഹുമാനപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളോട് KCCNA യുടെ പരിശുദ്ധിയും അമേരിക്കയുടെ നിയമവ്യവസ്ഥതിയിൽ ബഹുമാനവും കാണിക്കുന്നതിന് വേണ്ടി ഉത്തരവാദിത്വപൂർവം ഞാൻ ഉന്നയിച്ച ആരോപണങ്ങളിന്മേൽ സ്വതന്ത്രമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. 

KCCNA പ്രസിഡന്റ് ആവശ്യപ്പെട്ടാൽ വെറും Sub Committee ( Constitution ) ചെയർമാൻ ടിക്കറ്റ് വാങ്ങി നാഷണൽ കൗൺസിലിൽ വരും. അപ്പോൾ 2012 ൽ Detroit നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ വന്നശേഷം ഒരു യൂണിറ്റ് പ്രസിഡന്റ് നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ നാഷണൽ കൗൺസിൽ അംഗമല്ലാത്ത താങ്കൾ കൂടെ എന്തിന് ഇറങ്ങിപ്പോയി ? സ്ഥാപിതതാല്പര്യത്തിന് കാശ് കിട്ടിയില്ലേലും നാഷണൽ കൗൺസിലിൽ വരുകയും KCCNA യെ അപമാനിക്കുകയും ചെയ്യും. അതിവിനയത്തോടെ ചോദിക്കട്ടെ എന്ത് നിയമോപദേശം ആണ് താങ്കൾ KCCNA യ്‌ക്ക് കൊടുത്തത്  ? ഫീസ്സ്‌ മേടിച്ചു സേവിക്കാൻ താങ്കൾക്കുള്ള യോഗ്യത എന്താണ് ? ഇങ്ങനെ കൊടുത്ത ഉപദേശങ്ങൾ നിയമപരവും സാധൂകരിക്കുന്നതും ആണോ ? താങ്കൾ തെറ്റായ എത്ര നിയമോപദേശങ്ങൾ നാളിതുവരെ കൊടുക്കുകയും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ താങ്കൾ KCCNA ക്ക് കൊടുക്കുകയും ചെയിതിട്ടുണ്ട് ? KCCNA യിൽ CONSITUTION അവിഹിതമായി മാറ്റാൻ താങ്കൾ കൂട്ട് നിന്നതിന്റെ നിജസ്ഥിതി നാഷണൽ കൗൺസിൽ പുറത്തുകൊണ്ടുവരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. KCCNA നാഷണൽ കൗൺസിൽ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നില്ലായെങ്കിൽ നിയമനടപടികളുമായി മുൻപോട്ട് പോകാൻ പലരും നിർബന്ധിതരാകും. കൂട്ടുത്തരവാദിത്വം ഇല്ലാതെ നിരുത്തരവാദിത്വത്തോടെ 2016 Houston Convention Banquet ൽ നടന്ന കെടുകാര്യസ്ഥതയും രജിസ്റ്റർ ചെയ്തവരെ വഞ്ചിച്ചതും ആരെന്ന് പുറത്ത് കൊണ്ട് വരണം. $ 14 ഡോളറിന് ഫുഡിന് കോൺട്രാക്ട് കൊടുത്ത് $50 ഡോളറിന്റെ ഭക്ഷണം എങ്ങിനെ കിട്ടും ? എങ്ങിനെയുള്ള ഭക്ഷണമാണ് Contractor വിതരണം ചെയ്യുക ? KCCNA പ്രസിഡന്റ് താങ്കൾ എന്നെ ജയിലിലടയ്‌ക്കാൻ തുടങ്ങുംപോൾ KCCNA യുടെ ചിലവ് കുറയ്‌ക്കാൻ താങ്കളുടെ പേരിൽ കൂടി 100 ലധികം ലിസ്റ്റുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നടപടി സ്വീകരിക്കണം. ഇപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലാകുന്നത് കൺവെൻഷൻ വെട്ടിപ്പ് നടത്തി ലാഭം ഉണ്ടാക്കി തന്റെ ശത്രുക്കൾക്കെല്ലാം എതിരെ കേസ്സ് കൊടുത്ത് കളിക്കാൻ ആണെന്ന്.

ജയ്മോൻ നന്തികാട്ട് 
ചിക്കാഗോ

Tuesday, October 11, 2016

KCCNA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ KCCNA പ്രസിഡന്റിന്റെ രാജി ഉടനടി ആവശ്യപ്പെടുകയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ നടത്തിയ മുഴുവൻ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും ഒരു സ്വതന്ത്ര LAW FIRM നെക്കൊണ്ട് അന്വേഷിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.


പ്രിയപ്പെട്ട KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾക്ക്,

നിസ്സാരമായി എഴുതിത്തള്ളാൻ പറ്റുന്ന ഒരു കാര്യമല്ല ഞാൻ പറയുന്നത്. അതിഗുരുതരവും അടിയന്തിര നടപടി ആവശ്യവുമുള്ള സുപ്രധാന കാര്യമാണ് നിങ്ങളുടെ സമക്ഷത്തിലേക്ക് ഞാൻ സമർപ്പിക്കുന്നത്. ക്നാനായ സമുദായത്തിന്റെ നോർത്ത് അമേരിക്കയിലെ ജീവാൽമായി നാം കരുതുന്ന KCCNA എന്ന മഹത്തായ പ്രസ്ഥാനത്തെ നാൾക്കുനാൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമശക്തികളിൽ നിന്ന് നമുക്ക് രക്ഷിക്കണം. KCCNA യെ തകർക്കാൻ ഒരിക്കലും ഒരു സാമൂഹ്യദ്രോഹികളെയും സഭാമേലദ്ധ്യക്ഷന്മാരേയും വൈദീകരെയും നമുക്ക് അനുവദിച്ചുകൂടാ. രണ്ടു തലങ്ങളിൽ നിന്ന് ഇന്നലെ കിളിർത്ത മഴയ്‌ക്ക്‌ കിളിർത്ത വെറും തകരകളായ ചില വൈദീക സ്രേഷ്ടരും സമുദായത്തിന്റെ വ്യാജപ്രവാചകരായ ചില സമുദായ നേതാക്കളും ചേർന്ന് നമ്മുടെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് ക്നാനായ സമുദായത്തെ നശിപ്പിക്കുന്നു. പാഴാക്കുന്ന ഓരോ നിമിഷങ്ങൾക്കും ഉത്തരവാദിത്വപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങൾ എന്ന നിലയിൽ നിങ്ങൾ ക്നാനായ സമൂഹത്തിനു മുൻപിൽ കണക്ക് പറയേണ്ടി വരും. നിസ്സംഗത കൈവെടിഞ്ഞുകൊണ്ട് ജനങ്ങൾ നിങ്ങളിൽ ഏല്പിച്ചിരിക്കുന്നു ഉത്തരവാതിത്വങ്ങൾ നടപ്പിലാക്കാൻ ഉടനടി മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. 

KCCNA യുടെ PREAMBLE അടക്കമുള്ള പലകാര്യങ്ങളും അടിമുടി കള്ളത്തരത്തിലൂടെ മാറ്റിയെഴുതിയിരിക്കുന്നു. സത്യത്തിന് വിരുദ്ധമായ പല കാര്യങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടക്കുന്നു. എവിടെയും എല്ലായിടത്തും കള്ളത്തരങ്ങൾ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ കുറേക്കാലങ്ങളായി KCCNA CONSTITUTION CHAIRMAN എന്ന നിലയിൽ പ്രവർത്തിച്ച ഇപ്പോഴത്തെ KCCNA പ്രസിഡന്റ് പൂർണ്ണമായും ഉത്തരവാദിയായ നിരവധി CONSTITUTION CHANGE കൾ നാളിതുവരെ നടന്നിട്ടുണ്ട്. വളരെ അപകടകരമായ പല മാറ്റങ്ങളും ആണ് ഇത് മുഴുവൻ എന്ന് മാത്രമല്ല പ്രാവാസി ക്നാനായ കത്തോലിക്കരുടെ അടിത്തറ തോണ്ടുന്ന വിധത്തിൽ പലതും എഴുതി പിടിപ്പിക്കുകയും ഇപ്പോഴും നിയമവിരുദ്ധമായ രീതിയിൽ പുതിയ CONSTITUTION AMENDMENTS കൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് മാത്രമേ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി ഈ ഹീനമായ കുറ്റകൃത്യങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളൂ. കോറങ്ങൾ തികയാത്തതും നിയമവിരുദ്ധവുമായ  നാഷണൽ കൗൺസിലുകളിൽ CONSTITUTION ചെയർമാൻ ആയിരുന്ന ഇപ്പോഴത്തെ KCCNA പ്രെസിഡന്റിന്റെ നിറ സാന്നിദ്ധ്യത്തിലും അറിവിലുമാണ് എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടന്നിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലധികമായി രൂപീകരിക്കാതെ ബേധപൂർവം ഒഴിച്ചിട്ട കോൺസ്റ്റിട്യൂഷൻ കമ്മിറ്റി കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിലാണ് നാഷണൽ കൗൺസിലിന്റെ ആവശ്യപ്രകാരം പുതിയ അംഗങ്ങളെ വച്ചുകൊണ്ട് പുനഃസ്ഥാപിച്ചിരിക്കുന്നത്. CONSTITUTION കമ്മിറ്റിയുടെ പരിശോധനക്കും പരിഗണക്കും വിടാതെ തീർത്തും ഏകാധിപതിയായി താനല്ലാതെ വേറൊരു തന്പുരാൻ നിങ്ങൾക്ക് ഉണ്ടാകരുത് എന്ന് പറഞ്ഞുകൊണ്ട് എല്ലാ നിയമ വ്യവസ്ഥയേയും കാറ്റിൽപ്പറത്തികൊണ്ട് ആണ് പുതിയ കോൺസ്റ്റിട്യൂഷൻ AMENDMENTS കൊണ്ടുവന്നിരിക്കുന്നത്. മുൻ നാഷണൽ കൗൺസിലുകളുടെ തീരുമാനങ്ങൾക്കും മിനിറ്റ്‌സിനും BYLAW കൾക്കും CONSTITUTION നും എതിരായി ആണ് ക്നാനായ യാക്കോബായ കാര്യത്തിൽ പുതിയ AMENDMENTS കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിൽ ടേബിൾ ചെയ്യാൻ പോലും സാധിക്കാതിരുന്ന AMENDMENTS കൾ നിയമ വിരുദ്ധമായ രീതിയിൽ CONSTITUTION കമ്മറ്റിയുടെ പരിഗണക്ക് വിടാതെയും KCCNA എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വേണ്ട രീതിയിലുള്ള ചർച്ചകൾക്കും വിധേയമാക്കാതെ ലോക്കൽ യൂണിറ്റുകൾക്ക് വിട്ടിരിക്കുകയാണ്. ഇപ്പോൾ യൂണിറ്റുകൾക്ക് അയച്ചുതന്നിരിക്കുന്ന AMENDMENTS കൾ KCCNA പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം മുൻകൂട്ടി എഴുതി തയ്യാറാക്കി തന്നിരിക്കുന്നതാണ്. ഇവയൊന്നും KCCNA യുടെ ഒരു ബോഡിയിലും ചർച്ചചെയ്ത് ഉരുത്തിരിഞ്ഞു വന്നതല്ല. സ്വന്തം പിണിയാളുകളുമായി മുൻകൂട്ടി തയ്യാറാക്കിയ കാര്യങ്ങൾ ഏകാധിപതിയായി എക്സിക്കുട്ടീവിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്.

ന്യൂയോർക്കിൽ രജിസ്റ്റർ ചെയിത KCCNA യുടെ 117 തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങളിൽ 100 പേരും US ൽ തന്നെയുള്ളവരും ഏഴുപേർ മാത്രം കാനഡയിൽ ഉള്ളവരുമാണ്. അമേരിക്കയിൽ ഉള്ളയൊരാൾക്ക് കാനഡ പൗരനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലായെന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ഇത്തരത്തിൽ US TAX EXCEMPT STATUS ഉള്ള KCCNA യെ ഇത്രമാത്രം നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ മാറ്റിമറിക്കാൻ കാരണമാക്കിയിരിക്കുന്നത്. KCCNA യെ അതിന്റെ പരിശുദ്ധിയിലും പരിപാവനതയിലും തിരിച്ചുകൊണ്ടുവരണം. ഈ മഹാപ്രസ്ഥനത്തെ ചില ദുഷ്ടശക്തികളുടെ വിടുപണിക്ക് വിട്ടുകൊടുക്കരുത്. KCCNA എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ പേര് തട്ടിയെടുത്ത് സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി KANA യ്‌ക്കും ഭരണിക്കുളങ്ങര പിതാക്കന്മാർക്കും അടിയറവെക്കുകയാണ് KCCNA പ്രസിഡന്റ് ചെയ്യുന്നത്. കഴിഞ്ഞ KCCNA കൺവെൻഷന് BANQUET ൽ നടന്ന അനിഷ്ടസംഭവങ്ങളും ക്രമക്കേടുകളും നടന്നത് അന്വേഷിക്കുമെന്ന് ജനങ്ങൾക്ക് വാഗ്‌ദാനം കൊടുത്തിട്ട് എവിടം വരെയായി ? BANQUET ൽ ഭക്ഷണം വിതരണം ചെയിത കോൺട്രാക്ടർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വീരവാദം മുഴക്കിയ KCCNA പ്രസിഡന്റ് മൂന്ന് മാസം ആകാറായിട്ടും എന്തേ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തത് ? ആൾ ഒന്നിന് $50 ഡോളർ വീതം മൂവായിരത്തിലധികം പേരിൽ നിന്ന് BANQUET ന് കാശ് വാങ്ങിച്ചിട്ട് $14 ഡോളറിന്റെ CONTRACT കൊടുത്തതിന്റെ കള്ളക്കഥകൾ കേൾക്കാൻ സകലർക്കും അവകാശം ഉണ്ട്.

കുഴലൂത്ത്കാർ  KCCNA പ്രെസിഡെന്റ്നെ സമ്പൂർണ്ണമായ സപ്പോർട്ട് കൊടുക്കുമായിരിക്കും. നിരവധി ഇമെയിലുകളും സ്തുതിപാഠകരെക്കൊണ്ടും കള്ള ഈമെയിലുകളും ഇറക്കി ജനങ്ങളെ പൊട്ടൻകളിപ്പിക്കുമായിരിക്കും. എന്നാൽ കൂട്ടുത്തരവാദിത്വം ഇല്ലാതെ KCCNA യുടെ ഒരു ബോഡിയുടേയും അംഗീകാരം ഇല്ലാതെ ഏകാധിപതിയായി BANQUET ന്റെ CONTRACT കൊടുത്ത KCCNA പ്രസിഡന്റ് ആണ് പ്രതിസ്ഥാനത്ത് ഒന്നാമതായി നിൽക്കുന്നത് എന്നതാണ് സമഗ്രമായ അന്വേഷണം വീരവാദത്തിലായി ഒതുങ്ങി നിൽക്കുന്നതിന് കാരണം. അടിമുടി സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തി  KCCNA പ്രസിഡന്റ് എന്ന നിലയിലും CONSTITUTION CHAIRMAN എന്ന നിലയിലും നടത്തിയ ക്രമക്കേടുകൾ നിർബന്ധമായും അന്വേഷിക്കണം.  ചുരുങ്ങിയത് കഴിഞ്ഞ മൂന്നോ നാലോ KCCNA പ്രസിഡന്റ്മാരെ PRELIMINARY ENQUIRY COMMISSION ആയി വച്ചുകൊണ്ട് അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു  സ്വതന്ത്രമായ ഒരു നിയമ ഏജൻസിയെക്കൊണ്ട് അന്വേഷണ ചുമതല ഏൽപ്പിക്കുക എങ്കിലും ചെയ്യാൻ സാധിക്കണം. കഴിഞ്ഞ കാല KCCNA പ്രസിഡണ്ട് മാരിൽ ആരെങ്കിലും ഒരാൾ ഈ പ്രസിഡന്റ് കുഴപ്പമില്ല എന്ന് പറഞ്ഞാൽ നമുക്കിദ്ദേഹത്തെ വെറുതെ വിടാം. 

കഴിഞ്ഞ KCCNA കൺവെൻഷൻ സംബന്ധിച്ച കാര്യങ്ങൾ സമഗ്രമായി ചോദ്യം ചെയ്യപ്പെട്ടാൽ തലതെറിക്കും എന്ന കാരണത്താൽ തന്നെയാണ് അടുത്ത നാഷണൽ കൗൺസിൽ NIAGRA WATERFALL ൽ കൂടാൻ തീരുമാനിച്ചിരിക്കുന്നത്. US GOVERNMENT ന്റെ ഒരു നിയമവും ഇവിടെ നടക്കില്ലായെന്ന ധൈര്യവും ATTENDENCE ൽ തങ്ങൾക്ക് വേണ്ടാത്തവർ പങ്കെടുക്കാൻ ബുദ്ധിമുട്ടാവും എന്നത് തന്നെയാണ് ഇങ്ങനെ ഒരു ലൊക്കേഷൻ നാഷണൽ കൗൺസിൽ കൂടാൻ തീരുമാനിച്ചിരിക്കുന്നത് എന്നതിൽ ഒരു സംശയവും ഇല്ല. അതീവ പ്രാധാന്യം ഉള്ള കൺവെൻഷൻ കണക്കുകളും CONSTITUTION AMENDMENTS കളും KCCNA രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട 100 നാഷണൽ കൗൺസിൽ അംഗങ്ങൾ ഉള്ളതുമായ US ൽ തന്നെ വിളിച്ചുകൂട്ടണം. അക്കൂട്ടത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സൗജന്യ സേവനം എന്ന് വിളിച്ചുകൂവി കോൺസ്റ്റിട്യൂഷൻ ചെയർമാൻ ആയി വിലസിനടന്ന് എഴുതി വാങ്ങിയ ഡോളറുകൾ എത്രയെന്ന്‌ കണക്ക് പറയാൻ ആവശ്യപ്പെടുകയും ഈ തുകകൾ തിരിച്ചുമേടിക്കാൻ നടപടി സ്വീകരിക്കുകയും അതിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കുകയും വേണം. ( 2004 ൽ KCCNA യുടെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ വച്ചുകൂടിയ നാഷണൽ കൗൺസിൽ പങ്കെടുക്കാൻ വന്ന അന്നത്തെ കൊച്ചുപിതാവും ഇന്നത്തെ വലിയപിതാവുമായ അഭിവന്യ മൂലക്കാട്ട് പിതാവിന് വണ്ടിക്കൂലി കൊടുക്കാതെ വെറും കയ്യോടെ പറഞ്ഞു വിട്ട അന്നത്തെ KCCNA യുടെ TREASURER ആണ് ഇന്നത്തെ പല തവണ യാത്രാക്കിഴി വാങ്ങിയ KCCNA പ്രസിഡന്റ് എന്ന കാര്യം മറക്കരുത്. അന്നത്തെ KCCNA പ്രസിഡന്റ് ആണ്  പിതാവിന് സ്വന്തം കൈയ്യിൽ നിന്നും ടിക്കറ്റിന് കാശ് കൊടുക്കുകയും പിന്നീട് വന്ന പ്രസിഡന്റ് ആ കാശ് പഴയ പ്രസിഡന്റിന് KCCNA അക്കൗണ്ടിൽ നിന്ന് തിരിച്ചുകൊടുക്കുകയും ചെയ്തത്. അന്ന് പിടിവാശിമൂലം ആണ് ക്ഷണിച്ചു വരുത്തിയ പിതാവിന് ടിക്കറ്റിന്റെ കാശ് കൊടുക്കാതെ വിട്ടത് ). നിയമവിരുദ്ധമായ BYLAW CHANGE കളും CONSTITUTION AMENDMENTS കളും അജണ്ടയിൽ വച്ചിരിക്കുന്ന എല്ലാ നിയമങ്ങളുടേയും പച്ചക്കുള്ള ലംഘനങ്ങൾ നടത്തിയുള്ള നവംബർ അഞ്ചാം തിയതിയിലെ നാഷണൽ കൗൺസിൽ ക്യാൻസൽ ചെയ്ത് എത്രയും പെട്ടന്ന് US ൽ അടുത്ത നാഷണൽ കൗൺസിൽ വിളിച്ചു ചേർക്കാൻ ആവശ്യപ്പെടണം. 


സ്നേഹത്തോടെ,

ജയ്മോൻ നന്തികാട്ട് 
ചിക്കാഗോ

Monday, October 10, 2016

KCCNA CONSTITUTION AMENDMENTS - ന്റെ പിന്നിലെ കള്ളക്കളികളെപ്പറ്റി ഒരു വിചിന്തനം.

കുറുന്തോട്ടിക്ക് വാതമോയെന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇന്നത് തീർത്തും സത്യമാണോയെന്ന് തോന്നിപോകുന്നു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ അത്താണിയും ആശ്രയവുമായി മൂന്ന് നിറഞ്ഞ പതിറ്റാണ്ടുകൾ അഭിമാനകരമായി തലയുയർത്തിനിന്ന KCCNA യെ തകർക്കേണ്ടത് ഇന്ന് ആരുടെ ആവശ്യമാണ് എന്ന് സംശയിക്കേണ്ട കാര്യമില്ലായെന് തോന്നിപോകുന്നു. ക്നാനായ സമുദായത്തിന്റെ കാവൽഭടന്മാർ എന്ന് വിശ്വസിച്ചിരുന്നവർ സമുദായത്തിന്റെ അന്ത്യം കുറിക്കാൻ വെളിച്ചപ്പാടിനേപ്പോലെ ഉറഞ്ഞുതുള്ളുന്ന വ്യസനകരമായ കാഴ്ച്ച നാമിന്ന് ദുഖത്തോടെ കാണുന്നു. അധികാരത്തിന്റെ മത്തു പിടിച്ചുകൊണ്ട് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന വിദ്ദ്വേഷവും വെറുപ്പും കൊടും വിഷമായി ചില ഉന്നത സ്ഥാനീയരിൽ നിന്ന് പുറത്തേക്ക് ചീറ്റുന്നു. അച്ഛൻമാരുടേയും മെത്രാന്മാരുടെയും സഭയുടേയും പേരുകൾ പറഞ്ഞു ഇവർ സമുദായ അംഗങ്ങളെ പൊട്ടൻ കളിപ്പിക്കുന്നു. ഈ വമ്പന്മാരെ കുറ്റം പറഞ്ഞാൽ KCCNA യും ക്നാനായ സമുദായവും നശിച്ചുപോകും എന്ന് നുണക്കഥകൾ പറഞ്ഞു ജനത്തെ വിഡ്ഢികളാക്കുന്നു. കാലിന്റെ അടിയിൽ നിന്ന് സകലതും ഒലിച്ചുപോയിട്ടും കാലത്തിന്റെ കാലൊച്ച കേൾക്കാതെ മുപ്പതിനായിരം സമുദായങ്ങങ്ങളുടെ അവകാശവുമായി വീരവാദം മുഴക്കുന്നു. എണ്ണത്തിലല്ല മറിച്ചു ഗുണത്തിലാണ് കാര്യം എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന സാമൂഹ്യദ്രോഹികളുടെ ഒരു കൂട്ടമായി KCCNA യെ ഇക്കൂട്ടർ മാറ്റുന്നു. KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ പലതവണ  കിഴിമേടിച്ച മുൻ കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാനും ഇന്നത്തെ KCCNA പ്രസിഡന്റുമായ മാന്യദേഹത്തിന് ക്ഷണിച്ചു വരുത്തി കൺവെൻഷൻ കഴിഞ്ഞു തിരിച്ചുപോകുമ്പോൾ നാഷണൽ കൗൺസിലിന്റെ തീരുമാനപ്രകാരം പിതാക്കന്മാർക്ക് കൊടുക്കുന്ന യാത്രാപ്പടിക്ക് കുറ്റം പറയാൻ എന്ത് അവകാശം. പാപത്തിന്റെ പങ്കായ പതിനായിരം കൈപ്പറ്റി ബോബി ചെമ്മണ്ണൂരിനെ KCCNA കൺവെൻഷനിൽ ആദരിക്കുന്ന മാന്യവ്യക്തിക്ക് ക്നാനായ സമുദായം കൊടുക്കുന്ന സ്ഥാനം എവിടെയെന്ന് വിവേചിച്ചറിയാൻ വിവേകം ചെറുതായിട്ടെങ്കിലും ഉണ്ടായിരിക്കണം.

എല്ലാ KCCNA നാഷണൽ കൗൺസിലിന്റെയും  തീരുമാനത്തിന്റെ ഓഡിയോ റിക്കോർഡിങ്ങ് മുഴുവൻ എക്സികുട്ടിവ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത, കള്ള മിനിറ്റ്‌സുകൾ തയ്യാറാക്കി എക്സികുറ്റവിന്റെ അംഗീകാരം ഇല്ലാതെ യൂണിറ്റുകൾക്ക് അയച്ചുകൊടുത്ത്, കഴിഞ്ഞ ഒരു നാഷണൽ കൗൺസിലിലും എടുക്കാത്തതും അവതരിപ്പിക്കപ്പെടാത്തതും പാസ്സാക്കാത്തതുമായ തീരുമാനങ്ങൾ അടുത്ത നാഷണൽ കൗൺസിലിൽ അജണ്ടയായി വയ്ക്കുകയും  ചെയ്‌തുകൊണ്ട് അധികാര ദുർവിനിയോഗവും ഭരണഘടനാ ലംഘനവും തുടർച്ചയായി നടത്തുന്ന KCCNA പ്രസിഡന്റ് തന്റെ എല്ലാ ധാർമ്മീകവും നിയമപരവുമായ അവകാശങ്ങൾ പ്രെസിഡന്റായി തുടരാൻ നഷ്ടപെടുത്തിയിരിക്കുകയാണ്.  KCCNA യുടെ കോൺസ്റ്റിട്യൂഷൻ ചെയർമാൻ ആയിരുന്ന കാലത്ത് മുൻ KCCNA നാഷണൽ കൗൺസിലിനേയും എക്സിക്കുട്ടീവിനേയും തെറ്റായ ഉപദേശങ്ങൾ കൊടുത്തതിന് നിരവധി തെളിവുകൾ ഉണ്ട് എന്ന് മാത്രമല്ല ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഇനി ഒരു നിമിഷം പോലും KCCNA യുടെ പ്രസിഡന്റ് ആയി തുടരാൻ ഇ മാന്യദേഹത്തിന് യാതൊരു അവകാശവും ഇല്ല. തുടർച്ചയായ ഭരണഘടനാ ലംഘനങ്ങളും ക്നാനായ സമുദായ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന KCCNA പ്രസിഡന്റ് ഇനി ഒരു നിമിഷം പോലും അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാതെ രാജിവെച്ചു പോവുകയോ അല്ലെങ്കിൽ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇദ്ദേഹത്തെ ഉടനെ തന്നെ പുറത്താക്കുകയോ ചെയ്യണം.

അതിശക്തമായ സമുദായ സ്നേഹികളുടെ പ്രതികരണം ആവശ്യമായ പ്രധാനപ്പെട്ട അപകടകരമായ കോൺസ്റ്റിട്യൂഷൻ അമെൻഡ്മെന്റ്സ് എന്തൊക്കെയാണ് എന്ന് നോക്കാം. KCCNA യുടെയും ക്നാനായ സമുദായത്തിന്റെയും അപചയങ്ങൾ നമ്മെ നാശത്തിലേക്ക് നയിക്കുന്ന ദുഷ്ടലാക്കുകളുടെ പ്രവർത്തികളിലൂടെയല്ല മറിച്ചു നമ്മുടെ കുറ്റകരമായ നിസ്സംഗതകളും പ്രതികരണ ശേഷിയില്ലായ്മയും ആയിരിക്കും. സമുദായ സ്നേഹികൾ എന്ന് അവകാശപ്പെട്ട് നടക്കുന്ന അരാജകവാദികളും സാമൂഹ്യ ദ്രോഹികളുമായ ചുരുക്കം ചില ആളുകളുടെ കൈകളിൽ നിന്ന് KCCNA യെയും അതിന്റെ നേതൃത്വത്തെയും രക്ഷിക്കാൻ നാമെല്ലാം ഒറ്റകെട്ടായി നിൽക്കണം. ക്നാനായ സമുദായത്തിന്റെ നാശത്തിന് കാരണക്കാർ ഇന്ന് ളോഹയിട്ടവരും ഇടാത്തവരും എന്ന വ്യത്യാസം ഇല്ലാത്ത അവസ്ഥ വന്നിരിക്കുന്നു. തെറ്റിനെ തെറ്റാണ് എന്ന് പറയാൻ കഴിയുകയും അതിനെതിരെ ശബ്ദമുയർത്താനും നന്മക്കായി നിലകൊള്ളാനും ഉള്ള ഇച്ഛാശക്തിയാണ് നമുക്ക് ഇന്ന് ആവശ്യം.

1 ) പുറം വാതിലിലൂടെ ഒരു കാലയളവ് കൂടി അഞ്ച്  എക്സികുട്ടിവ് ഓഫീസർമാർക്ക് നാഷണൽ കൗൺസിലിൽ ഇരിക്കാനുള്ള ഹീനമായ ശ്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ( നിലവിലുള്ള കോൺസ്റ്റിട്യൂഷനിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ തുടർന്ന് ഒരു ടേം കൂടി എക്സ് ഒഫീഷ്യോ അംഗങ്ങൾ ആയിരിക്കുമെന്നുള്ളത് തുടരുക ) ആണുങ്ങളെപ്പോലെ ലോക്കൽ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു നാഷണൽ കൗൺസിലിൽ വരിക.

2 ) സ്‌പെഷ്യൽ കമ്മറ്റികൾ ഉണ്ടാക്കി അതിനകത്തു അടുത്ത നാല് വർഷം കൂടി കയറിയിരിക്കാൻ കഴിഞ്ഞ നാഷണൽ കൗൺസിലിൽ എടുത്ത തീരുമാനം പിൻവലിച്ചു സൂപ്പർ ഷാഡോ എക്സിക്കൂട്ടവു ചമയാൻ ഉള്ള ശ്രമം നിലവിലുള്ള അധികാരമോഹികളെ അനുവദിക്കാതിരിക്കുക. ഇത് വരാനിരിക്കുന്ന എക്സിക്കുട്ടീവിനെ അപകടകരമായി നശിപ്പിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവരുടെ അവകാശങ്ങൾ തകർക്കുകയും ചെയ്യും. വെറും പാവക്കൂത്തുകൾ ആയ എക്സിക്കൂട്ടവുകൾ ഉണ്ടാകാതിരിക്കണം എങ്കിൽ വളഞ്ഞവഴിയിലൂടെയുള്ള ഇത്തരം ഹീനശ്രമങ്ങൾ ഇല്ലാതാക്കണം.

3 )  വിമൻസ് ഫോറവും KCYL നും ഉള്ള KCCNA യിലെ എസ്ക്യൂട്ടീവ് സ്ഥാനങ്ങൾ എടുത്തു കളയാനുള്ള മ്ലേച്ഛകരമായ ഏത് തീരുമാനവും അനുവദിക്കാൻ പാടില്ല. യുവജനങ്ങളുടെ പേരിൽ കണ്ണീരൊഴുക്കുകയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വാദിക്കുകയും ചെയുന്ന കപടതയുടെ മുഖം മൂടികളുടെ ഹീനമായ സ്വഭാവം ഇവിടെ വെളിവാക്കപ്പെടുന്നു.

4 ) KCNA യുടെ PATRON സ്ഥാനവും SPIRITUAL DIRECTOR സ്ഥാനവും എടുത്ത് കളയാനുള്ള നീക്കം ഒരിക്കലും അനുവദിച്ചുകൂടാ. ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും പരമ്പരാഗതമായ കോട്ടയം രൂപതയോടും പിതാക്കന്മാരോടും വൈദീകരോടും ഉള്ള തീരാത്ത പകയും മനസിലേറ്റ മുറിവുകളുമാണ് ഇതിന് പിന്നിൽ. ഇത്തരക്കാർക്കുള്ള പരിഹാരം KCCNA യുടെ ചിലവിലോ കോട്ടയം രൂപതയുടെ ചിലവിലോ മാനസീക രോഗത്തിനുള്ള ചികിത്സ ഏർപ്പെടുത്തുകയാണ് വേണ്ടത്. കോട്ടയം രൂപതയിൽ അഭിക്ഷിക്തരായി വൈദീക സേവനം ചെയ്യുന്നതിനിടയിൽ പിതാക്കന്മാരുമായി വഴക്കുകൂടിയവരോ പീഡനങ്ങൾ ഏൽക്കുകയോ ചെയ്തവരുടെ കുടുംബാങ്ങങ്ങൾ, പിതാക്കന്മാരുടെയും വൈദീകരുടെയും മറ്റ് സന്യസ്തരുടേയും സമുദായ പ്രമുഖരുടെയും ഔദാര്യത്തിൽ സമുദായങ്ങങ്ങളുടെ അവകാശങ്ങൾ അധാർമ്മീകമായി കൈപ്പറ്റി കോർപ്പറേറ്റു മാനേജ്‍മെന്റ് സ്ഥാപനങ്ങളിൽ ഉദ്യോഗങ്ങൾ കിട്ടി വീണ്ടും കൂടുതൽ കൂടുതൽ ഔദാര്യങ്ങൾക്ക് വേണ്ടി നിലവിളിച്ചു മോഹഭംഗം വന്ന് കുറ്റപ്പെടുത്തുന്നവരും അവരുടെ കുടുംബങ്ങളും ആണ് ഈ നീക്കത്തിന് പിന്നിൽ നിലയുറപ്പിക്കുന്നത്. ഇന്ന് ക്നാനായ സമുദായത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവരേയും അവരുടെ കുടുംബങ്ങളേയും എടുത്തു നോക്കുക അപ്പോൾ മനസിലാകും ഇവരുടെ ഉദ്ധേശശുദ്ദി.

5 ) KCCNA കൺവെൻഷൻ രെജിസ്ട്രേഷൻ ലോക്കൽ യൂണിറ്റുകളെ മറികടന്ന് KCCNA നേരിട്ടു നടത്താനുള്ള നീക്കം ആണ് അടുത്തത്. സമനില തെറ്റിയ ഒരു നേതൃത്വത്തിന്റെ ഏറ്റവും മ്ലേച്ഛമായ നീക്കമാണ് ഇത്. KCCNA എന്നത് INDIVIDUAL MEMBERSHIP ഉള്ള ഒരു സംഘടന അല്ല. മറിച്ചു ഇത് നോർത്ത് അമേരിക്കയിലുള്ള ഇരുപത് ക്നാനായ കത്തോലിക്കാ സംഘടനകുളുടെ കൂട്ടായ്മയാണ്. ഇതിന് വ്യക്തികൾ നേതൃത്വസ്ഥാനത്ത് ഉണ്ടങ്കിലും വ്യക്തികൾ ആല്ല അംഗങ്ങൾ. പല വ്യത്യസ്തങ്ങളായ ഭരണഘടനയും സ്വഭാവവും ഉള്ള എന്നാൽ ക്നാനായ കത്തോലിക്കർ എന്ന പൊതുസ്വഭാവത്തിൽ ഒന്നിച്ചുചേരുന്ന മഹത്തായ പ്രസ്ഥാനമാണ് KCCNA. ലോക്കൽ സംഘടനകളെ മറികടന്ന് അവയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്ന ഏത് ശ്രമവും എല്ലാ യൂണിറ്റുകളും ചെറുക്കുക തന്നെ ചെയ്യും. ലോക്കൽ സംഘടനകളിൽ പ്രവർത്തിക്കാത്തവരും  അംഗങ്ങൾ ആകാത്തവരും കിംഗ് മേക്കേഴ്സിന്റെയും പിണിയാളുകളുടെയും പിൻബലത്തിൽ സാമൂഹ്യദ്രോഹികളുമായി കൂട്ടുകൂടി അടിസ്ഥാന മേഖലകളിൽ നാശം വിതയ്ക്കാൻ സമ്മതിക്കില്ല. ക്നാനായ കത്തോലിക്കർ എന്ന പൊതു നിർവചനത്തിൽ നിന്നും ഒരു കാരണവശാലും പുറകോട്ടു പോകരുത്. ക്നാനായ യാക്കോബായക്കാർക്ക് നിലവിലുള്ള ഗസ്റ് പ്രാധിനിത്യം തുടരാവുന്നതാണ്.

6 ) ഇലക്ഷൻ റിഫോംമിന്റെ മറവിലുള്ള എല്ലാ കുട്ടകളിയും അടിച്ചു തെറിപ്പിക്കണം. പാനൽ സംവിധാനം കൊണ്ടുവരുന്നത് അത് ഏത് തരത്തിലാണെങ്കിലും KCCNA പോലുള്ള സമുദായ സംഘടനക്ക് വളരെ ദോഷം ചെയ്യും. ഓരോ എക്സിക്കൂട്ടീവ് ഓഫീസ്സറും മറ്റ് റീജ്യണൽ വൈസ്സ് പ്രസിഡന്റ്മാരും നിലവിലുള്ള അതേ മാനദണ്ഡം അനുസരിച്ചു തന്നെ ജനാധിപത്യമാർഗ്ഗത്തിലൂടെ മാന്യമായി ജയിച്ചുവരണം. പുറം വാതിലിലൂടെ കയറിക്കൂടാനും ഏകാധിപത്യ പ്രവണത വച്ചുപുലർത്തുന്നവർക്ക് തങ്ങളുടെ പിണിയാളുകളെ കൂട്ടി സമുദായത്തിന്റെ മഹനീയതയെ ദുർവിനിയോഗം ചെയ്യാനുമുള്ള അവസരങ്ങൾ അനുവദിച്ചുകൂടാ.
ലോക്കൽ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാഷണൽ കൗൺസിൽ അംഗങ്ങൾ തന്നെയായിരിക്കണം ഇനിയും എക്കാലവും KCCNA ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. അതിന്റെ പരിപാവനതയും പരിശുദ്ധിയും കളഞ്ഞുകുളിക്കാൻ ശ്രമിക്കുന്നത് തീർത്തും അപലപനീയമാണ്. നാഷണൽ കൗൺസിൽ അംഗങ്ങളുടെ അധികാരത്തിൽ കൈയിട്ടു വാരി സമുദായത്തെ കൊഞ്ഞനം കുത്തിക്കാണിക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടികിട്ടും. KCCNA എന്നതും നോർത്ത് അമേരിക്കയിലെ ക്നാനായ സമുദായ കൂടായ്മയാണ് അല്ലാതെ  ഒരു പരമാധികാര രാജ്യമല്ല.

ഇലക്ട്രോണിക് വോട്ടിംഗ് സംശുദ്ധമായി നടത്താനുള്ള നിയമ സംവിധാനമോ നിയമപാലകരോ കുറ്റമറ്റ ഒരു തരത്തിലുമുള്ള സംവിധാനങ്ങളോ നമുക്ക് ഉണ്ടാക്കാൻ കഴിയില്ല. ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നവരും അതിന്റെ വക്താക്കളും ചെറിയ ഒരു കോമൺസെൻസ് ഉള്ളവരാണ് എന്ന് തോന്നുന്നില്ല. KCCNA യുടെ ഇരുപത് അംഗസംഘടനകളും വിവിധങ്ങളായ ഭരണഘടന ഉള്ളവരും വിവിധ സമയങ്ങളിൽ ഇലക്ഷനുകൾ നടത്തുന്നവരുമാണ്. ഈ ഇരുപത് യൂണിറ്റുകളും ഒരുപോലെ ക്രോഡീകരിക്കുകയെന്നത് വളരെ പ്രയാസകാരമായ കാര്യമാണ്. ഈ ഇലക്ഷന് വേണ്ട സാങ്കേതിക മേന്മകളും പണവും എവിടെ ? അത് ആര് എവിടെനിന്നു എടുക്കും ? കള്ളത്തരം കാണിക്കാൻ ഇതിൽപ്പരം വഴികളൊന്നും വേറെ ഇന്നത്തെ സംഘാടകരെപ്പോലുള്ളവർക്കു വേണ്ട. ഇനി ഇതെല്ലാം സാധിച്ചാൽ പോലും ആർക്കാണ് നോർത്ത് അമേരിക്ക മുഴുവൻ പോയി ഇലക്ഷൻ പ്രചാരണം നടത്തി പതിനായിരത്തിലധികം വോട്ടർമാരെ നേരിൽ കണ്ട് പ്രസിഡന്റ് ആകാൻ കഴിയുക ? കള്ളപ്പണവും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ടാക്സ് വെട്ടിപ്പും നടത്തുന്ന സമുദായ സ്നേഹമില്ലാത്ത സ്വാർത്ഥമതികളായ പ്രാഞ്ചികൾക്ക് മാത്രമേ ഇതിന് കഴിയൂ. ലോക്കൽ യൂണിറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളിൽ നിന്ന് തന്നെ ഇനിയും പ്രെസിടെന്റും മറ്റു ഭാരവാഹികളും ഉണ്ടാകട്ടെ.

7 ) ക്നാനായ കത്തോലിക്കരുടെ സംഘടന എന്നത് മാറ്റി എല്ലാവരുടെയും എന്ന അവസ്ഥയുണ്ടാക്കാനുള്ള ശ്രമം നടക്കരുത്. ഓരോ മതത്തിലുമുള്ള ക്നാനായക്കാർക്ക് അവരവരുടേതായ സംഘടനകൾ ഉണ്ട്. ക്നാനായ കത്തോലിക്കരുടെ സ്വന്തമായ സംഘടന എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള ചില തല്പര കക്ഷികളുടെ കുതന്ത്രം നടക്കില്ല. എല്ലാവിധ ബഹുമാനത്തോടും കൂടി പറയട്ടെ ചിങ്ങവനത്തിലെ തിരുമേനിയുടെ ആ ശ്രമം നടക്കില്ല. അദ്ദേഹത്തിന്റെ ബന്തുവായ ( കൃത്യമായി എന്താണ് എന്നറിയില്ല എങ്കിലും ഇവർ തമ്മിൽ ചില ചെറുകിട കച്ചവടം നടക്കുന്നുണ്ട് ) ഇപ്പോഴത്തെ KCCNA പ്രെസിൻഡന്റിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടേയും വികലമായ മനസ്സിൽ നിന്ന് ഉദിക്കുന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ. സഭകളും മതങ്ങളും തമ്മിലുള്ള അകലം ഇല്ലാതാകണം ആഗോള കത്തോലിക്കാ സഭയിൽ അഥവാ ലോകത്തിൽ എക്കുമിനിക്കൽ പ്രസ്ഥാനം ഉള്ളതുപോലെ എല്ലാവരുടെയും കൂട്ടയ്മ ആദ്യം തുടങ്ങി അകൽച്ചകൾ ഇലാതാകാട്ടെ. KCCNA ക്ക് കൺവെൻഷന് രെജിസ്ട്രേഷൻ ക്നാനായ യാക്കോബായ സമുദായങ്ങങ്ങൾക്ക് കൊടുത്തതുപോലുള്ള നിരവധിയായ ശ്രമങ്ങൾ ഇനിയും നടത്തി സഭകളും മതങ്ങളും തമ്മിലുള്ള ഐക്യം കാലക്രമേണ ഉണ്ടാക്കാൻ സാധിക്കും. ലോകത്തിലുള്ള എല്ലാ മതത്തിലുംപെട്ട ക്നാനായ സമുദായങ്ങളുടെ ഒരു ആഗോള കൂട്ടായ്മ ഉണ്ടാകാൻ KCCNA ക്ക് സാധിക്കും. അതാണ് ചെയ്യേണ്ടത് അല്ലാതെ ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ട് ക്നാനായ കത്തോലിക്കാ സമുദായാത്തെ നശിപ്പിക്കുകയല്ല ചെയ്യേണ്ടത്. KCCNA യിൽ ചരിത്രപരമായ ഒരു തിരിച്ചടി കൊടുക്കാനായി ചിങ്ങവനം തിരുമേനിയുടെ ഗൂഢശ്രമം നടക്കുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകളും വ്യക്തമായ വിശദീകരണവും വേറൊരു കത്തിലൂടെ വിശദീകരിക്കുന്നതായിരിക്കും.

കൂനൻ കുരിശു സത്യത്തിനു ശേഷം രണ്ടായി മാറിയ യാക്കോബായ ക്നാനായ സമുദായങ്ങങ്ങളിൽ നിന്ന് ഒരു വിഭാഗം പുനരൈക്കപ്പെടുകയും അവർ കോട്ടയം രൂപതയിൽ അഭിമാനത്തോടെ നിലനിൽകുകയും ചെയ്യുന്നത് ചിങ്ങവനത്തെ തിരുമേനിമാർക്ക് സഹിക്കുന്നില്ല. ഇവരുടെ ആളുകൾ ഇന്ന് KCCNA യിൽ നുഴഞ്ഞു കയറിയിരിപ്പുണ്ട്. സമാധാനത്തോടും സന്തോഷത്തോടും കഴിയുന്ന നമ്മളിൽ വെറുപ്പും വിദ്ധ്വേഷവും കുത്തിവെച്ചുകൊണ്ട് കള്ള സത്യങ്ങൾ കെട്ടിച്ചമച്ച ചിത്രങ്ങളുടെ മറവിൽ ക്നാനായ കത്തോലിക്കരെ അടർത്തിമാറ്റാൻ ഇവർ ശ്രമിക്കുന്നു. കഴിഞ്ഞ KCCNA കൺവെൻഷനിലും ആസ്ട്രേലിയൻ കൺവെൻഷനിലും ഇവർ നടത്തിയ ഹീനമായ പ്രവർത്തികൾ വിലയിരുത്തുക. KCCNA പ്രെസിടെന്റും ചിങ്ങവനത്തെ തിരുമേനിയും കൂടി കെട്ടിച്ചമച്ച കള്ളക്കഥകളാണ് കോട്ടയം രൂപത ചിങ്ങവനത്തെ സ്വാധീനിച്ചു എന്നുള്ളത്. അന്തസ്സും ആഭിജാത്യവും ഉണ്ടങ്കിൽ ചിങ്ങവനം തിരുമേനി പറയട്ടെ കോട്ടയം രൂപത തന്നെ കെസിസിനെ കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞു എന്ന്. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പോലെ ചിങ്ങവനം തിരുമേനിയും KCCNA പ്രെസിഡന്റും വാണിയനും വാണിയത്തിയും കളിക്കുകയാണ്. സഭകൾ തമ്മിലുള്ള ഐക്യം ഉണ്ടാകണം എന്നും ക്നാനായ സമുദായം അഭങ്കുരം നിൽക്കണമെന്നും ആഗ്രഹിക്കുന്നു എങ്കിൽ ചിങ്ങവനം തിരുമേനിക്ക് ധാർമീകമായ ഉത്തരവാദിത്വം ഉണ്ട് കോട്ടയം രൂപതയേയും അതിന്റെ മെത്രാനെയും അധാർമ്മികളിൽ നിന്ന് രക്ഷിക്കാൻ. അഥവാ കോട്ടയം രൂപതയും മെത്രാനും വൈദീകരും കുറ്റം ചെയ്തുവെങ്കിൽ പരസ്യമായി പറയാൻ തയ്യാറാകണം.

തന്റെ തൊള്ള തുറക്കാതെ ക്നാനായ കത്തോലിക്കരുടെ ആൽമീയ ആചാര്യനായ  ഗോത്രത്തലവനെയും കോട്ടയം രൂപതയേയും KCCNA യുടെയും OCEANA യുടെയും ഭാരവാഹികളിലൂടെ അപകർത്തിപ്പെടുത്തുകയും കിട്ടുന്ന വേദികളിൽ മുഴുവൻ പോയി അപമാനിക്കുകയും ചെയ്യുന്നത് ചിങ്ങവനം തിരുമേനിക്ക് ഭൂഷണമല്ലായെന്ന് തീർത്ത് പറയുന്നു. പരസ്പരം മൽസ്സരിക്കുകയും തമ്മിലടിക്കുകയും അധികാരത്തിന് വേണ്ടി കടിച്ചുകീറുകയും ചെയ്യുന്ന ക്നാനായ യാക്കോബായ പിതാക്കന്മാർ തങ്ങളുടെ സഭയിലേയും സീറോ മലബാർ ക്നാനായക്കാരെയും പൊട്ടൻകളിപ്പിക്കുകയാണ്. KCCNA യെ അസ്ഥിരപ്പെടുത്തി കുറച്ചുപേരെ വികലമായ ചിന്തകൾ കുത്തിനിറച്ചു അടർത്തിയെടുത്തുകൊണ്ട് പോകാനുള്ള ശ്രമം നടത്തുന്നവർ ആരായാലും അവർ ഒറ്റപ്പെടുകയും സമൂഹത്തിൽ തിരിച്ചറിയപ്പെടുകയും ചെയ്യും. എല്ലാ മതത്തിലുമുള്ള സകല ജനങ്ങളും സന്തോഷത്തോടും സമാധാനത്തോടും ഒരുമയോടും ജീവിക്കണം. പരസ്പരം തകർക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ നിർത്തിവെച്ചുകൊണ്ട് തങ്ങളുടെ ഏജന്റുമാരെ ഉപയോഗിച്ച് KCCNA എന്ന മഹത്തായ ക്നാനായ കത്തോലിക്കാ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഒരു പിതാക്കന്മാരെയും അവരുടെ പിണിയാളുകളേയും അനുവദിക്കില്ല.

ഇത്രയും എഴുതിയ സ്ഥിതിക്ക് KCCNA എന്ന പ്രസ്ഥാനം ക്നാനായ കത്തോലിക്കരുടെ മാത്രമാണ് എന്ന് സമർത്ഥിക്കാതിരിക്കാൻ വയ്യ. ആറ്‌ പതിറ്റാണ്ടുകൾക്ക് മുൻപ് ന്യൂ ഡൽഹിയിൽ നിന്നും ന്യുയോർക്കിലേക്ക് കുടിയേറിയ ക്നാനായക്കാരിൽ തുടങ്ങിയ കുടിയേറ്റ കൂട്ടായ്മയാണ് ഇന്ന് മുപ്പതിനായിരം പേരിലധികമുള്ള പ്രവാസ്സി ക്നാനായ കൂട്ടായ്മ. അപ്പാർട്ട്മെന്റുകളിലെ ഇടുങ്ങിയതും പരിമിതങ്ങളുമായ റൂമുകളിൽ കോച്ചുന്ന തണുപ്പിൽ കുരിശുവരച്ചു കൊന്തചൊല്ലി തുടങ്ങിയ നമ്മുടെ കൂട്ടായ്മ എന്നും എക്കാലവും കത്തോലിക്കാ വിശ്വാസ്സം മുറുകെ പിടിച്ചുകൊണ്ട് വിശ്വാസ്സവും പാരമ്പര്യവും ഒരുപോലെ കാത്തുസൂക്ഷിച്ചാണ് വളർന്നത്. അപ്പാർട്‌മെന്റുകളിലെ ഇടുങ്ങിയ മുറികളിൽ നിന്ന് വീടുകളുടെ ബേസ്സ്‌മെന്റുകളിലും പിന്നീട് വാടക കെട്ടിടങ്ങളിലും അവിടെനിന്നും കമ്മ്യൂണിറ്റി സെന്ററുകളിലേക്കുമായി വളർന്ന ക്നാനായ സമുദായ കൂട്ടായ്മകൾ ഓരോ നിമിഷത്തിലും തങ്ങളുടെ ജീവിതം കത്തോലിക്കാ വിശ്വാസ്സത്തിലുള്ള അടിയുറച്ച പ്രഘോഷണമായിരുന്നു പുലർത്തിക്കൊണ്ടിരുന്നതും ഇപ്പോഴും തുടരുന്നതും.

നമ്മുടെ ഓരോ കൂട്ടായ്മകളിലും സ്റ്റുഡന്റ് വിസയിൽ വന്നവരും ടൂറിസ്റ്റ് വിസയിൽ വന്നവരും മിഷൻ പ്രവർത്തനത്തിന് വന്നവരുമായ വൈദീകരെ കണ്ട് പിടിച്ചു കുർബാനകൾ ചൊല്ലിച്ചു പോന്നിരുന്നു. വീടുകളുടെ ബേസ്സ്മെന്റുകളിൽ നടന്ന കുർബാനക്കിടയിൽ പോലീസ്സ് ഇടപെടലുകൾ വരെ ഉണ്ടായത് ഇന്നത്തെ അഭിനവ നേതാക്കൾക്കും അവരുടെ വാലാട്ടികൾക്കും അറിവില്ലേ അതോ അജ്ഞത നടിക്കുന്നോ ? നമ്മുടെ എല്ലാ കൂട്ടായ്മകളും പരിശുദ്ധ കുർബാനയുടെ സാന്നിദ്ധ്യവും ആശീർവാദവും ആദരവോടുംകൂടിയാണ് നടന്നതും അതെല്ലാം ക്നാനായ കത്തോലിക്കരുടെ പാരമ്പര്യത്തിലും പൈതൃകത്തിലും സീറോ മലബാർ ആരാധനാക്രമത്തിലുമായിരുന്നു. നമ്മുടെ പൈതൃകമായ ഇന്നത്തെ വിശ്വാസവും പാരമ്പര്യവും ഒരുമിച്ചുള്ള സമ്മേളനവും പ്രഘോഷണവും ആണ് നമ്മുടെ ഓരോ കൂട്ടായ്മയും. അതാണ് ഇന്ന് നമ്മൾ ഇത്രയും വലുതാകാനും ഒരൊറ്റ ജനതയാകാനും നോർത്ത് അമേരിക്കയിൽ സാധിച്ചത്. നാളിതുവരെയുള്ള KCCNA യുടേയും ലോക്കൽ അസ്സോസ്സിയേഷനുകളുടെയും SPIRITUAL PATRON ആയും SPIRITUAL DIRECTORS ആയും നാളിതുവരെ വച്ചിട്ടുള്ളതും ക്നാനായ കത്തോലിക്കാ പിതാക്കന്മാരും വൈദീകരും മാത്രമാണ്. ഒരൊറ്റ ക്നാനായ കത്തോലിക്കാ കൂട്ടായ്മകളിലും ഇന്നുവരെ കോട്ടയം രൂപതയിൽ നിന്നുള്ളവരല്ലാതെ വേറെ ആരും അംഗങ്ങൾ അല്ല എന്ന് മാത്രമല്ല ഒരു യാക്കോബായ അച്ചന്മാരെയും നമ്മൾ SPIRITUAL ഡയറക്ടർമാരാക്കുകയും ചെയ്തിട്ടില്ല എന്തിന് ഒരു പ്രാർത്ഥനയും കുർബാനയും ചൊല്ലിയിട്ടില്ല. ( അപൂർവമായ സന്ദർഭത്തിൽ ഒന്നോ രണ്ടോ നടന്നിട്ടുണ്ടാകാം ) സ്വന്തം അസ്ഥിത്വത്തിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്ത വെളുത്തേടത്തിയെ നോക്കി അമ്മേയെന്ന്‌ വിളിക്കുന്ന ശുംബന്മാർ നമുക്ക് എന്നും നാണക്കേടും അപമാനവും ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

ഉറങ്ങിക്കിടക്കുന്ന KCCNA യിലെ അംഗസംഘടനകളും നാഷണൽ കൗൺസിൽ അംഗങ്ങളും ഉറക്കം വിട്ട് എണീൽക്കണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു. എന്റെ ഈയൊരു കത്ത് ഉറങ്ങുന്നവർക്ക് ഒരു ഉണരാനുള്ള വിളിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരു തുറന്ന സംവാദം നമുക്ക് വേണം. ഈ കത്തിന് പ്രതികരണം ഞാൻ പല രീതിയിലും പ്രതീക്ഷിക്കുന്നു. എന്ത് വെല്ലുവിളികളും നേരിടാൻ ഞാൻ തായ്യാറാണ് എന്ന് മാത്രമല്ല KCCNA സംരക്ഷിക്കുന്നതിനും അതിന്റെ പരിശുദ്ധി നിലനിർത്തുന്നതിനും ക്നാനായ സമുദായത്തിന്റെ സംരക്ഷണത്തിനും ഉറക്കമില്ലാതെ പോരാടുമെന്നും ഞാൻ വ്യക്താമായി അറിയിക്കുന്നു.

ജയ്മോൻ  നന്തികാട്ട് 
ചിക്കാഗോ