Thursday, November 3, 2016

നിയമപരമായി ഒരിക്കലും നിലനിൽക്കാത്ത KCCNA എക്സിക്കുട്ടീവ് പിരിച്ചുവിട്ട് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ നാഷണൽ കൗൺസിൽ വിളിച്ചു ചേർത്ത് KCCNA ക്ക് പുതിയ ഭാരവാഹികളെ ഉടനടി തിരഞ്ഞെടുക്കണം.

പ്രിയമുള്ളവരേ,

നമ്മൾ എന്തിനാണ് കോൺസ്റ്റിട്യൂഷൻ AMENDMENTS നെ പറ്റി സംസാരിക്കുന്നത്  ? നിലനിൽക്കാത്ത ഒരു കോൺസ്റ്റിട്യൂഷൻ മുന്നിൽ വച്ചുകൊണ്ട് മുൻ KCCNA പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്ത് തിരെഞ്ഞെടുത്ത ഒരു എക്സിക്കുട്ടീവ് ആണ് ഇന്ന് KCCNA ക്ക് ഉള്ളത്. വ്യക്തമായ നിയമ ലങ്കനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ KCCNA ഇലകഷൻ നടത്തിയ KCCNA ഇലക്ഷൻ കമ്മീഷൻ ഉടനടി നേരായ മാർഗത്തിൽ ഭരണഘടന പാലിച്ചുകൊണ്ട് ഇലക്ഷൻ നോട്ടിഫിക്കേഷൻ കൊടുത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തി ഉടനടി 2015 - 2016 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുക്കണം. 2013 മാർച്ച് 4 ന് മുൻപുള്ള KCCNA ഭരണഘടനയെപ്പറ്റി ഇപ്പോൾ പ്രതിപാദിക്കുന്നില്ല. ഒരു ഭരണഘടന ഭേദഗതി വരുത്തുമ്പോൾ മുൻപുള്ള ഭരണഘടന അസാധുവാകുകയും പുതിയത് നിലവിൽ വരുകയും ചെയ്യും. 2013 മാർച്ച് 4 ന് വരുത്തിയ ഭേദഗതി പ്രകാരമാണ് 2015 ൽ ഇലക്ഷൻ നടത്തിയത്. ഭേദഗതി നടത്താനുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് അർഹതയില്ലാത്തവർ 2013 മാർച്ച് 4 ന് ഭരണഘടനാ ഭേദഗതി നടത്തിയത്. പുതിയതായി സത്യപ്രതിജ്ഞ ചെയിത നാഷണൽ കൗൺസിൽ അംഗങ്ങൾ അവർക്ക് ഭരണഘടനാപരമായി കിട്ടണ്ടേ ഒരു മാസ്സ സമയം കിട്ടാതെയാണ് ( എക്സിക്കുട്ടീവ് അംഗങ്ങൾക്ക് രണ്ട് മാസം മുൻപും നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് ഒരു മാസ്സം മുൻപും നാഷണൽ കൗൺസിൽ കൂടുന്നതിന് മുൻപ് കോൺസ്റ്റിട്യൂഷൻ AMENDMENTS കൊടുത്തിരിക്കണം. ) ഭേദഗതി അവതരിപ്പിച്ചതും പാസ്സാക്കിയതും. ഇപ്പോൾ നിലവിലുള്ള ഭരണഘടന നിലനിൽക്കാത്തതാണ് എന്ന് മാത്രമല്ല ഈ ഭരണഘടന വച്ചുകൊണ്ടാണ് ഇപ്പോഴത്തെ KCCNA എക്സിക്കുട്ടീവ് തിരഞ്ഞെടുക്കപ്പെട്ടത്. അതിനാൽ തന്നെ ഈ എക്സിക്കുട്ടീവ് ഒരു കാരണവശാലും നിലനിൽക്കുന്നത് ആല്ല. ആയതിനാൽ നിലവിലുള്ള KCCNA എക്സിക്കുട്ടീവിന് നയപരമായ ഒരു തീരുമാനവും എടുക്കാൻ അധികാരമില്ല. 




നിയമപരമായി മുൻ KCCNA പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറവും അദ്ദേഹത്തിന്റെ എക്സികുട്ടീവും  തന്നെയാണ്  നിയമപരമായി നിലനിൽക്കുന്നത്. വളരെ ഗൗരവമായ കുറ്റമാണ് KCCNA യിൽ ഇപ്പോൾ നടക്കുന്നത്. കോൺസ്റ്റിട്യൂഷൻ AMENDMENTS നെ പറ്റി ഒരു കാരണവശാലും സംസ്സാരിക്കാൻ പോലും ഇപ്പോൾ പാടുള്ളതല്ല. കാര്യങ്ങൾ അറിയില്ലാത്ത നാഷണൽ കൗൺസിൽ അംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ ആരോടെങ്കിലും ചുരുങ്ങിയ നിയമ സഹായം എങ്കിലും തേടേണ്ടതാണ്. ഇപ്പോൾ നടക്കുന്നത് AD 1645 ലെ ഉദയംപേരൂർ സൂനഹദോസിന് സമാനമായ കാര്യങ്ങൾ ആണ്. നിയമവിരുദ്ധമായ സൂനഹദോസിൽ വച്ച് ഭീഷിണിപ്പെടുത്തിയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും തദ്ദേശികളായ വൈദീകരേയും അൽമായ പ്രതിനിധികളെയും പോർച്ചുഗീസ് മെത്രാൻ തീരുമാനങ്ങൾ എടുത്തത് പോലെയാണ് ഇപ്പോൾ KCCNA യിൽ നടക്കുന്നത്. കോൺസ്റ്റിട്യൂഷൻ രോഗം ബാധിച്ച ഇപ്പോഴത്തെ നിയമ വിരുദ്ധ KCCNA പ്രസിഡന്റ് ഒന്നും അറിയാത്ത പാവം കുഞ്ഞാടുകളെ പറ്റിക്കുകയും നിയമ വിരുദ്ധമായി KCCNA യെ നയിക്കുകയുക കോൺസ്റ്റിട്യൂഷൻ AMEND ചെയ്യുകയും ചെയ്യുന്നു. ഇത് തീർത്തും തെറ്റാണ്. അതുകൊണ്ട് മുൻ പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്തിനെ CARETAKER ആയി നിയമിച്ചുകൊണ്ട് അവശേഷിക്കുന്ന കാലത്തേക്ക് പുതിയ ഇലക്ഷൻ നടത്തുകയോ അല്ലങ്കിൽ 2017 മാർച്ചിൽ പുതിയ നാഷണൽ കൗൺസിലിനെ വച്ചുകൊണ്ട് പുതിയ എക്സിക്കുട്ടീവിനെ ( 2013 മാർച്ച് നാലിന് മുൻപുള്ള കോൺസ്റ്റിട്യൂഷൻ വച്ച് കൊണ്ട് ) തിരഞ്ഞെടുക്കുകയോ വേണം.


ബാലിശമായ ചില കാര്യങ്ങൾ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് നോക്കാം. KCCNA പ്രസിഡന്റ് ശ്രമിക്കുന്ന CONSTITUTION AMENDMENTS അതിന് കാരണമായി കാണിക്കുന്ന DALLAS യൂണിറ്റും SAN ANTANIO യൂണിറ്റും ആവശ്യപ്പെട്ട ഒന്നല്ല. അതിൽ വെള്ളം ചേർത്തതാണ്. വ്യക്തിപരമായ ചില സ്ഥാപിത താൽപ്പര്യങ്ങളും മോഹങ്ങളും അതിൽ ഒരു യൂണിറ്റിൽ നിന്ന് കടന്നു കൂടിയിട്ടുണ്ട്. ഇലക്ഷന്റെ സാംബത്തീക വശങ്ങൾ പറഞ്ഞത് ഒട്ടും ശരിയല്ല. നാഷണൽ കൗൺസിൽ നിലനിൽക്കുന്നതും ഒരു ഇലക്ഷന് വരുന്നത് ഒഴിച്ചാൽ പിന്നെയും നാഷണൽ കൗൺസിൽ കൂടണം. അപ്പോൾ ഓരോ തവണയും നാഷണൽ കൗൺസിൽ കൂടുമ്പോൾ അംഗങ്ങൾക്ക് ചിലവ് വരും. നാഷണൽ കൗൺസിലിൽ പോകുന്നത് ചിലവാണ് എന്ന് കരുതുന്നവർ നാഷണൽ കൗൺസിൽ ആക്കാതിരിക്കുക. മുൻപ് വിവരിച്ചിരുന്നതുപോലെ പല തരത്തിലുള്ള കോൺസ്റ്റിട്യുഷനും ഭരണഘടനയും കാലാവതികളും ഇലക്ഷൻ സമയവും ഉള്ള അംഗസംഘടനകൾ തങ്ങളുടെ തന്നെ ഭാരിച്ച ചിലവിൽ പുതിയ ഒരു ഇലക്ഷൻ നടത്താൻ നിർബന്ധിതരാകുന്നു. 


വീണ്ടും ഒരു അധികമായ ഇലക്ഷനുവേണ്ടി ലോക്കൽ യൂണിറ്റ് തയ്യാറെടുപ്പ് നടത്തണം. നിരവധി പരിപാടികൾ നടത്തുന്ന യൂണിറ്റുകൾക്ക് തങ്ങളുടെ ഭാരിച്ച ജോലിയും വീടും സാമൂഹ്യപ്രവർത്തനവും നടത്തുന്ന കൂട്ടത്തിൽ അധികഭാരം ചുമത്തപ്പെടുന്നു. ഒരു ലോക്കൽ യൂണിറ്റിന് അനഭിമതനായ സ്ഥാനാർത്ഥിയെ നിഷ്‌കരുണം തഴയാൻ കഴിയും. നിലം തൊടീക്കാത്ത സ്ഥാനാർത്ഥിക്ക് തന്റേതായ മാർഗങ്ങൾ തേടേണ്ടി വരുന്നു. യൂണിറ്റ് ഭാരവാഹികൾ സ്ഥാനാർത്ഥിയെ സഹായിച്ചാൽ പോലും ജനങ്ങളെയും സ്ഥാനാർഥിയെയും ബന്ധിക്കുന്ന ഒരു ഘടകവും ഉണ്ടാകില്ല. ഇഷ്ടമുള്ളവർക്കും രാഷ്ട്രീയക്കാർക്കും മാത്രമുള്ള ഒരു ഇടപാട് മാത്രമായിരിക്കും ഇത്. ഒരു പോസ്റ്റൽ മെയിൽ 1000 പേർക്ക് അയക്കാൻ ചുരുങ്ങിയത് $ 1000 ഡോളർ ചിലവ് വരും. മുപ്പത്തിനായിരത്തിൽ അധികം ഉള്ള ഒരു സമൂഹത്തിൽ ചുരുങ്ങിയത് പതിനായിരം വോട്ടർമാർ ഉണ്ടാകും. ഒരു ലെറ്റർ അയക്കാൻ സ്ഥാനാർത്ഥിക്ക് വേണ്ട ചിലവ് എത്രയാകും. ഒന്നിലധികം ലെറ്റർ അയക്കേണ്ടിവരുമെന്നുള്ളത് എല്ലാവർക്കും അറിയാം. ഇമെയിൽ കമ്മ്യൂണിക്കേഷൻ എത്രപേർക്ക് കിട്ടും ? എത്രപേർ ശ്രദ്ധിക്കും  ? പതിനായിരം വോട്ടർമാരെ പ്രത്യക്ഷമായോ പരോക്ഷമായോ കണ്ട് വോട്ട് ചോദിക്കാൻ ആർക്ക് കഴിയും ? എന്തിന് വേണ്ടിയാണ് ഇത്രയും വലിയ ഭീമമായ സാഹചര്യം അനാവശ്യമായി സൃഷ്ടിക്കുന്നത്. പള്ളികളിൽ നേർച്ചയിടുന്നതുപോലെ നമ്മൾ അറിയാതെ ഈ അനാവശ്യ മാമാങ്കത്തിൽ നമ്മൾ പങ്കെടുക്കുകയും നമ്മുടെ എല്ലാവരുടെയും പോക്കറ്റുകൾ ചോരുകയും ചെയ്യും. അതിന്റെ കണക്ക് എവിടെ നിന്ന് കിട്ടും ? രണ്ട് വലിയ രാജ്യങ്ങളിൽ ആയി വ്യാപിച്ചുകിടക്കുന്ന പതിനായിരം വരുന്ന വോട്ടർമാരെ കാണുവാൻ ഏത് സ്ഥാനാർത്ഥിക്ക് സാധിക്കും  ? ഫൊക്കാനയും ഫോമയും പോലെ മൾട്ടി മില്ല്യണയർ ആയ ആൾക്ക് മാത്രം കഴിയുന്ന ഒരു ഇടപാട് മാത്രമായിരിക്കും ഇത്. 


ജയിക്കുന്ന സ്ഥാനാർത്ഥിക്ക് നാഷണൽ കൗൺസിലിനോട് എങ്ങിനെ വിധേയത്തം ഉണ്ടാകും ? ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ഭാരവാഹിക്ക് ആരോടാണ് ഉത്തരവാദിത്വം ? ഇതൊക്കെ നാമെന്തിന് ചർച്ച ചെയ്യണം ? KCCNA ലോക്കൽ ക്നാനായ സംഘടനകൾ അംഗങ്ങൾ ആയ ഒരു കോൺഫെഡറേഷൻ ആണ്. ജനങ്ങൾ ആല്ല ഇതിലെ അംഗങ്ങൾ. ലോക്കൽ സംഘടനയിലെ പ്രതിനിധികളാണ് KCCNA യിൽ പ്രതിനിധീകരിക്കുന്നത്. എന്തുകൊണ്ടാണ് തിരഞ്ഞെടുക്കുന്ന നാഷണൽ കൗൺസിൽ അംഗങ്ങൾ ഇപ്പോൾ മീറ്റിങ്ങിൽ പങ്കെടുക്കാത്തത് ? ലവലേശം പോലും സമുദായത്തോടും KCCNA യോടും ആല്മാർത്ഥതയില്ലാത്ത നേതാക്കളും കിംഗ് മേക്കേഴ്‌സും തങ്ങളുടെ പിണിയാളുകളെ തിരുകിക്കേറ്റി ഇലക്ഷനെ ഹൈജാക്ക് ചെയ്യുന്നത് കൊണ്ടല്ലേ ? ഇപ്പോൾ തന്നെ നോക്കൂ പന്ത്രണ്ടിൽ അധികം നാഷണൽ കൗൺസിൽ അംഗങ്ങൾ കിട്ടാൻ അർഹതയുണ്ട് എന്ന് അവകാശപ്പെടുന്ന കാനഡയിൽ എന്താണ് സംഭവിക്കുന്നത്  ? വോട്ട് ഉറപ്പാക്കാൻ ഭാര്യയും ഭർത്താവും നാഷണൽ കൗൺസിൽ അംഗങ്ങൾ. സ്വന്തം സഹോദരൻ മരുമക്കൾ മരുമക്കളുടെ ഭർത്താക്കന്മാർ എന്നിങ്ങനെ വളരെ അടുത്ത കുടുംബക്കാരെയും വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കുത്തിനിറച്ചു നാഷണൽ കൗൺസിൽ ഉണ്ടാക്കി പ്രസിഡന്റ് ആകുമ്പോൾ എങ്ങിനെയാണ് നാഷണൽ കൗൺസിലിൽ അംഗങ്ങൾ വരിക ? യാതൊരു ആല്മാർത്ഥതയും ഇല്ലാത്ത ഇത്തരം നേതാക്കളും കിംഗ് മേക്കേഴ്‌സും ആണ് നമ്മുടെ ശാപം. അല്ലാതെ നമ്മുടെ വ്യവസ്ഥിതി അല്ല. ആല്മാർത്ഥതയില്ലാത്ത ഇത്തരം അപകടകാരികളെയാണ്  നമ്മൾ മാറ്റേണ്ടത്. കോൺസ്റ്റിട്യൂഷൻ ഉണ്ടാക്കിയവരും അത് തുടരെ തുടരെ മോടിപിടിപ്പിച്ചവരും വിശ്വാസ്സ വഞ്ചന കാണിക്കുന്നതിന് ആരാണ് ഉത്തരവാദി ? ഹൃദയ ശുദ്ധിയില്ലാത്തവർ ഭരണഘടനയെ വ്യഭിചരിക്കുകയും മാറ്റങ്ങൾ വീണ്ടും വീണ്ടും കൊണ്ട് വരികയും ചെയ്യുന്നത് വിരോധാഭാസമല്ലേ ? അർഹരായവരെയും കഴിവുള്ളവരേയും സമുദായ നേതൃത്വത്തിലേക്ക് കടത്തിക്കൊണ്ട് വരും എന്ന് വഞ്ചകരായ ഇത്തരം കപട നേതാക്കൾ തീരുമാനിച്ചാൽ ഇന്നത്തെ കോൺസ്റ്റിട്യൂഷൻ പ്രോബ്ലം ഒരു സെക്കന്റ് കൊണ്ട് തീരും. നമ്മുടേത് ഒരു കുടുംബ കൂട്ടായ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കിയാൽ ഒരു പബ്ലിക്ക് ഇലക്ഷൻ രീതി അപ്രസക്തമാണ് എന്ന് മനസ്സിലാകും. ഉള്ളതിനെ ഹൃദയ ശുദ്ധിയോടെ പരിസംരക്ഷിക്കുകയാണ് വേണ്ടത്. ചെറുതായി ഒന്ന് മനസ്സ് വച്ചാൽ നന്നായി പോകുന്ന ഒരു വ്യവസ്ഥിതിയെ മാറ്റി അനാവശ്യമായി ഒരെണ്ണം സൃഷ്ടിക്കുകയും വീണ്ടും ഇതിലും വലിയ ഊരാക്കുടുക്കിലേക്ക് ചാടുകയും ചെയ്യും. 


കത്തോലിക്കാ എന്ന നാമകരണം ഉപയോഗിച്ചുള്ള KCCNA പ്രസിഡന്റിന്റെ അഭ്യാസ്സപ്രകടനം ഇതോടെ അവസ്സാനിപ്പിക്കണം. കത്തോലിക്കാ സഭയിൽ നിന്ന് വിട്ടു പോകണ്ടവർക്കും വിശ്വാസ്സം ഇല്ലാത്തവർക്കും എന്തിന് KCCNA യിൽ വീർപ്പ് മുട്ടി കഴിയണം  ? നാഷണൽ കൗൺസിൽ അത്തരക്കാരോട് KCCNA യിൽ നിന്ന് വിട്ട് പോകാൻ പറയണം. ഇനി DKCC കാര്യത്തിൽ നമുക്ക് ഉറച്ച നിലപാട് എടുക്കണം. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ അന്തസത്ത കാത്ത് പരിപാലിക്കാൻ കഴിയാത്തവരെ കാണാൻ കഴിയണം. ഇവരുടെ സാവധാനമുള്ള ഹിഡൻ അജണ്ടയാണ് കോട്ടയം രൂപതയുമായുള്ള ബന്ധം നമ്മിൽ നിന്ന് അകറ്റിക്കുന്നത്. സ്ഥിരതയും ആദർശങ്ങളും ഇല്ലാത്ത തെമ്മാടികളായ നേതാക്കളുടെ കൈകളിൽ അല്ല നമ്മുടെ സമുദായത്തിന്റെ നേതൃത്വം കുടികൊള്ളേണ്ടത്. KCCNA ഒരു അംഗസംഘടന മാത്രമാണ് DKCC യിലെ. DKCC യുടെ ജനറൽ കൗൺസിൽ ആണ് ഭരണഘടന ചർച്ച ചെയ്ത് ഉണ്ടാക്കേണ്ടതും തീരുമാനിക്കേണ്ടതും. അല്ലാതെ KCCNA സ്വന്തമായിട്ടല്ല. 2013 ൽ ഷീൻസ്സ് ഉണ്ടാക്കിയ DKCC യുടെ കോൺസ്റ്റിട്യൂഷൻ ചില മൈനർ മാറ്റങ്ങൾ വരുത്തി ( ഇലക്ഷൻ രീതികൾ ) ഉണ്ടാക്കാം എന്ന് പറയുന്ന ഇല്ലീഗൽ പ്രസിഡന്റ് ഇത്രയും കാലം എന്തുകൊണ്ട് ആ സത്യം നാഷണൽ കൗൺസിലിനോട് പറഞ്ഞില്ല  ? DKCC യുമായി ബന്ധം വേർപെടുത്തി വേറെ സംഘടന ഉണ്ടാക്കി അമേരിക്കയിലും ലോകം മുഴുവനിലും ക്നാനായ സമുദായത്തിൽ വിള്ളൽ ഉണ്ടാക്കി കത്തോലിക്കാ സഭയിൽ നിന്നും എല്ലാവരേയും അടർത്തി മാറ്റാനുള്ള ഗൂഢതന്ത്രമാണ് ഇവിടെ നടക്കുന്നത്. സഭയോടും മെത്രാന്മാരോടും വൈദീകരോടും കടുത്ത പകയുടെ കഴിയുന്നവരുടെ കൂട്ടമാണ് ഇന്ന് KCCNA യെയും DKCC യേയും നശിപ്പിക്കാൻ ശ്രമിക്കുന്നത്. DKCC അംഗങ്ങൾ സ്വന്തമായി തീരുമാനങ്ങൾ തോന്നിയപോലെ എടുക്കാൻ ഭരണഘടനാ സ്ഥാപനം അല്ല. KCCNA നാഷണൽ കൗൺസിൽ എടുക്കുന്ന തീരുമാനം അനുസരിച്ചു പ്രവർത്തിക്കാൻ മാത്രം ഉത്തരവാദിത്വപ്പെട്ടവരാണ്. ലോകം മുഴുവൻ ഉള്ള ക്നാനായക്കാർ ഒന്നിക്കേണ്ടതും ഒരുമിപ്പിക്കപ്പെടേണ്ടതും കോട്ടയം രൂപതയെന്ന അച്ചുതണ്ടിനാൽ തന്നെയാണ്. നമ്മുടെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് കോട്ടയം അരമനയിൽ നിന്നും അകറ്റിമാറ്റാനുള്ള ശ്രമങ്ങളെ മനസ്സിലാക്കുക. മാറിനിൽക്കുകയല്ല മറിച്ചു കോട്ടയം പിതാവ് നമുക്ക് വേണ്ടി വേണ്ടത് ചെയ്യുന്നില്ലായെന്ന് തോന്നുകയാണ് എങ്കിൽ KCCNA യിലൂടെയും DKCC യിലൂടെയും അത് ചോദിക്കുകയാണ് വേണ്ടത്. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുകയല്ല വേണ്ടത്. നമ്മൾ വിശ്വസിക്കുന്നതിൽ ഒന്നും വിശ്വസിക്കാത്ത ഈ കപട നേതാക്കൾ നമ്മളെ നാശത്തിലേക്ക് ആണ് നയിക്കുന്നത്. വെറും കുമിളകളായ ഇവരെ നമ്മൾ മനസ്സിലാക്കി സ്ഥായിയായ അടിത്തറയിൽ ഉറച്ചു നിൽക്കുക. ഇത്രയും നൂറ്റാണ്ടുകൾ നമ്മെ നയിച്ചത് ഇത്തരം കുമിളകൾ ആല്ല. 1911 ൽ നാൽപ്പതിനായിരം ക്നാനായ കത്തോലിക്കാരാൽ തുടങ്ങിയ കോട്ടയം രൂപതയും ക്നാനായക്കാരും ഇത്രയും വളർന്നതും രണ്ട് ലക്ഷത്തോളം അംഗങ്ങളായതും കഴിഞ്ഞ ചുരുങ്ങിയ വർഷങ്ങളിലെ തെമ്മാടിക്കൂട്ടങ്ങളുടെ കുപ്രചരണങ്ങൾ കൊണ്ടല്ല. 


സ്നേഹത്തോടെ,

ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

HOUSTON കൺവെൻഷൻ കണക്കുകളിൽ നിന്നും തെമ്മാടിത്തരങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാണാനുള്ള അടവ് നയമാണ് കോൺസ്റ്റിട്യൂഷൻ AMENDMENTS. അൻപത് ഡോളർ വാങ്ങിയിട്ട് പതിനാല് ഡോളറിന്റെ ഫുഡ് തന്ന കൊല ചതി എന്തിന് ? INAUGURATION CEREMONY ക്കും CLOSSING CEREMONY ക്കും എന്തുകൊണ്ട് നമുക്ക് അതിഥികൾ ഇല്ലാതിരുന്നു ? ബോബി ചെമ്മണ്ണൂരിനെ അനാവശ്യമായി ആദരിച്ചു സമുദായത്തെ നാണം കെടുത്തി പതിനായിരം വാങ്ങിയത് എന്തിന്  ? അധികാരത്തിൽ കാപട്യത്തിലൂടെ കയറിയ അന്നുമുതൽ എത്രയെത്ര കേസ്സുകൾ പ്രഘ്യമാപിച്ചു  ? കൺവെൻഷനിൽ നിന്നും പറ്റിച്ചുണ്ടാക്കിയ കാശ് കള്ളക്കേസുകൾ നടത്താൻ ആണോ ? കാനഡ യൂണിറ്റിന്റെ കോൺസ്റ്റിട്യൂഷൻ പ്രകാരം ഒക്ടോബറിൽ ഇലക്ഷൻ നടത്തുകയും നവംബർ ഒന്നിന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ എടുത്ത് അധികാരം ഏൽക്കണം. അപ്പോൾ ഇലക്ഷൻ ബോധപൂർവം നടത്താതെ സ്വന്തം യൂണിറ്റിൽ നിന്ന് തന്നെ കോൺസ്റ്റിട്യൂഷൻ ലംഘിച്ചുകൊണ്ട് തന്റെ സ്വന്തം ആളുകളെ കൂട്ടി നാഷണൽ കൗൺസിലിൽ സപ്പോർട്ട് ഉണ്ടാക്കുന്നത് എന്തിന് വേണ്ടി ? പ്രസിഡന്റ് ഉൾപ്പെടെ കാനഡ നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് ഈ നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ അർഹതയില്ലായെന്ന സത്യം തുറന്നു പറയുമോ ? കോൺസ്റ്റിട്യൂഷൻ ലംഘനവും നിയമവിരുദ്ധമായി കോൺസ്റ്റിട്യൂഷൻ തിരുത്തലുമാണോ പ്രസിഡന്റിന്റെ പ്രധാന ജോലി ? 

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.