Saturday, June 6, 2015

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം ഒന്ന്.

അനുസ്സരണ വ്രതം കമിഴ്ന്ന് കിടന്ന് എടുത്ത അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് പരിശുദ്ധ സിംഹാസ്സനത്തിൽ നിന്ന് പ്രത്യേക ഇളവ് കിട്ടിയെന്ന് തോന്നുന്നു. തുടർച്ചയായ അധികാര ദുർവിനിയോഗവും അനുസ്സരണക്കേടും കാട്ടുന്ന പിതാവിനെ കൂച്ചുവിലങ്ങിടാൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിന് സാധിക്കാതെ വരുന്നു. ഭരണിക്കുളങ്ങര പിതാവിന്റെ സഭാവിരുദ്ധ പ്രവർത്തനവും മേജർ ആർച്ച് ബിഷപ്പിന്റെ അധികാരത്തെ പരസ്സ്യമായി ധിക്കരിക്കുന്നതും ചോദ്യം ചെയ്യന്നുതും സഭയിൽ അനുവതനീയവും മൌലീക അവകാശങ്ങളിൽ പെടുന്നതും ആണങ്കിൽ എന്തുകൊണ്ട് സഭയുടെ അടിത്തട്ടിൽ കിടക്കുന്ന അൽമായർക്ക് കൊടുക്കുന്നില്ല. സ്വന്തം അധികാര ചിന്നങ്ങൾ ഉള്ള ലറ്റർ ഹെഡിൽ ആശംസ്സകളും ഭാവുകങ്ങളും അനുഗ്രഹങ്ങളും എഴുതി കോട്ടയം രൂപതയേയും ക്നാനായക്കാരെയും നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനും നടക്കുന്നവർക്ക് പിന്തുണയേകുമ്പോൾ 1911 ൽ പരിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പ മുതൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ , പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ , വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ തുടങ്ങി മാർ ആലഞ്ചേരി പിതാവ്, മാർ അങ്ങാടിയത്ത് പിതാവ് എന്നിവരുടെ തീരുമാനങ്ങളെയും കൽപ്പനകളെയും ആണ് പരസ്സ്യമായി ചോദ്യം ചെയിത് അപമാനിക്കുന്നത്. 2015 വർഷത്തെ കത്തോലിക്കാ സഭയുടെ തീരുമാനങ്ങളേയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവ് അന്തിക്രിസ്തു ആണന്ന് ജനങ്ങൾ ചിന്തിച്ചാൽ എങ്ങിനെ കുറ്റം പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ നാളിതുവരെയുള്ള പാരമ്പര്യവും കീഴ്വഴക്കങ്ങളും തെറ്റും അത് തിരുത്തേണ്ടതും ആണങ്കിൽ ഫ്രാൻസ്സീസ്സ് പാപ്പയെ മാറ്റി പത്രോസിന്റെ പരിശുദ്ധ സിംഹാസ്സനത്തിൽ ഉപവിഷ്ടനാകണ്ട പിതാവ് ആണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. അങ്ങിനെയുള്ള പിതാവ് എന്തിനാണ് കഴിഞ്ഞ വർഷം ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ കത്രീഡൽ പള്ളിയിലെ പ്രധാന തിരുന്നാളിന് വന്നപ്പോൾ ദിവസ്സങ്ങളോളം വിരലിൽ എണ്ണാവുന്ന ക്നാനായ വിരുദ്ധ ലോപിയുടെ ബയിസ്സ്മെന്റിൽ കയറിയിറങ്ങി നിരങ്ങി ആധിധേയത്വം സ്വീകരിച്ചതും വിലക്കപ്പെട്ട കനികൾ ഭക്ഷിക്കുകയും ഒറ്റുകാരൻ യൂദാസ്സുകളുടെ  കിഴികൾ വാങ്ങിക്കുകയും ചെയിതത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കറുത്ത കിഴികൾ കാലങ്ങളായി പിതാവ് വാങ്ങിച്ചിരുന്നു എന്ന് പറയുന്നതും ഇന്ന് ചെയ്യുന്ന സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ പെയിഡ് സർവീസ്സിന്റെ ഭാഗമാണ് എന്ന് പറയുന്നതും. കാക്കനാഡ് സിനഡ് ആവശ്യപ്പെട്ടാൽ ഏത് കമ്മീഷന് മുൻപിലും ഭരണിക്കുളങ്ങര പിതാവിനെതിരെ തെളിവുകൾ നൽകാൻ ഞാൻ തയ്യാറാണ്.


കാക്കനാട് സിനഡിൽ പാരലൽ അധികാര സിൻഡിക്കേറ്റ് വളർത്തിയെടുത്ത് സഭയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ശക്തമായ ലോപിയുടെ പ്രകടമായ കണ്ണി മാത്രമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ വിറളിപൂണ്ട പിതാവ് ചിക്കാഗോയിലെ തന്റെ നിഗൂഡ ടീമിനെ വിളിച്ച് ഇമെയിൽ പുറത്താക്കിയതിനെ ശക്തമായി വിമർശിച്ചു. കഴിഞ്ഞ വർഷം വിവാതമായ  കാക്കനാട് സിനഡ് കഴിഞ്ഞ ഉടനെ നടത്തിയ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ ഫോണ്‍ കോൾ ഹിസ്റ്ററിയും ഇമയിലുകളും പരിശോധിച്ചാൽ മാത്രം ആലഞ്ചേരി പിതാവിനേയും സിനഡിനേയും ധിക്കരിക്കുന്നതിന്റെയും സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും വ്യക്തമായ തെളിവുകൾ ലഭിക്കും. കന്യകയുടെ രക്തം കൊണ്ട് അരമനയിൽ പുണ്ണ്യഹം നടത്തിയ കൊച്ചി രൂപതയുടെ ബിഷപ്പ് തട്ടുങ്കൽ പിതാവിനെയും നോണ്‍ കാത്തലിക്ക് വൈദീകനെ ബിഷപ്പ് ആയി അഭിക്ഷേകം ചെയിത അലഹബാദ് ബിഷപ്പ് ഇസിദോർ ഫെർണണ്ടാസ്സ് പിതാവിനെയും കത്തോലിക്കാ സഭയ്ക്ക് EXCOMMUNICATE ചെയ്യാമെങ്കിൽ തുടർച്ചയായ വെല്ലുവിളികൾ ഉയർത്തുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെ എന്ത് ചെയ്യണം. ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഭരണിക്കുളങ്ങര പിതാവിന്റെ ഏറ്റവും വലിയ ജീവിത ലക്ഷ്യം എന്നത് ക്നാനായ സമുധായത്തെ ഈ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നതാണ് എന്ന് തോന്നുന്നു. എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന് കരുതുന്ന പിതാവ് ക്നാനായ സമുദായത്തിന്റെ സവിശേഷതകളും പ്രത്യേകതകളും സഭയിലെ സംഭാവനകളും എന്ത് കൊണ്ട് കാണുന്നില്ല. ക്നാനായക്കാർ തങ്ങൾ സവർണ്ണരായോ മറ്റുള്ളവരിൽ നിന്ന് ഉന്നത ശ്രേണിയിൽ നിൽക്കുന്നവരായോ സ്വയം കരുതുന്നില്ല. മറിച്ച് തങ്ങളുടെ പ്രത്യേകതകൾ സംരക്ഷിച്ച് ഒതുങ്ങിക്കൂടി കടമകൾ നിർവഹിച്ച് ജീവിക്കുന്നവരാണ്. ഇതിൽ ആർക്കും അസ്സൂയ തോന്നണ്ട കാര്യം ഒന്നുമില്ലന്ന് മാത്രമല്ല ആർക്ക് വേണമെങ്കിലും സ്വന്തം കർമ്മം കൊണ്ട് ക്നാനായക്കാരേക്കാൾ ഉന്നത ശ്രേണിയിൽ എത്തുകയും ചെയ്യാം. ഭാരതത്തിലെ ഓരോ ക്രൈസ്തവന്റെയും വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നവരാണ് ക്നാനായക്കാർ. ഇവിടെ ആർക്കും ക്നാനായാക്കാരുടെ മുൻപിൽ അപകർഷതാ ബോധം ഉണ്ടാകേണ്ടതില്ല. സ്വയം ചെറുതായി മറ്റുള്ളവർ വലുതാകുന്നത് കാണുന്ന പവിത്രമായ സവിശേഷതകൾ ഉള്ള കുടിയേറ്റ പ്രേക്ഷിത ക്നാനായ ജനതയേക്കാൾ മുൻപിൽ ആണ് തങ്ങൾ മറ്റുള്ളവർക്ക് സ്ഥാനം കൊടുക്കുന്നത്.

കോട്ടയം പിതാക്കന്മാരിൽ നിന്ന് വ്യത്യസ്ഥമായി എന്തുകൊണ്ടാണ് ഭരണിക്കുളങ്ങര പിതാക്കന്മാർ പെരുമാറുന്നതും പ്രവർത്തിക്കുന്നതും എന്ന് പലപ്പോഴായി ചിന്തിച്ചപ്പോൾ മനസ്സിലാകുന്നത് തങ്ങളുടെ പാരമ്പര്യത്തിൽ ഉള്ള വ്യത്യാസ്സം തന്നെ. ആയിരക്കണക്കിന് വർഷങ്ങളുടെ പൈതൃകത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈമുതലായ വിശ്വാസ്സ തീഷ്ണതയുടെ പ്രോജ്ജ്വലമായ മുഖമുദ്രയാണ് കോട്ടയം പിതാക്കന്മാരിൽ കാണുന്നത്. അവരുടെ നാവിലൂടെ സ്ഫുരിക്കുന്നത് പ്രവാചക ശബ്ദത്തിന്റെ തീനാളങ്ങൾ തന്നെയാണ്. ഉറഹാ മാർ ഔസേപ്പിലൂടെ തുടങ്ങി അഭിവന്യ മാർ മൂലക്കാട്ട് പിതാവിൽ എത്തി നിൽക്കുന്നത് യഥാർത്ഥ അപ്പസ്തോലന്മാരുടെ പരിശുദ്ധമായ കൈവയ്പ്പുകളാണ്. മാർ മാക്കിൽ പിതാവിലൂടെ ക്നാനായക്കാർക്ക് പരിശുദ്ധ പത്താം പീയൂസ്സ് പാപ്പ കൊടുത്ത അംഗീകാരം, ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് വൈക്കം സത്യഗ്രഹത്തിൽ ഉണ്ടാകാമായിരുന്ന മതമൈത്രിയുടെ തകർച്ച ഇല്ലാതാക്കാൻ കേരളത്തിൽ സർവ്വസമ്മതനായ ചൂളപ്പറമ്പിൽ പിതാവിന്റെ കോട്ടയം അരമനയിൽ വന്ന് മഹാത്മാഗാന്ധിയുടെ കൂടിയാലോചനകൾ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ അതിഭയങ്കരമായ പട്ടിണിയും പരിവെട്ടവും മാറ്റാൻ കണ്ടോത്ത് ജോസഫ് സാറിനെ കൂട്ടി നടത്തിയ അതി സാഹസ്സീകമായ മലബാർ കുടിയേറ്റത്തിലൂടെ കേരളത്തിലെ ക്രൈസ്തവർക്ക് കാട്ടിക്കൊടുത്ത നവോദ്ധാനത്തിന്റെ മഹനീയ മാതൃകകൾ, ആതുരാലയങ്ങളും പള്ളിക്കുടങ്ങളും സ്ഥാപിച്ച് അഭിവന്യ തറയിൽ പിതാവ് നടത്തിയ വിജ്ഞാന വിസ്ഫോടനവും, ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ ഭേതിച്ച് ലോക ജനത ലോകം മുഴുവൻ യാത്രചെയ്യുകയും കുടിയേറുകയും ചെയിതപ്പോൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ ആൽമീയ ഉന്നതിക്കായി മിഷനുകളും ക്രൈസ്തവ കൂട്ടായ്മകളും ഉണ്ടാക്കി വിശ്വാസ്സ വിപ്ലവം തന്നെ സൃഷ്ടിച്ച കുന്നശ്ശേരി പിതാവും, ഇന്ന് സീറോ മലബാർ സിനഡിലെ സ്ഥിരാങ്ങമായി ലോകാദരണീയനായി ഘനഗാംബീര്യത്തോടെ അനിഷേദ്ധ്യനായി നിൽക്കുന്ന അഭിവന്യ മൂലക്കാട്ട് പിതാവുമൊക്കെ മറ്റുള്ള പിതാക്കന്മാരിൽ നിന്ന് വ്യത്യസ്തരായി നിൽക്കുന്നത് തങ്ങൾക്ക് പാരംബര്യമായി കൈമുതലായ വിശ്വാസ്സത്തിന്റെ തീഷ്ണതയിൽ നിന്നാണ്. പ്രവാചകരാൽ നയിക്കപ്പെട്ട ദൈവ ജനത്തിന് താങ്ങും തണലും ആശ്വാസ്സവും നേതൃത്വവും നൽകാൻ ഉടയതമ്പുരാൻ എന്നും നല്ല ഇടയന്മാരെ തന്നെയാണ് ക്നാനായ സമുധായത്തിന് നൽകിയിട്ടുള്ളതും ഇന്നും നൽകിയിരിക്കുന്നതും.
തുടരും..........................................................

ജയ്മോൻ നന്തികാട്ട്
ചിക്കാഗോ

1 comment:

  1. For Knanaites who believe Kna means endogamy, opposing the practice of exclusion is an act of enemy and for destroying Knanaya. That is why they treat Archbishop Bharanikulangara and KANA as enemies of Knanaya. Contrary to what Jaimon thinks, Mar B and KANA are trying to save the community from destruction by ending the practice of exclusion. Since many of our children are getting married outside, supporters of endogamy are the enemies and destroyers of the Kna community.



    As far as I know no bishops including Mar Angadiath agree with the practice of exclusion. The bula issued by the Pope creating Kottayam diocese does not ask us to exclude our children. Late Cardinal Bernardin of Chicago opposed Knanaya practice of exclusion because this practice was against his conscience. Was he trying to destroy Kna as well? As you know, he was the one who got the Rescript. I believe Archbishop Bharanikulangara and Cardinal Bernardin are right in principle to criticize and try to end the practice of exclusion which is against basic Christian teachings and mainstream social values of our time. Instead of unnecessarily criticizing Mar Bharanikulangara and KANA, it is better to check whether there is anything wrong with our practices and find a way to correct it.



    I don’t think it is Mar B who acts against the Church. The circular issued by Mar Angadiath on September 19, 2014 alludes that membership issue in Knanaya catholic parish/mission is settled through the discussion of the issue in the Synod of Syro Malabar Bishops and final agreement reached by His Beatitude, His Grace and Your Excellency. This document is a deceptive document since there was no discussion or decision by SM Synod on the subject of Kna membership issue. This document’s validity is questionable as long as the 1986 rescript exists. I don’t know how these bishops can reach such an agreement that nullifies the 1986 Rescript of the Congregation and violates sanctity of sacrament of marriage and basic church doctrines by dividing and/or excluding non-endogamous Knanaya families and adopted children. So, who acts against the Church?



    Personally I do not support Mar B’s policy completely. I am for an inclusive community based on the 1986 Rescript. A simple and practical solution is to give non-endogamous Kna families and adopted children an option to stay in Kna or non-Kna churches based on their personal decision. The problem is with enforced endogamy. Let us adopt in our community what we do in our families. Let us redefine Kna as the children of Knanaya ancestors. Let us include all of them, not just endogamous children, to end the crisis in the community.

    Alex Kavumpurath

    ReplyDelete

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.