Thursday, December 8, 2016

KCCNA പ്രസിഡന്റിന്റെ ഫെയിസ്‍ബുക്ക്‌ ലൈവും അതിലെ ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങളുടെ പെരുമഴയും. ഭാഗം - 1

പ്രിയമുള്ളവരേ,

രണ്ട് ദിവസ്സം മുൻപിറങ്ങിയ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ മുഖം നഷ്ടപ്പെട്ട ഫെയ്‌സുബുക്ക് ലൈവിനുള്ള മറുപടിയാണ് ഇവിടെ കൊടുക്കുന്നത്. ഒക്ടോബർ 24 ന് ഓറിയന്റൽ കോൺഗ്രിഗേഷൻ നിയമിച്ച ഏകാംഗ പൊന്തിഫിക്കൽ കമ്മീഷനർ അഭിവന്യ മാർ മൈക്കിൾ പിതാവുമായി  ശ്രീമാൻ സണ്ണി പൂഴിക്കാല നടത്തിയ  കൂടിക്കാഴ്ച്ചയുടെ രത്നച്ചുരുക്കമെന്ന പേരിലാണ്  കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പത്തുമണിക്ക് ലൈവ് പുറത്ത് വന്നിരിക്കുന്നത്. ശുദ്ധ അസംബന്ധങ്ങളും മണ്ടത്തരങ്ങളും ഒരു നാണവും ഇല്ലാതെ വിളിച്ചു സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറഞ്ഞു ക്നാനായ സമുദായത്തെ നാറ്റിക്കാൻ KCCNA പ്രസിഡന്റ് സ്ഥാനം എങ്ങിനെ ദുർവിനിയോഗം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്രയും നാളും മണ്ടത്തരങ്ങൾ വിളിച്ചു കൂവാതിരുന്നത് കാര്യങ്ങളുടെ രഹസ്യസ്വഭാവവും അഭിവന്യ മാർ മൈക്കിൾ പിതാവിന്റെ അനുവാദം ഇല്ലാതെ കൂവുന്നത് ശരിയല്ലല്ലോയെന്നും വിചാരിച്ചിട്ടാണ് എന്ന് ആമുഖമായി പറയുന്നു. എന്നാൽ അഭിവന്യ പിതാവിന്റെ അനുവാദം കിട്ടിയതായി പറയുന്നുമില്ല. പുറം വാതിലിലൂടെ അടുത്ത പത്ത് വർഷത്തേക്ക്‌ KCCNA യുടെ തലപ്പത്ത് കയറിപ്പറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട എട്ടിന്റെ പണികിട്ടിയ കഴിഞ്ഞ കുപ്രസിദ്ധമായ KCCNA നാഷണൽ കൗൺസിലിൽ പോലും കൃത്യമായി പറയാൻ കഴിയാതെ വിഷാദമൂകനായി കീഴോട്ടും കുനിഞ്ഞിരുന്ന് ഒഴുക്കൻ മട്ടിൽ ആരെയോ എവിടെയോ വച്ച് കണ്ടു എന്ന് പറഞ്ഞൊഴിഞ്ഞ ഈ വഞ്ചനയുടെ നാൾവഴികൾ എല്ലാവരും അറിയുകയും ലൈവിലെ പൊള്ളത്തരങ്ങളും മണ്ടത്തരങ്ങളും വിശകലനം ചെയ്യുകയും വേണം.



മീറ്റിങ്ങിന്റെ നാൾവഴികൾ:

1 ) ക്നാനായ വിഷയങ്ങളെപ്പറ്റി അന്വേഷിക്കുവാൻ ഒരു പൊന്തിഫിക്കൽ കമ്മീഷൻ നിയുക്തമായതായി KCCNA എക്സിക്കുട്ടീവിന് ബോദ്ധ്യപ്പെടുകയും നാളിതുവരെ KCCNA യെ ആരും ഉൾപ്പെടുത്തുകയോ അറിയിക്കുകയോ ചെയ്യാത്തതിനാൽ ഈ കമ്മീഷനെ സമീപിച്ചു കാണുവാനും സംസ്സാരിക്കുവാനും ഉള്ള സമയം ചോദിക്കാൻ KCCNA എക്സിക്കുട്ടീവ് പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കലയെ ചുമതലപ്പെടുത്തുകയും ശ്രീമാൻ സണ്ണി പൂഴിക്കാല കമ്മീഷനെ കാണുവാനുള്ള അനുവാദം ചോദിക്കുന്നു.

2 ) ഒക്ടോബർ 18 ന് അഭിവന്യ മാർ മൈക്കിൾ പിതാവിന്റെ മറുപടി കത്ത് ശ്രീമാൻ സണ്ണി പൂഴിക്കാലയ്‌ക്ക് വരുകയും TORONTO യിലുള്ള OAKVILLE എന്ന സ്ഥലത്ത് വച്ച് 24 നോ അല്ലങ്കിൽ 25 നോ കാണാൻ സാധിക്കുമോയെന്ന് ആരായുകയും ചെയ്യുന്നു.
 
3 ) അന്ന് തന്നെ രാത്രി കൂടിയ KCCNA എക്സിക്കുട്ടീവ് ഓഫീസ്സർമാരുടെ മീറ്റിങ്ങിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും പിതാവിനോട് നവംബർ അഞ്ചാം തിയതി നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്ത് കൂടുന്ന KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാനും പ്രസംഗിക്കുവാനും  അതിനുമുൻപായി KCCNA എക്സിക്കുട്ടീവുമായി ഒരു മീറ്റിങ്ങ് നടത്തുവാനും ഇത് പറ്റില്ലെങ്കിൽ നവംബർ നാലിന് വെള്ളിയാഴ്ച്ച KCCNA എക്സിക്കുട്ടീവുമായി മാത്രം കൂടുവാനും അനുവാദം ചോദിക്കാൻ തീരുമാനിക്കുന്നു. മാത്രമല്ല ഈ രണ്ട് കാര്യങ്ങളും പറ്റില്ലെങ്കിൽ പിതാവിന്റെ ഇഷ്ടം പോലെ TORONTO യിൽ തന്നെ മീറ്റിങ്ങ് കൂടുവാനും എല്ലാ എക്സിക്കുട്ടീവ് ഓഫീസ്സർമാരും സാധിക്കുമെങ്കിൽ എക്സിക്കുട്ടീവിലെ മറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാനും തീരുമാനിക്കുന്നു. 

4 ) KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാല തങ്ങളുടെ സൗകര്യവും ആഗ്രഹങ്ങളും അഭിവന്യ പിതാവിനെ അറിയിക്കുകയും ഒക്ടോബർ 19 ന് അഭിവന്യ മൈക്കിൾ പിതാവ് തനിക്ക് KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാനും ആ സമയത്ത് യാതൊരു കാരണവശാലും അമേരിക്കയിൽ ആയതിനാൽ പറ്റില്ലായെന്നും അറിയിക്കുന്നു. 

5 ) ഒക്ടോബർ 24 ന് 12 .14 PM ന് KCCNA എക്സിക്കുട്ടീവിനും KCCNA രൂപം കൊടുത്ത RECONCILIATION കമ്മിറ്റി അംഗങ്ങൾക്കും ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഇമെയിൽ വന്നു. അതുപ്രകാരം ഒരുമണിക്കൂറിനുള്ളിൽ അഭിവന്യ മൈക്കിൾ പിതാവ് ശ്രീ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം ബാൾട്ടിമോറിൽ നിന്നാണ് തന്റെ വീട്ടിലേക്ക് വരുന്നത് എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അറിയിക്കുന്നു. 

6 ) അഭിവന്യ മൈക്കിൾ പിതാവ് ഒക്ടോബർ 23 ന് തന്നെ ശ്രീ സണ്ണി പൂഴിക്കാലയെ ഒക്ടോബർ 24 ന്റെ മീറ്റിങ്ങ് കാര്യം ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു. ഇക്കാര്യം ബോധപൂർവം തന്റെ കൂടെ ആരും ഉണ്ടാകാതിരിക്കാൻ മറച്ചു വയ്‌ക്കുകയും KCCNA എക്സിക്കുട്ടീവ് ഓഫീസ്സർമാരെയും RECONCILIATION നെയും പറ്റിക്കുകയും ചെയിതു. അമേരിക്കയിൽ നിന്ന് ആരും വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കുകയും താനല്ലാതെ ഈ ലോകത്ത് വേറെ ഒരാളും കൂട്ടത്തിൽ ഉണ്ടാകാൻ പാടില്ലായെന്ന് മറ്റുള്ളവർക്ക്‌ ഒരുമണിക്കൂർ നോട്ടീസ് നൽകി ഉറപ്പുവരുത്തുകയും ചെയിതു. 

7 ) ഒക്ടോബർ 25 ന് രാവിലെ അമേരിക്കൻ ക്നായെന്ന ഗൂഗിൾ ഗ്രൂപ്പിലൂടെ പൊന്തിഫിക്കൽ കമ്മീഷണർ അഭിവന്യ മൈക്കിൾ പിതാവും KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയും തമ്മിൽ കൂടിക്കാഴ്ച്ച സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വച്ച് നടത്തിയതായി BREAKING NEWS അതീവപ്രാധാന്യത്തോടെ പുറത്തുവരികയും കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കുമെന്നും അറിയിച്ചു. ഈ വിവരങ്ങൾ KCCNA യുടെ ഒരു ഔദ്യോഗിക കമ്മ്യൂണിക്കേഷനുകളിലൂടെയും എക്സിക്കുട്ടീവ് അടക്കം ആരെയും അറിയിച്ചിട്ടില്ല. എന്നാൽ അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പിന് പൂഴിലീക്കിലൂടെ നിഷ്പ്രയാസം കിട്ടി. 

8 ) അഞ്ചാം ദിവസ്സം ( ഒക്ടോബർ 28 ന് ) KCCNA എക്സിക്കുട്ടീവ് കൂടി അഭിവന്യ മൈക്കിൾ പിതാവുമായുള്ള തന്റെ കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ഹ്രസ്സ്വമായി അവതരിപ്പിക്കുന്നു. 

9 ) നവംബർ 5 ന് നയാഗ്രാ വാട്ടർ ഫാളിൽ വച്ച് നടന്ന KCCNA നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അടുത്ത പത്ത് വർഷം കുറുക്കുവഴികളിലൂടെ പത്തോളം കമ്മിറ്റികളിൽ കുറുക്കുവഴികളിലൂടെ കയറിക്കൂടാനുള്ള എല്ലാം പരിശ്രമവും നഷ്ടപ്പെട്ട ദുഃഖഭാരത്തിൽ അലസ്സമായി അഭിവന്യ പിതാവുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ഹ്രസ്വമായി പറഞ്ഞു തടിതപ്പി.

10 ) KCCNA ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഫെയ്‌സുബുക്കിലൂടെയുള്ള നിരുത്തരവാദിത്ത്വപരമായ ലൈവ് പ്രസംഗത്തിനുള്ള ശക്തമായ മറുപടി. ക്നാനായ സമുദായ കാര്യങ്ങളെപ്പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പരിശുദ്ധ സിംഹാസനത്തിൻ കീഴിലുള്ള ഓറിയൻയന്റൽ കോൺഗ്രിഗേഷൻ ഏൽപ്പിച്ച ഏകാംഗ കമ്മീഷൻ അഭിവന്ദ്യ മൈക്കിൾ മുൽഹാൾ പിതാവ് തന്നോട് മനസ്സ് തുറന്നു പല വിഷമ കാര്യങ്ങളും പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീമാൻ സണ്ണി പൂഴിക്കാലാ പല കാര്യങ്ങളും വിളമ്പുന്നത്. ഒരിക്കലും ഒരു കമ്മീഷനും ചെയ്യില്ലാത്തതും പറയില്ലാത്തതുമായ വുക്തിപരമായ കാര്യമാണ് ശ്രീമാൻ സണ്ണി പൂഴിക്കാലയോട് പറഞ്ഞു എന്ന് പറയുന്നത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞു ക്നാനായ സമുദായത്തെ വഞ്ചിക്കുകയാണ് ഇത്തരം കപട നേതാക്കൾ. കാപട്യത്തിന്റെയും വഞ്ചനയുടെയും പ്രതിരൂപങ്ങളായ സമുദായ ദ്രോഹികളിൽനിന്നും ക്നാനായ സമുദായത്തെ രക്ഷിക്കാൻ ഉണരുവിൻ ക്നാനായ സഹോദരങ്ങളെ. ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ലൈവിനുള്ള മറുപടി കേൾക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


മൂന്നരമണിക്കൂർ നേരം നീണ്ട് നിന്ന കൂടിക്കാഴ്ച്ചയുടെ സംഗ്രഹവും സത്യങ്ങളും അടുത്തതിൽ പ്രതിപാദിക്കാം. കഴിഞ്ഞ KCCNA കൺവെൻഷന് പന്ത്രണ്ടായിരത്തോളം ഡോളർ യാത്രാക്കൂലിയെഴുതിയെടുത്തത് ബഹുമാനപ്പെട്ട പ്രസിഡന്റ് തന്നെയോ അതോ കൂട്ട് പങ്കാളികൾ വേറേയും ഉണ്ടോയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. എനിക്കെതിരെ കേസ്സ് കൊടുക്കാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോയെന്ന് അന്വേഷണം നടത്തുകയും വക്കീലന്മാരുടെ ചില ഉപദേശങ്ങൾ കിട്ടിയതായും അറിയുന്നു. 

സ്നേഹത്തോടെ,

ജയ്‌മോൻ നന്തികാട്ട്

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.