Monday, December 12, 2016

KCCNA പ്രസിഡന്റിന്റെ ഫെയിസ്‍ബുക്ക്‌ ലൈവും അതിലെ ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങളുടെ പെരുമഴയും. ഭാഗം - 2

ഒരു നുണ ആയിരം തവണ പറഞ്ഞാലും എത്ര കുഴലൂത്തുകാരെക്കൊണ്ട് കുഴലൂതിച്ചാലും നുണ എന്നും നുണ തന്നെയായിരിക്കും. വിജ്ഞാനത്തിന്റെയും അറിവിന്റെയും നവമാദ്ധ്യമങ്ങളുടേയും വിപ്ലവകരമായ ഈ കാലഘട്ടത്തിൽ ആർക്കും ആരേയും പൊട്ടൻകളിപ്പിച്ചു അധികകാലം തട്ടിപ്പ് നടത്താൻ പറ്റുകയില്ല. KCCNA പ്രസിഡന്റ് കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി നടത്തിയ ഫേസ്ബുക്ക് ലൈവ് ജൽപനങ്ങൾ കൂട്ടുത്തരവാദിത്വം ഇല്ലാതെയും KCCNA ഭാരവാഹികൾ കൂട്ടായ എടുത്ത തീരുമാനം കാറ്റിൽ പറത്തി ആരെയും കൂട്ടത്തിൽ കൂട്ടാതെ പൊന്തിഫിക്കൽ കമ്മീഷൻ അഭിവന്യ മാർ മൈക്കിൾ മുൾഹാൾ പിതാവുമായി സ്വവസതിയിൽ നടത്തിയ മീറ്റിങ്ങിലെ സത്യവിരുദ്ധ വിവരങ്ങൾ ആണെന്ന് അതിന്റെ നാൾ വഴികൾ വ്യക്തമാക്കി വിശദമാക്കി. സ്വന്തം വസതിയിൽ ഉച്ചഭക്ഷണവും മീറ്റിങ്ങും ഒക്ടോബർ 24 ന് നടത്താമെന്ന് തലേന്ന് തന്നെ തീരുമാനിച്ച വിവരം മറച്ചുവച്ചുകൊണ്ട് മീറ്റിങ്ങിന്റെ ഒരു മണിക്കൂർ മുൻപ് മാത്രം KCCNA എക്സിക്കുട്ടീവിനേയും ബഹുമാനപ്പെട്ട ഒരപ്പാങ്കൽ അച്ഛൻ ചെയർമാൻ  RECONCILIATION കമ്മറ്റിയേയും അറിയിച്ചുകൊണ്ട് ആരും തന്റെ വീട്ടിൽ വരില്ലായെന്ന് ഉറപ്പ് വരുത്തിയതിലെ ഗൂഢലക്ഷ്യം കഴിഞ്ഞ തവണ വ്യക്തമാക്കിയതാണ്. ക്നാനായ കത്തോലിക്കരുടെ KCCNA എന്ന സംഘടനയെ നിരവധി തവണ ഒരു അകത്തോലിക്കാ സംഘടന ആക്കുവാനും എല്ലാ മതത്തിലും പെട്ടവർക്ക് കയറിക്കൂടുവാനും അങ്ങിനെ ഒരു മതേതര സ്വഭാവം ഉള്ള കേവലം എൻഡോഗമെസ്സ് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന ഫാക്ടറി ആക്കുവാനും നിരവതി തവണ ശ്രമിച്ചു പരാജയപ്പെട്ട ഒരു വ്യക്തിയാണ് KCCNA പ്രസിഡന്റ് എന്ന കാര്യം ആദ്യമേതന്നെ ഓർക്കുക. KCCNA യുടെ കഴിഞ്ഞ തുടർച്ചയായ നാല് നാഷണൽ കൗൺസിൽ മീറ്റിങ്ങുകൾ ഇതിന് തെളിവാണ്. ലോകത്തിൽ ഒരു കമ്മീഷനുകളും അന്വേഷണം പൂർത്തീകരിക്കാതെ തന്റെ അഭിപ്രായം ഒരിക്കലും പറയില്ലായെന്ന സത്യം നമുക്ക് അറിയാം. തന്റെ പഠനം പൂർത്തീകരിച്ചതിന് ശേഷം രഹസ്യസ്വഭാവം കൈവിടാതെ പരിശുദ്ധ സിംഹാസ്സനത്തിൽ എത്തിച്ചേരേണ്ട ഒരു റിപ്പോർട്ടിന്മേൽ തനിക്കുള്ള അഭിപ്രായങ്ങളും കണ്ടെത്തലുകളും സഹിക്കവയ്യാതെ KCCNA പ്രസിഡന്റ് മുൻപാകെ നാല് മാസ്സം മുൻപേ അണപൊട്ടിയൊഴുകി സംസ്സാരിച്ചുവെന്നത് തലയിൽ ഇച്ചിരിയെങ്കിലും മൂളയുള്ളവർ വിശ്വസിക്കില്ല. അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. സ്വന്തം കുടുംബത്തിൽ ഒട്ടും എൻഡോഗമി പാലിക്കാത്ത കപട സമുദായ സ്നേഹികൾ ആരെന്നും അവരുടെ ഉദ്ദേശ്യങ്ങൾ എന്തെന്നും ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. രഹസ്യ സ്വഭാവം കണക്കിലെടുത്ത് പൊതുജനത്തെ അറിയിക്കാൻ താമസിച്ചു എന്ന് പറയുന്ന കാര്യങ്ങൾ പുറത്ത് പറയാൻ ഒരിക്കലും അഭിവന്യ മൈക്കിൾ പിതാവിനെ സമീപിക്കുകയോ അദ്ദേഹത്തിൽ നിന്ന് അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റേതായി പറയുന്ന ഒരു അഭിപ്രായങ്ങളും ഒരിക്കലും മൈക്കിൾ പിതാവ് പറയുകയോ തനിക്ക് വേണ്ടി വായിൽ വരുന്നത് കോതയ്‌ക്ക് പാട്ടെന്നപോലെ വിളിച്ചുപറയാൻ ആരേയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിവിധ കോർണറുകളിൽ നിന്ന് വന്നിരിക്കുന്ന പരാതികളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനും തന്റെ മുൻപിൽ വരുന്നവരെ ക്ഷമയോടെയും സഹനത്തോടെയും കേൾക്കുവാനുമുള്ള ശ്രമമാണ് മൈക്കിൾ പിതാവ് നടത്തിയത്. താൻ പറയുന്നതെല്ലാം മൈക്കിൾ പിതാവിന്റെ ആൽമഗതം ആണ് എന്ന് പറയുന്ന KCCNA പ്രസിഡന്റ് നിരവതി നിയമ ലംഘനങ്ങളാണ് ഇതിലൂടെ ചെയ്യുന്നത്. ക്നാനായ സമുദായത്തിന്റെ എൻഡോഗമി ഉൾപ്പെടെയുള്ള എല്ലാ പൈതൃകങ്ങളും അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തനായ പിതാവുമായി നടത്തിയ വിവരങ്ങളുടെ സംക്ഷിക്തരൂപം നമുക്ക് വിശകലനം ചെയിതുനോക്കാം. 





1 ) 1986 ലെ RESCRIPT ചിക്കാഗോ ലത്തീൻ അതിരൂപതയ്‌ക്ക് കൊടുത്ത വെറും ഒരു OPINION മാത്രമാണ്. ഇതിന് അമിതമായ പ്രാധാന്യം സീറോ മലബാറും നമ്മുടെ വൈദീകരും കൊടുത്തു. സഭയിൽ RESCRIPT ന് ( OPINION അഥവാ അഭിപ്രായം ) എന്ത് വിലയെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും 1997 ലും 2001 ലും 2002 ലും ചിക്കാഗോ രൂപതയ്‌ക്കും ലോകം മുഴുവനും റോമിൽ  നിന്നും കൊടുത്ത നിർദ്ദേശത്തിന്റെ കോപ്പി സ്വന്തം കയ്യിൽ ഉള്ള ആളാണ് KCCNA പ്രസിഡന്റ്. ഈ നിർദ്ദേശത്തിന്റെ കോപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്‌യുക.   സീറോ മലബാർ സഭയ്‌ക്ക്‌ വെളിയിൽ മുഴുവനും ഒരുപോലെ ബാധകമായ നിർദ്ദേശമാണ് അതിലുള്ളതും കോട്ടയം രൂപതയുടെ എന്ടോഗാമി  പ്രാക്ടീസ്സ് കാക്കനാടിന് വെളിയിലുള്ള ഒരു സഭാ സംവിധാനത്തിലും കയറ്റുമതി ചെയ്യാൻ പാടുള്ളതല്ലായെന്നും നിർദ്ദേശിക്കുന്നു.  ഈ കാര്യങ്ങൾ നന്നായി അറിയാവുന്ന KCCNA പ്രസിഡന്റ് കൂടി ഉൾപ്പെടെയാണ് KCCNA യുടെ ചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയ്‌ക്ക് എതിരെയുള്ള NON CO OPERATION അഥവാ നിസ്സഹകരണം 2003 ൽ ഏർപ്പെടുത്തിയത്. 2003 - 2004 കാലയളവിലെ KCCNA യുടെ TREASURER കൂടിയായ ഇന്നത്തെ KCCNA പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചിക്കാഗോ സെന്റ് തോമസ്സ് രൂപതയ്‌ക്ക് എതിരെ നിസ്സഹകരണം പ്രഘ്യപിക്കുകയും 2001 മുൻപുള്ള ക്നാനായ മിഷൻ സ്റ്റാറ്റസ്സിലുള്ള മിഷൻ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് KCCNA ലെറ്റർ ഹെഡിൽ റോമിലേക്കും കാക്കനാട്ടേക്കും കോട്ടയത്തേക്കും ചിക്കാഗോയിലേക്കും പരാതിയും അപേക്ഷയും തീരുമാനവുമൊക്കെയായി അറിയിച്ചു. 1986 തൊട്ട് 2001 മാർച്ച് വരെ അമേരിക്കയിൽ ഉണ്ടായിരുന്ന ക്നാനായ കാത്തോലിക്ക് മിഷനുകൾ എല്ലാം സഭാ നിയമപരമായി RESCRIPT ന് വിധേയമായിട്ടുള്ളതാണ്. അതുകൊണ്ടാണ് തൽക്കാലം കമ്മ്യൂണിറ്റി സെന്ററുകൾ മാത്രം മതിയെന്ന് അന്നത്തെ സാഹചര്യത്തിൽ അഭിവന്യ കുന്നശ്ശേരി പിതാവും സമുദായ നേതാക്കളുംകൂടി തീരുമാനിച്ചിരുന്നത്.  2001 ന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റണം എന്ന് ശക്തമായി ആവശ്യപ്പെട്ട മാന്യനാണ് ഇപ്പോഴത്തെ KCCNA പ്രസിഡന്റ്. അന്നത്തെ തീരുമാനം പരിശോധിച്ചാൽ മതി പറയുന്നതും കാണിക്കുന്നതും വിഡ്ഢിത്തമാണെന്നുള്ളത് മനസ്സിലാക്കാൻ. 


2 ) മൂന്ന് പിതാക്കന്മാർ എടുത്ത SYNODAL CONSENSUS എന്ന പേരിൽ അറിയപ്പെടുന്ന AGREEMENT ഉണ്ടാക്കാൻ അധികാരം ഇല്ല. ചിക്കാഗോ ലത്തീൻ രൂപതയ്‌ക്ക് കൊടുത്ത നിർദ്ദേശങ്ങൾ മറികടക്കാനോ ഇടപെടാനോ അധികാരം ഇല്ല. അങ്ങാടിയത്ത് പിതാവിന്റെ രൂപതയിൽ തീരുമാനം എടുക്കാൻ അധികാരം അങ്ങാടിയത്ത് പിതാവിനാണ് അല്ലാതെ മറ്റ് ആർക്കും അധികാരം ഇല്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പല ജഡ്ജിമാരും വക്കീലന്മാരായി പ്രാക്ടീസ് ചെയ്‌യുന്നതായി കേട്ടിട്ടുണ്ട്. മണ്ടത്തരത്തിന് സഹായം ആവശ്യമുണ്ടങ്കിൽ പരിശുദ്ധ സിംഹാസനത്തിന് നിയമോപദേഷ്ടാവായി KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയെ പരിഗണിക്കാവുന്നതാണ്. മറ്റുള്ള സഭകളുടെ ആഭ്യന്തര കാര്യങ്ങൾ ഒരിക്കലും ഒരു പിതാക്കന്മാരും ഇടപെടില്ല. സീറോ മലബാർ സഭയുടെ പിതാക്കന്മാർ എന്ത് ചെയ്യുന്നു അവർ എപ്പോൾ പ്രഭാതകർമ്മങ്ങളും മറ്റ് കാര്യങ്ങളും നിർവഹിക്കുന്നു എന്ന് അന്വേഷിക്കാൻ ആരും മൈക്കിൾ പിതാവിനെ ചുമതലപ്പെടുത്തിയിട്ടില്ല. ഓരോ വിശുദ്ധ കുർബാനയിലും സഭകൾ തമ്മിലുള്ള ഐക്യത്തിന് വേണ്ടി നിത്യേന പ്രത്യേകം പ്രാർത്ഥിക്കുന്നവർക്ക് ഒട്ടും വിവരം ഇല്ലെന്നാണോ  ? പൗരസ്ത്യസഭയിലെ രണ്ടാം സ്ഥാനക്കാരനായ ആലഞ്ചേരി പിതാവ് എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കാൻ വന്ന ആളല്ല മൈക്കിൾ പിതാവ്. കാക്കനാട് സിനഡിൽ അജണ്ട വച്ച് ക്നാനായ വിഷയങ്ങൾ ചർച്ചക്ക് എടുത്തപ്പോൾ സിനഡിനെ ബോദ്ധ്യത്തിൽ എടുത്തുകൊണ്ട് തന്റെ PASTORAL PRUDENCE ഉപയോഗിച്ച് PASTORAL CARE ലേക്ക് മാറ്റി ബന്ധപ്പെട്ട അഭിവന്യ പിതാക്കന്മാരായ മൂലക്കാട്ട് പിതാവിനേയും അങ്ങാടിയത്ത് പിതാവിനേയും ഒരുമിച്ചിരുത്തി ആലഞ്ചേരി പിതാവ് എടുത്തതാണ് ക്നാനായക്കാർക്ക് വേണ്ടിയുള്ള SYNODAL CONSENSUS.  ഈ SYNODAL CONSENSUS സഭയുടെ നിയമങ്ങൾക്ക് അനുസൃതമായി ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ മെത്രാനായ അഭിവന്യ അങ്ങാടിയത്ത് പിതാവ് ഇടയലേഖനത്തിലൂടെ 2014 സെപ്റ്റംബർ മാസ്സത്തിൽ തന്റെ രൂപതയിൽ മുഴുവൻ അറിയിക്കുകയും അതിന്റെ കോപ്പി പരസ്യപ്പെടുത്തുകയും ചെയിതു. ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഇഷ്ടത്തിനനുസ്സരിച്ചുള്ള ഇടയലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്‌യുക.  ഇനി ചിക്കാഗോ രൂപതയിൽ ഇടയലേഖനം ഇറക്കാൻ അങ്ങാടിയത്ത് പിതാവിന് അധികാരം ഇല്ല മറിച്ചു KCCNA പ്രസിഡന്റ് ശ്രീമാൻ പൂഴിക്കാലയ്‌ക്കാണ്‌ എന്ന് പറയരുത്. 


3 ) ക്നാനായക്കാരുടെ കാര്യത്തിൽ കോട്ടയം പിതാവിന്റെ ഇടപെടലും തീരുമാനങ്ങളും വളരെ നിർണ്ണായകമാണ്. അമ്മിഞ്ഞപ്പാൽ കുടിക്കുന്ന കൊച്ചുകുട്ടിക്കുപോലും അറിയാവുന്ന കാര്യമല്ലേ അത്. KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല ഇടപെട്ടാൽ തകർന്ന് തരിപ്പണമാക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ ഉള്ള നിഗൂഢ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നടക്കില്ല മോനേ ദിനേശാ.... താങ്കളുടെ തട്ടിപ്പ് പരിപാടികൾ ഒരുകാലത്തും നടക്കില്ല. ക്നാനായ കത്തോലിക്കാരായ നല്ല മാതാപിതാക്കൾക്ക് പിറന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മൂലക്കാട്ട് പിതാവിലൂടെയാണ് നമ്മുടെ മോചനം എന്നുള്ളത്. ഇത് അറിയാൻ പാടില്ലാത്തതുകൊണ്ടാണോ താങ്കൾ കൃത്രിമമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് കോട്ടയം പിതാവിനെയും വൈദീകരേയും കഴിഞ്ഞ കൺവെൻഷനിൽ നിന്ന് മാറ്റി നിർത്തിയത്. ആദോപ്പള്ളിയച്ചൻ കൈക്കൊണ്ട തീരുമാനങ്ങൾ തെറ്റാണെങ്കിൽ കൺവെൻഷന് വിളിച്ചുവരുത്തി കാലാകാലങ്ങളിൽ പലർക്കിട്ടും പണികൊടുക്കുന്നപോലെ പണികൊടുക്കാമായിരുന്നല്ലോ. താങ്കളുടെ എക്സിക്കുട്ടീവിൽ ഉള്ള 80 % ഭാരവാഹികൾ അടക്കം കഴിഞ്ഞ കൺവെൻഷനിൽ പങ്കെടുത്തതിൽ 75 % പേരും ക്നാനായ റീജ്യനിലെ പള്ളികളിലും മിഷനുകളിലും സജീവ അംഗങ്ങളാണ്. ധാരാളം പണം വാരിയെറിഞ്ഞു കൊടുത്ത ധാരാളം പേരുണ്ട് അതിൽ. കൺവെൻഷന് ക്ഷണിക്കാൻ തീരുമാനിച്ച കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിൽ തന്നെ വച്ച് മൂലക്കാട്ട് പിതാവിന് വണ്ടിക്കൂലി കൊടുക്കണ്ടായെന്ന് തീരുമാനിച്ച താങ്കൾ ഇന്നുവരെ മൂലക്കാട്ട് പിതാവുമായി നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ? താങ്കൾ KCCNA പ്രസിഡന്റ് ആയ അന്നുമുതൽ മുൻവിധിയോടെ കോട്ടയം രൂപതയ്‌ക്കിട്ടും അഭിവന്യ പിതാക്കന്മാർക്കിട്ടും വൈദീകർക്കിട്ടും പാര പണിയുകയും അവരിൽ നിന്ന് ക്നാനായ കത്തോലിക്കരെ അകറ്റി മാറ്റി തന്റെ ക്രിമിനൽ സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുകയുമല്ലേ ചെയ്തത് ?


4 ) ക്നാനായ വൈദീകർ എന്ടോഗമസ്സ്‌ മിഷനുകളും പള്ളികളും വേണമെന്ന് പറയുകയും SYNODAL CONSENSUS അംഗീകരിക്കുന്നു എന്നും പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും,  മൂന്ന് പിതാക്കന്മാരുടെ തീരുമാനം പരസ്പര വിരുദ്ധമാവുകയും ചെയ്യുന്നത്  വെള്ളക്കാരൻ മൈക്കിൾ പിതാവിന് മനസ്സിലാകുന്നുവെങ്കിൽ, ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്ക് അംഗത്വം കൊടുത്താൽ അത് എന്ടോഗമസ്സ്‌ ആകില്ലായെന്ന നിസ്സാര തത്വം  എന്തുകൊണ്ട് മൂലക്കാട്ട് പിതാവിന് മനസ്സിലാകുന്നില്ല. 2001 ന് മുൻപുള്ള സങ്കര മിഷൻ സ്റ്റാറ്റസിലേക്ക് ക്നാനായ റീജ്യൻ തിരിച്ചുവിടണം എന്ന് തീരുമാനം എടുത്ത KCCNA പ്രസിഡന്റിന്റെ ബുദ്ധിയായിരിക്കില്ല എന്താണേലും മൂലക്കാട്ട് പിതാവിന് ഉണ്ടാവുക. ഇത് മനസ്സിലാക്കണം എങ്കിൽ കാനാക്കാരെ കണ്ട് പഠിക്കുക. അരയും തലയും മുറുക്കി വാളും പരിചയുമെടുത്ത് വത്തിക്കാന്റെ ഫാമിലിക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷനിൽ കാനോനിക്കൽ പെറ്റിഷൻ കൊടുത്ത് കമ്മീഷനെ വപ്പിച്ചത് ഇതിലെ അപകടം ഏറ്റവും കൂടുതൽ അവർക്ക് അറിയാവുന്നതായതുകൊണ്ടാണ്. പണ്ടത്തെക്കാലത്ത് വേദപാഠം പഠിക്കാതെ വളർന്ന ചിലർ ഊരുചുറ്റി കറങ്ങിയടിച്ചു അമേരിക്കയിൽ വന്നവർ മാർപ്പാപ്പയെ കുരിശുവരയ്‌ക്കാൻ പഠിപ്പിക്കുകയാണ്.  ഈയൊരു തത്വം അംഗീകരിച്ചുകഴിഞ്ഞാൽ നല്ല തന്തയ്‍ക്കും തള്ളയ്‌ക്കും പിറന്നവർ ആരും ഭാര്യയേയും പിള്ളേരേയും വിട്ട് തനിക്ക് മാത്രം മെംബർഷിപ്പ് വേണമെന്ന് ആവശ്യപ്പെടില്ല. ഇങ്ങനെയും ചിലർ ആവശ്യപ്പെട്ടേക്കാം. ഭാര്യയും പിള്ളേരുമില്ലാതെ ചിക്കാഗോയിലെ രണ്ട് പള്ളികളിലും കറങ്ങിനടക്കുന്ന രണ്ടു മൂന്ന് പേരെ ഞാൻ തന്നെ ഇടയ്‌ക്ക്‌ കാണാറുണ്ട്. ഈയൊരു തത്വം അംഗീകരിച്ചുകഴിഞ്ഞാൽ നമുക്ക് ക്നാനായ രൂപതയും കോട്ടയം രൂപതയുടെ വിസ്തൃതിവ്യാപിക്കലുമെല്ലാം നിസ്സാരമായി നടക്കുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയും ചെയ്യും. ( ഈയൊരു വിഷയം കൂടുതലായി അടുത്തൊരവസ്സരം ഉടനെതന്നെ പ്രതിപാദിക്കാം ) ഇവിടെയും മൈക്കിൾ പിതാവ് തന്റെ മനോഗതം വിവരിക്കാനും അയവിറക്കി വിഷമം പങ്കുവയ്‌ക്കാനും ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വീട്ടിൽ ചെന്നതല്ലായെന്ന് ഓർക്കുക. 


5 ) KCCNA പ്രസിഡന്റ് അഭിവന്യ മൈക്കിൾ മുൾഹാൾ പിതാവിനോട് വളരെ വ്യക്തമാക്കി പറഞ്ഞത് ജന്മവും കർമ്മവും കൊണ്ടാണ് ഒരുത്തൻ ക്നാനായക്കാരൻ ആകുന്നത്. ജന്മം കൊണ്ട് ക്നാനായക്കാരൻ ആകുന്നവർ കർമ്മം കൊണ്ട് അത് നിലനിർത്തുന്നു. അതിനാൽ മൂന്ന് പിതാക്കന്മാർ എടുത്ത SYNODAL CONSENSUS REJECT ചെയ്യുന്നു. ഇക്കാര്യത്തെപ്പറ്റി മൈക്കിൾ പിതാവ് പറഞ്ഞത് "THAT MAKE  SENSE " എന്നാണ്. പണ്ട് ഒരു രാജകുമാരൻ ബോധവൃക്ഷത്തിന്റെ ചുവട്ടിലിരുന്നപ്പോൾ ബോധം വന്ന് ബുദ്ധൻ ആയ കഥ നമുക്ക് അറിയാം. പരിശുദ്ധ കത്തോലിക്കാ സഭയിൽ അഞ്ചു ലക്ഷത്തിലധികം വൈദീകരും അയ്യായിരത്തിലധികം പിതാക്കന്മാരും നൂറ്റിയൻപതിലധികം കർദിനാൾമാരും ഉണ്ട്. ഇവരെയൊക്കെ ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ എത്രെയും പെട്ടന്ന് എത്തിച്ചിരുന്നെങ്കിൽ എത്ര വേഗം ഇവർക്കൊക്കെ SENSE കിട്ടിയേനെ. ഒരു ബോധവൃക്ഷത്തിന്റെ ചുവട്ടിൽ തടിച്ചുകൂടേണ്ട ആവശ്യം ഇല്ല. ആറും അറുപതും ഒരുപോലെയെന്ന് കേട്ടിട്ടുണ്ട്. പലകാര്യങ്ങളും ആർക്കാണ് ഇപ്പോൾ മനസ്സിലായി തുടങ്ങിയത് എന്ന് നമുക്കിപ്പോൾ അറിയാം. ഇനി എന്താണ് കർമ്മം  ? ഇന്നിപ്പോൾ ഓരോരുത്തരുടെയും സ്വകാര്യ താല്പര്യപ്രകാരം അഞ്ചോ ആറോ തരം കർമ്മങ്ങൾ നിലവിലുണ്ട്. ഇതിലേതാണ് വേണ്ടത് ? 1 ) കിട്ടിയവരും അവരുടെ കുടുംബവും 2 ) കിട്ടിയവരും കുട്ടികളും 3 ) സ്വവംശത്തിൽ കെട്ടിയാൽ മാത്രം മതി  4 ) സ്വവംശത്തിൽ കെട്ടിയാൽ മതി പിള്ളേർ ആരുടെയെങ്കിലും ആയാൽ മതി 5 ) ദത്തെടുക്കുന്ന കുട്ടികളും 6 ) സ്വവംശത്തിൽ കെട്ടി പിള്ളേരെ മുഴുവൻ സമുദായത്തിന് വെളിയിൽ കെട്ടിച്ചവർ 7 ) ക്നാനായ മാതാപിതാക്കളിൽ ജനിക്കുകയും സ്വവംശത്തിലുള്ള മാതാപിതാക്കളുടെ മക്കളെ വധുവോ വരനോ ആയി സ്വീകരിക്കുകയും അവർ ദൈവമക്കൾക്ക് ജന്മം കൊടുക്കുകയും അവർ വളർന്ന് വലുതായി കഴിയുംപോൾ സ്വവംശത്തിലെ ജീവിത പങ്കാളിയെ കണ്ടുപിടിച്ചു കൊടുത്ത് പൂർവീകരാൽ കൈമുതലായ അനുഗ്രഹങ്ങൾക്കൊണ്ട് നിറച്ചു വേറൊരു കുടുംബമാക്കി മാറ്റുക. ഞാൻ പറയുന്നു ഏഴാമത്തെയാണ് യഥാർത്ഥ ക്നാനായക്കാരും അവർക്കാണ് ക്നാനായ മിഷനും ക്നാനായ ഇടവകയും വേണ്ടത് എന്ന്. എവിടെപ്പോയി ഇപ്പോൾ നേതാക്കൾ ? പാപിനിയെ കല്ലെറിയാൻ വന്നവരോട് നിങ്ങളിൽ പാപം ചെയ്തവർ ആദ്യത്തെ കല്ലെടുത്ത് എറിയട്ടെയെന്ന് പറഞ്ഞു കീഴോട്ട് നോക്കിയിരുന്ന ഈശോ തലയുയർത്തിയപ്പോൾ അന്നത്തെ ശ്രീമാന്മാർ ഓടിയ ഓട്ടം നാം കണ്ടതാണ്. ലക്ഷങ്ങളും കൊടികളും പൊടിപൊടിച്ചു മക്കളെ ക്നാനായ സമുദായത്തിന് വെളിയിൽ കെട്ടിച്ചവരും കെട്ടിക്കാൻ ഉറപ്പിച്ചവരുമാണ് ഇന്ന് വീരവാദം മുഴക്കി ഗർജ്ജിക്കുന്നവർ. അവനവന്റെ സൗകര്യത്തിന് കിട്ടുന്ന മേന്മകൾ നോക്കി മക്കളെ മറ്റുള്ളവർക്ക് കെട്ടിച്ചുകൊടുത്തവർ ആണ് സമുദായത്തിന്റെ നന്മ പ്രസംഗിക്കുന്നത്. സ്വന്തം വീട്ടിൽ വടക്കുംഭാഗ മരുമക്കളെ മടിയിലുരുത്തി താലോലിക്കുന്ന മുത്തച്ഛനും മുത്തമ്മയും എങ്കിലും ആ മക്കളോടുള്ള ആദരവുകൊണ്ട് ഇത്തരം ഗർജ്ജനം ഒഴിവാക്കിക്കൂടേ  ? ഈ ഗർജ്ജിക്കുന്ന പലരും പുറത്ത് കെട്ടിയ മക്കളുടെ ഭാര്യമാർക്കുവേണ്ടിയും ഭർത്താക്കന്മാർക്ക് വേണ്ടിയും ക്രിസ്തുമസ്സിന് സമ്മാനം വാങ്ങിക്കുന്ന തിരക്കിലും നല്ല ഭക്ഷണം ഒരുക്കാനുള്ള പ്ലാനിംഗിലുമാണന്ന് അറിയുന്നു. 


6 ) ഇനി വേദനകൊണ്ട് പുളയുന്ന KCCNA പ്രസിഡന്റ് പറയുന്നത് ക്നാനായ റീജ്യൻ/  മിഷൻ അധികാരികൾ കർമ്മത്തിന്റെ പ്രാധാന്യം ഒരിക്കലും പറഞ്ഞിട്ടില്ലായെന്ന്. അതുപോലെ തന്നെ ആരും ഇതുവരെ പറഞ്ഞുകൊടുത്തില്ല ക്നാനായക്കാരൻ / ക്നാനായക്കാരി ക്നാനായക്കാരായിരിക്കുന്നത് വിവാഹത്തിലൂടെയാണ് എന്നുള്ളത്. ഇത് രണ്ടും ശുദ്ധ കളവുപറയാൻ മിടുക്കനായിരിക്കുന്നവർക്കേ ഇങ്ങനെ പറയാൻ പറ്റുകയുള്ളൂ. ഓറിയന്റൽ കോൺഗ്രിഗേഷനിൽ ജോലിനോക്കിയിരുന്ന മൈക്കിൾ പിതാവിന് സീറോ മലബാറിനെക്കുറിച്ചും ക്നാനായ സമുദായത്തെപ്പറ്റിയും വളരെ നല്ല അറിവ് കമ്മീഷനാകുന്നതിന്ന് മുൻപ് തന്നെ നന്നായിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ സെമിനാരികളിൽ പഠിക്കുന്ന എല്ലാവരും സഭാചരിത്രം പഠിക്കുമ്പോൾ നിർബന്ധമായും പഠിക്കുന്ന കാര്യമാണ് കോട്ടയം രൂപതയെക്കുറിച്ചും ക്നാനായ സമുദായത്തെപ്പറ്റിയും. കൂടാതെ ലത്തീൻ സഭയിലെ സകലർക്കും നന്നായി പേടിക്കേണ്ട ഒരു മാർപ്പാപ്പയാണ് വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയും അദ്ദേഹത്തിന്റെ സംഭാവനകളും. ക്നാനായക്കാരുടെ എന്ടോഗാമി പ്രാക്ടീസ് സഭയിൽ പറ്റില്ലായെന്നും അത് നിർത്തിക്കണം എന്നും പറഞ്ഞു കൊടുത്ത പരാതിയിന്മേൽ അന്വേഷണം ഒരു വർഷം ആകാറായപ്പോൾ താൻ എന്തിനാണ് ഈ കറങ്ങി നടക്കുന്നത് എന്നറിയില്ല ആരും ഈ സമുദായത്തിന്റെ ഏറ്റവും അടിസ്ഥാന പ്രത്യേകതകൾ പറഞ്ഞു തന്നില്ലായെന്ന് പറയുന്നതിനേക്കാൾ മണ്ടത്തരം വേറെ എന്തുണ്ട്. ചിക്കാഗോയിൽ അഞ്ഞൂറിലധികം ക്നാനായ റീജ്യൻ പ്രതിനിധികളുമായി സംവാദിച്ചപ്പോഴും കേരളത്തിലും അമേരിക്കയിലുമായി മറ്റനേകം അല്മായരും വൈദീകരുമായി സംവാദിച്ചപ്പോഴും ആരും സ്വവംശ വിവാഹനിഷ്ഠയിൽ ഉള്ള ക്നാനായക്കാരുടെ ജീവിത രീതിയും കോട്ടയം രൂപതയിലെ വിശ്വാസികളുടെയും പള്ളികളുടെ നിജസ്ഥിതി ആരും പറഞ്ഞുകൊടുക്കുകയോ മനസ്സിലാക്കിക്കുകയോ ചെയ്തില്ലായെന്ന് വിളിച്ചു കൂവാൻ KCCNA പ്രസിടെന്റിന്‌ അപാര തൊലിക്കട്ടിതന്നെ ഉണ്ടായിരിക്കണം. ഒരു കാര്യം സത്യമാണ്, KCCNA പ്രസിഡന്റ് ആവശ്യപ്പെട്ടപോലെ ഞങ്ങൾക്ക് പള്ളികളോ മിഷനുകളോ പ്രത്യേകമായി വേണ്ട. മറിച്ചു ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള ആരാധനാലയങ്ങളിൽ പോയിക്കോട്ടെയെന്നും ഞങ്ങൾ കുടുംബങ്ങളിലും കമ്മ്യൂണിറ്റി സെന്ററിലും എൻഡോഗമി പ്രാക്ടീസ് ചെയ്തുകൊള്ളാമെന്നും ഒറ്റക്കുട്ടിപോലും പറഞ്ഞിട്ടില്ല. കാരണം മൈക്കിൾ പിതാവിനെ നാളിതുവരെ കണ്ട നമ്മുടെ വൈദീകരിൽ കേരളത്തിൽ നിന്നുള്ള ഒരു വൈദീകൻ ഒഴികെ ബാക്കിയെല്ലാവരും പിന്നെ മുഴുവൻ അല്മായരും അതി ശക്തമായി എന്ടോഗമസ്സ്‌ പള്ളികൾക്ക് വേണ്ടിത്തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്തിന് ഡൽഹിയിൽ നിന്ന് നമ്മുടെ നാല് മിഷിനറി പിതാക്കന്മാരും വൈദീക പ്രതിനിധികളുംപോലും നമുക്ക് സ്വതന്ത്രമായ HIERARCHY തന്നെ വേണമെന്നാണ് ആവശ്യപ്പെട്ടത്. 


7 ) മാറിക്കെട്ടിയവരുടെ ഭാര്യമാരും ഭർത്താക്കന്മാരും കോടതിയിൽ പോയാൽ SYNODAL CONSENSUS പ്രകാരം അവർക്ക് ക്നാനായ ഇടവകകളിൽ അംഗത്വം കൊടുക്കണം. കാനഡക്കാരനായ മൈക്കിൾ പിതാവ് വത്തിക്കാനിൽ നിന്ന് ഏൽപ്പിച്ച കമ്മീഷൻ ജോലിക്ക് വന്നിട്ട് അമേരിക്കയിലെ ജഡ്ജിയുടെ പണിയാണോ എടുക്കുന്നത് ? ഈ കാര്യം അമേരിക്കയിൽ ചിലവാകില്ല സഭയുടെ കാര്യങ്ങൾ സഭയും രാജ്യത്തിന്റെ കാര്യം രാജ്യവുമാണ് അമേരിക്കയിൽ തീരുമാനിക്കുന്നത് എന്നതിനാൽ മതകാര്യങ്ങളിൽ കോടതി ഇടപെടില്ലായെന്ന് വ്യക്തമായതുകൊണ്ടാണ് കാനാക്കാർ കേരളത്തിൽ പോയി SYNODAL CONSENSUS ന് എതിരെ കേസ്സ് കൊടുത്തിരിക്കുന്നത്. അവിടെ നിന്നും വിധികിട്ടിയാൽ വാലും പൊക്കി നടക്കാനാണ് കാനാക്കാർ ശ്രമിക്കുന്നത്. അമേരിക്കൻ കോടതി കാര്യങ്ങൾ ഒരിക്കലും മൈക്കിൾ പിതാവിന്റെ അജണ്ടയിൽ ഉള്ളകാര്യവുമല്ല ഇത്തരം വങ്കത്തരങ്ങൾ KCCNA പ്രസിഡന്റ് ശ്രീമാൻ പൂഴിക്കാലയുടെ മനക്കോട്ടയാണ്. ഇങ്ങനെയൊരു കാര്യം ഉണ്ടാകില്ല മറിച്ചു അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ മതത്തിനുള്ളിലെ കാര്യങ്ങളിൽ എന്താണ് നടക്കുക എന്നുള്ളതിന്റെ വളരെ വിലയേറിയ നിയമോപദേശം KCCNA പ്രസിഡന്റിന്റെ കീശയിൽ തന്നെ കിടപ്പുണ്ട്. കുടുംബങ്ങളിൽ എൻഡോഗമി നടത്താനും അതനുസരിച്ചു ജീവിക്കാനും പാലിക്കാത്തവരെ പുറത്താക്കാനും ഈ കപട നേതാക്കളേയും അവരുടെ വാലാട്ടികളേയും ഞാൻ വെല്ലുവിളിക്കുന്നു. 


8 ) സീറോ മലബാർ രൂപത സ്ഥാപിച്ചപ്പോൾ അവർ തന്ന ഉറപ്പ് അനുസ്സരിച്ചു "PROTECTION OF ETHNICITY OF MINORITY RIGHTS " പ്രകാരമുള്ള വാഗ്‌ദാനം പാലിക്കപ്പെട്ടിട്ടില്ല. അത് തന്നെയാണ് ക്നാനായക്കാർ ആവശ്യപ്പെടുന്നത്. അതെ ഇതുതന്നെയാണ് ക്നാനായക്കാർ ആവശ്യപ്പെടുന്നത്. അപ്പോൾ 2001 ൽ താങ്കൾ ആവശ്യപ്പെട്ട സങ്കര മിഷനുകളും ഇടവകകളും ഇതാ പിടിച്ചോ എന്നുപറഞ്ഞാൽ അത് തന്നെയല്ലേ കാനായും ആവശ്യപ്പെടുന്നത്. 2001 ൽ താങ്കളുടെ എക്സിക്കുട്ടീവ് എടുത്ത തീരുമാനവും വത്തിക്കാനിലും മറ്റ് സ്ഥലങ്ങളിലും കൊടുത്ത അപേക്ഷകളും ഒന്നെടുത്ത് വായിക്കുക. അപ്പോഴറിയാം താങ്കളുടെ വിഡ്ഢിത്തരങ്ങളുടെ പെരുമഴ. ഇനി പറയുക താങ്കളുടെ വിഡ്ഢിത്തരങ്ങളിൽ നിന്ന് നമ്മുടെ മുഴുവൻ പിതാക്കന്മാരും വൈദീകരും ക്നാനായ സമുദായത്തെ രക്ഷിക്കുകയായിരുന്നു എന്ന്. SYNODAL CONSENSUS ഉണ്ടാക്കുന്നവരെ അങ്ങാടിയത്ത് പിതാവ് വരെ 2001 ലെ KCCNA നാഷണൽ കൗൺസിൽ എടുത്ത പടുവിഡ്ഢിത്തീരുമാനം മൂടി വയ്‌ക്കുകയായിരുന്നു. സണ്ണി പൂഴിക്കാല ഖജാൻജിയായ KCCNA യുടെ എക്സിക്കുട്ടീവ് 2001 ൽ സ്പോൺസർ ചെയിത ആ തീരുമാനം നടപ്പിൽ വരുത്തിയിരുന്നുവെങ്കിൽ ഇന്ന് ലോകത്തിലുള്ള ക്നാനായക്കാർ പലരേയും തിരണ്ടിവാലുകൊണ്ട് മുരിക്കിൽ കെട്ടി കൈകാര്യം ചെയ്തേനെ. 


9 ) കോട്ടയം രൂപതയും പിതാക്കന്മാരും വൈദീകരും അൽമായ സംഘടനാ നേതാക്കളെ കാണുന്നതിന് മൈക്കിൾ പിതാവിനെ തടയാൻ ശ്രമിച്ചു, വിമുഖതകാണിച്ചു എന്നുള്ള വിഷമകരമായ കാര്യം പിതാവ് അറിയിച്ചു. കോട്ടയം പിതാവ് ആരെയും പ്രത്യേകമായി മൈക്കിൾ പിതാവിന്റെയടുത്ത് തന്റെ വ്യക്തിപരമായ അജണ്ട നടപ്പിലാക്കാൻ പറഞ്ഞുവിട്ടിട്ടില്ല എന്നുമാത്രമല്ല കമ്മീഷന്റെ പ്രവർത്തനത്തിന് തടസ്സമാകുന്ന ഒരു പ്രവർത്തിയും സംഭാഷണവും ഒരിക്കലും ആരിൽ നിന്നും ഉണ്ടാകരുത് എന്ന് പ്രത്യേകം താക്കീത് ചെയിതു. കാനാക്കാർ കൊടുത്ത പരാതിയിൻമേൽ നടക്കുന്ന കമ്മീഷന്റെ മുൻപാകെ തന്റെ അജപാലനത്തിൻ കീഴിലുള്ള സകലരോടും നമ്മുടെ പൂർവീകർ കൈമാറിത്തന്ന പൈതൃകങ്ങൾ എന്തെല്ലാമാണോ അതെല്ലാം ഒരു തരത്തിലും ഞങ്ങൾ ഉപേക്ഷിക്കില്ല എന്ന സത്യം കഴിയുന്നപോലെ ഒരു COMPROMISE ഉം ഇല്ലാതെ അറിയിക്കാനാണ് പറഞ്ഞത്. കോട്ടയം രൂപതയിൽ നിന്ന് യാത്ര തിരിച്ച മൈക്കിൾ പിതാവിന് കോട്ടയം രൂപതയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട അമൂല്യ രേഖാശേഖരങ്ങളുടെ കോപ്പികളുടെ ഒരു പെട്ടിയാണ് കഴിഞ്ഞ വേനലിന് നാട്ടിൽ ചെന്നപ്പോൾ കൊടുത്തുവിട്ടത്. കാനായുടെ ആൾക്കാരും അഭിവന്യ ഭരണികുളങ്ങര പിതാവുമൊക്കെ കാണുന്ന കമ്മീഷണർ മൈക്കിൾ പിതാവിന്റെയടുത്ത് KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല പോയാൽ കൂടുതലായി എന്ത് അപകടമാണ് വരുത്താനുള്ളത് ? തനിക്ക് വിലയുണ്ടാക്കാനുള്ള പീറ തന്ത്രമാണ് മൈക്കിൾ പിതാവിന്റെ പേര് പറഞ്ഞു ഈ കാണിക്കുന്നത്. 


10 ) നല്ലൊരു ഭാഗം ചിലവഴിച്ചത് അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികളുടെ കൂദാശകളെപറ്റിയാണ്. DEFACTO മെംബർ ആയ നമുക്ക് ലോക്കൽ റോമൻ കത്തോലിക്കാ പള്ളികളിൽ നിന്ന് കൂദാശകൾ യധേഷ്ടം സ്വീകരിക്കാൻ അവകാശമുണ്ട്. സീറോ മലബാർ സഭക്കാർ ആണെങ്കിലും നമ്മുടെ അവകാശങ്ങൾ REJECT ചെയ്യാൻ ആർക്കും അവകാശമില്ല. ഓറിയന്റൽ കോൺഗ്രിഗേഷനിൽ നിന്നും നമുക്ക് ലഭിച്ച മറുപടി CANON LAW അനുസരിച്ചു കൂദാശകൾ യഥേഷ്ടം സ്വീകരിക്കാൻ നമുക്ക് അവകാശം ഉണ്ട്. തലയിൽ ഒട്ടും ആൾത്താമസ്സം ഇല്ലാത്ത ഒരാൾക്ക് ഇതിൽ കൂടുതൽ ഒരു പിതാവ് എന്ത് മറുപടി നൽകും. KCCNA പ്രസിഡന്റ് ഇക്കാര്യത്തിൽ കൊടുത്ത അപേക്ഷയുടെ പശ്ചാത്തലം കഴിഞ്ഞ കൺവെൻഷൻ ആയിരുന്നു. തന്റെ എക്സിക്കുട്ടീവ് എന്തോ കാട്ടിക്കൂട്ടുന്നു എന്ന് കാണിക്കാൻ തട്ടിക്കൂട്ടിയ ഒരു തട്ടിപ്പ് പരിപാടിയായിരുന്നു അത്. കൺവെൻഷനിൽ വീരവാദം മുഴക്കിയ ശബ്ദം കേട്ട് രോമാഞ്ചപുളകിതരായി പലരും ( കൂലിയെഴുത്തുകാർ ) വീട്ടിൽ പോയി. RECONCILIATION കമ്മിറ്റിയിലുള്ള പലരോടും ഇങ്ങനെയൊരപേക്ഷ കൊടുക്കുന്നതിലെ പൊള്ളത്തരവും അർത്ഥശൂന്യതയും വിവരിച്ചുകൊടുത്തതാണ്. ലത്തീൻ സഭയുടെ പൂർണ്ണമായ അധീനതയിൽ സീറോ മലബാർ പോലുള്ള സഭാ വിശ്വാസികളുടെ ആദ്ധ്യാൽമീക കാര്യങ്ങൾ പരിഹരിക്കാനുള്ള എല്ലാ നിയമങ്ങളും സൗകര്യങ്ങളും നിലവിൽ ഉള്ളതിനാൽ പ്രത്യേക ആനുകൂല്യങ്ങൾ കൂദാശയുടെ കാര്യത്തിൽ ഇല്ലായെന്നാണ് വ്യക്തമായി ഓറിയന്റൽ കോൺഗ്രിഗേഷൻ കാർഡിനാൽ പ്രീഫെക്ട് പറഞ്ഞിരിക്കുന്നത്. ​​അഭിവന്യ കർദിനാൾ ലിയനാർഡോയുടെ കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


തനിക്ക് പറ്റിയ അമിളിയും വിഡ്ഢിത്തരവും മറച്ചുവയ്‌ക്കാൻ എത്രതവണ നുണകൾ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല. ഏതെങ്കിലും വൈദീകരും മെത്രാനും കൂദാശകൾ നൽകാൻ വിസമ്മിതിച്ചാൽ അവരെ സഹായിക്കാനും നിയമോപദേശം നൽകാനും KCCNA ഒരു HELPLINE തുടങ്ങുകയായിരുന്നു വേണ്ടത്. പൗരസ്ത്യ കാനോൻ നിയമത്തിലെ വിവാഹത്തെപ്പറ്റിയുള്ള ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 
കുട്ടിക്കാലത്ത് വേദോപദേശം കേൾക്കാത്തവരും മതബോധന ക്ലാസ്സുകളിൽ പങ്കെടുക്കാത്തവരും ഇനിയെങ്കിലും എന്താണ് കത്തോലിക്കാ സഭയെന്ന് പഠിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. മാമോദീസായെന്ന പ്രവേശക കൂദാശയുടെ ഓരോ അപ്പസ്തോലിക സഭയിലൂടെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ നാമെല്ലാവരും ഒരുമിക്കുകയാണ്. ആദിമ സഭയിൽ വിശുദ്ധ പത്രോസിന്റെ നേതൃത്വത്തിൽ ശിഷ്യന്മാരെല്ലാം ഒരുമിക്കുന്നപോലെയാണ് ഓരോ അപ്പസ്തോലന്മാരുടെയും പൈതൃകത്തിൽ അടിസ്ഥാനപ്പെട്ട പ്രാദേശിക സഭകളിൽ അംഗങ്ങളായി  നമ്മളെല്ലാം പരിശുദ്ധ കത്തോലിക്കാ സഭയെന്ന ഏകസഭയിൽ ഒരുമിക്കുന്നത്. ലത്തീൻ എന്ന പാശ്ചാത്ത്യസഭയ്‌ക്കും ഇരുപത്തിമൂന്ന് പൗരസ്ത്യസഭയ്‌ക്കും തങ്ങളുടേതായ വ്യതിരക്തമായ ദൈവശാസ്ത്രവും പൈതൃകവും വിശ്വാസവും തത്വശാസ്ത്രവുമെല്ലാം ഉണ്ട്. സഭകളുടെ ഐക്യത്തിനും ദൈവജനത്തിന്റെ നന്മയ്‌ക്കുമായി DIVINE LAW, CANON LAW, PARTICULAR CANON LAW പിന്നെ പള്ളിയോഗ നടപടിക്രമങ്ങൾ എന്നിങ്ങനെ പല നിയമങ്ങൾ ഉണ്ട്. എല്ലാ നിയമങ്ങളും മനുഷ്യരെ ദൈവത്തിങ്കലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. മനുഷ്യൻ നിയമത്തിന് വേണ്ടിയല്ല മറിച്ചു നിയമം മനുഷ്യന് വേണ്ടിയാണ്. അതിനാൽ തന്നെ സഭയുടെ അവസ്സാന വാക്ക് നിയമത്തിന്റേതല്ല മറിച്ചു മനുക്ഷ്യ നന്മയുടെയും സ്നേഹത്തിന്റേയുമാണ്. തെമ്മാടിത്തം കാണിക്കുന്ന സഭാധികാരികളിൽ നിന്ന് നീതി ലഭിക്കാൻ ധാരാളം സംവിധാനങ്ങൾ ഉണ്ട്. അത് പറഞ്ഞുകൊടുത്ത് സാമൂഹ്യബോധവൽക്കരണം നടത്തേണ്ടവർ സഭയെ നശിപ്പിക്കാൻ രാഷ്ട്രീയം കളിക്കുന്നു. കൂദാശകൾ സഭാമാതാവിന്റെ ദാനമാണ് അത് മക്കളുടെ അവകാശം ആണ്. അത് നിഷേധിക്കാൻ ഒരു പുരോഹിതനും അധികാരം ഇല്ല. എന്നാൽ സഭകൾ മാറി കൂദാശകൾ സ്വീകരിക്കാൻ ചില മാനദണ്ഡങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ആവശ്യങ്ങൾ തൊട്ടറിഞ്ഞുകൊണ്ട് വേണ്ട ക്രമീകരണങ്ങൾ നടത്താൻ മെത്രാനാണ് നമ്മുടെമേൽ അധികാരം. അല്ലങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന സഹായ മെത്രാനോ അല്ലങ്കിൽ പുരോഹിതനോ ആണ് ഓരോ വ്യക്തിയുടെയും പ്രത്യേകമായ സാഹചര്യം കണക്കിലെടുത്ത് വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കി കൊടുക്കേണ്ടത്. 


ഗുണത്തേക്കാളേറെ നാശങ്ങൾ വിതച്ചു ക്നാനായ സമുദായത്തിന് നാണക്കേട് ഉണ്ടാക്കിയ KCCNA പ്രസിഡന്റ് ക്നാനായ സമുദായത്തിന് അപമാനമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിരവധി ഭീഷിണികൾ എനിക്ക് ദിവസ്സവും വരുന്നുണ്ട്. KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയ്‌ക്ക് വേണ്ടി അദ്ദേഹത്തിന്റെ വാനരസേന അരയും തലയും മുറുക്കി കളത്തിൽ ഇറങ്ങിയിരിക്കുന്നത് ഞാൻ കണ്ടു. ക്രിസ്തുമസ്സിന്റെ ഈ സുന്ദരമായ കാലഘട്ടത്തിൽ ലോകം മുഴുവൻ പ്രാർത്ഥനയോടെ ഉണ്ണീശോയെ സ്വീകരിക്കാൻ കാത്തിരിക്കുംപോൾ കള്ളത്തരങ്ങൾ തട്ടിവിട്ടാൽ ആരും പ്രതികരിക്കില്ലായെന്നാണ് KCCNA പ്രസിഡന്റും കൂട്ടാളികളും കരുതിയത്. ക്നാനായ സമുദായത്തെയും പരിശുദ്ധ കത്തോലിക്കാ സഭയേയും സംരക്ഷിക്കാൻ പലരും ഇവിടെയുണ്ടെന്ന സത്യം അറിയുക. ആരെയും ഭയപ്പെടില്ലയെന്ന് മാത്രമല്ല അനീതിക്കെതിരെ മരണം വരെ ഞാൻ പോരാടും. എന്റെ ദൈവം എനിക്ക് തുണയുള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം. അടുത്തതിൽ സഭയെയും സമുദായത്തെയും തകർക്കാൻ ശ്രമിക്കുന്ന നാരകീയ ശക്തികളെയും വ്യക്തികളെയും അവരുടെ പ്രശ്നങ്ങളെയും അവർ എന്ത് ആഗ്രഹിക്കുന്നുവെന്നും തുറന്നു കാണിക്കും. 


ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.