Saturday, October 22, 2016

DKCC / KCCNA - ഒരു ഏകാധിപതിയുടെ സ്വപ്നവും ക്നാനായ കത്തോലിക്കരും.

ഗർഭസ്ഥാവസ്ഥയിൽ തന്നെ നിരവതി ശ്രമങ്ങൾ നടത്തിയതാണ് DKCC യെ തകർക്കുവാൻ. അവസ്സാനം ഇത് യാഥാർഥ്യം ആകുമെന്ന് വന്നപ്പോൾ എന്നാൽ ഇതെങ്ങിനെ കൈപ്പിടിയിൽ ആക്കാമെന്നായി. തീർച്ചയായും തെറ്റ് പറയാൻ പറ്റില്ല എന്ന് മാത്രമല്ല KCCNA പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു കൊതിമൂത്തപ്പോൾ ( കാണുന്നവരെ ഒക്കെ തെറി വിളിക്കാൻ പറ്റിയ ഔദ്ദ്യോഗികമായ വേദി ) ഒരാൾക്ക് കേൾക്കാനും പറയാനും ഇത്തിരി ഇമ്മിണി വലുപ്പമുള്ള പൊസിഷൻ നെറ്റിയിൽ ഒട്ടിക്കാൻ സാധിച്ചാൽ അതിന്റെ സുഖം ഒന്ന് വേറെ തന്നെയല്ലേ. ഇച്ചിരി താമസിച്ചുപോയോ എന്ന് മാത്രമേ സംശയം ഉള്ളൂ. കഴിഞ്ഞകാല DKCC പ്രസിഡന്റ്മാരെ ഒരു സെക്കന്റ് പോലും നിലത്ത് നിർത്താൻ സമ്മതിച്ചിട്ടില്ല എന്നിട്ട് വേണ്ടേ എത്ര മിടുക്കൻമാരായാലും അവർക്ക് ഒന്ന് പൂഴിക്കടകൻ പയറ്റാൻ. ക്നാനായ സമുദായം കണ്ട സകല അഭ്യാസവും അറിയാവുന്ന ഇമ്മിണി വലിയ നേതാക്കന്മാരായിരുന്നു നമ്മുടെ Mr. Dr. Shiens Akasala യും Mr. George Nellamattam വും. പറഞ്ഞിട്ടെന്താ വേണ്ടെ അടിച്ചുപരത്തി കളഞ്ഞു. ഭ്രൂണഹത്യയെപ്പറ്റി ഒത്തിരി കേൾക്കുന്നവരും അറിയാവുന്നവരും ആണ് കത്തോലിക്കാരായ നാമെല്ലാവരും. ( ഇന്ന് കത്തോലിക്കരിൽ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ഉള്ളതും വില കൊടുക്കാത്തവരുമായ ആൾക്കാർ  ) ഇവിടെ നടന്നത് തനി ഭ്രൂണഹത്യാശ്രമം തന്നെയാണ്.




KCCNA നേതൃത്വം തന്നെ ആഗ്രഹിച്ചതും Mr. Joy Vachachira KCCNA പ്രസിഡന്റ് ആയ  സമയത്ത് 2005 ൽ UK, MIDDLE EAST എന്നീ സ്ഥലങ്ങളിലെ ക്നാനായ നേതാക്കളുമായി ഒത്തുചേർന്ന് കോട്ടയം രൂപതയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സുമായി കൂടിക്കൊണ്ട് കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രൂപകൽപ്പന കൊടുത്ത ഒരു ഗ്ലോബൽ പ്രസ്ഥാനമാണ് DKCC.( DKCC എന്ന പേര് കൊടുത്തിരുന്നില്ല ) അന്ന് നമ്മുടെ ആർച്ചു ബിഷപ്പ് ആയിരുന്ന അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെയും കൊച്ചുപിതാവായിരുന്ന അഭിവന്യ മൂലക്കാട്ട് പിതാവിന്റേയും സാന്ന്യദ്ധ്യത്തിൽ ആയിരുന്നു ഇങ്ങനെയൊരു പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചത്. 2005 ന് വളരെക്കാലം മുൻപ് തന്നെ അഭിവന്ന്യ കുന്നശ്ശേരിപിതാവ് ആഗ്രഹിച്ചതും പാതിവഴിയെ നിന്നുപോയതുമായ ഒരു കാര്യമാണ് ലോകത്തിലെ എല്ലാ ക്നാനായ കത്തോലിക്കാരെയും കോട്ടയം രൂപതയുടെ DIASPORA യുടെ കീഴിൽ കൊണ്ടുവരണമെന്നുള്ളത്. 2005 ൽ അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെ പ്രത്യേക ആഗ്രഹപ്രകാരമാണ് DIASPORA എന്ന പേര് കൂടി ചേർത്ത് ഒരു ഗ്ലോബൽ പ്രസ്ഥാനത്തിന് പ്രാരംഭ നടപടികൾ ആരംഭിച്ചത്. ഇതേ വർഷം തന്നെയാണ് BCM COLLEGE ൽ വച്ച്  വേൾഡ് ക്നാനായ കൺവെൻഷൻ കൂടുകയും ചെയ്തത്. 


KCC ( KNANAYA CATHOLIC CONGRESS ) നേതൃത്വത്തിന്റെ കീഴിൽ ആയിരിക്കണം DIASPORA എന്നുള്ള ചില കടുംപിടുത്തവും അഭിപ്രായ വ്യത്യാസങ്ങളും ആയിരുന്നു DKCC യുടെ സുഗമമായ തുടക്കത്തിനും പ്രവർത്തനത്തിനും തുടക്കത്തിൽ കാരണമായിരുന്നതെൻങ്കിലും പിന്നീട് ഈ പ്രസ്ഥാനത്തിന്റെ ആദ്യ പ്രസിഡന്റ് ആയി വന്ന ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റത്തിനേയും രണ്ടാമത്തെ പ്രസിഡന്റ് ആയി വന്ന ശ്രീമാൻ ഷീൻസ്സ് ആകാശാലയേയും വ്യക്തിപരമായും രാഷ്ട്രീയമായും നശിപ്പിക്കാൻ ചില ഉന്നതർ നടത്തിയ ഗൂഡാലോചനയും ക്നാനായ കത്തോലിക്കരെയും കോട്ടയം രൂപതയേയും നശിപ്പിക്കുന്നതിനായും നടത്തിയ ഗൂഢതന്ത്രവുമാണ് ഇന്നും DKCC ഇന്നത്തെ അവസ്ഥയിൽ അനിശ്ചിതത്വത്തിലൂടേ മുന്നോട്ട് പോകുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കറുത്തകരങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ചാൽ ഉത്തരം വളരെ വ്യക്തമാണ്. അഭിവന്യ തറയിൽ പിതാവിനോടും അഭിവന്യ കുന്നശേരിപ്പിതാവിനോടും കോട്ടയം രൂപതയുടെ കോർപ്പറേറ്റ് മാനേജുമെന്റിനോടും കടുത്ത പകയുമായി കഴിയുന്ന ചിലരും ക്നാനായ പള്ളികളിൽ പോയിട്ട് ഒരു പള്ളികളിലും പോകാത്ത ചിലരും തീർത്തും കൊടും സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി നടക്കുന്ന ചില നിരീശ്വരവാദികളും ആണ് ഈ കറുത്ത കരങ്ങൾ എന്ന് നമുക്ക് കാണാം.  


ശ്രീമാൻ സണ്ണി കോട്ടൂർ KCCNA പ്രസിഡന്റ് ആയിരുന്ന 2007 - 2008 കാലഘട്ടത്തിലാണ് ക്നാനായ ഗ്ലോബൽ പ്രസ്ഥാനം  എന്ന സ്വപ്നം പൂർത്തീകരിക്കാൻ വീണ്ടും പരിശ്രമങ്ങൾ തുടരുകയും ആദ്യത്തെ ഗ്ലോബൽ പ്രസ്ഥാനത്തിന് വേണ്ടിയുള്ള  കോൺസ്റ്റിട്യൂഷൻ സണ്ണി കോട്ടൂർ CHAIRMAN ആയിക്കൊണ്ടുള്ള ഒരു  Ad Hoc കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയത് എങ്കിലും ഗ്ലോബൽ പ്രസ്ഥാനം  രൂപീകരിക്കാൻ സാധിച്ചില്ല. ഇക്കാലഘട്ടത്തിൽ തന്നെ വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ KCCNA യുടെ IFKCC യിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തിരുന്നു. ( അക്കാലഘട്ടത്തിൽ അന്നത്തെ നേതാക്കൾ കൊടുത്ത പേര് IFKCC - INTERNATIONAL FEDERATION OF KNANAYA CATHOLIC CONGRESS എന്നായിരുന്നു. ) പിന്നീട് 2009 - 2010 കാലഘട്ടത്തിൽ KCCNA പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റത്തിന്റെ കാലം അവസ്സാനിച്ചപ്പോൾ ആണ് കോട്ടയം രൂപതാങ്ങങ്ങളുടെ DIASPORA പ്രസ്ഥാനമായ DKCC ( 2011 - 2013 ) എന്ന പേരിൽ ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം പ്രസിഡന്റ് ആയി രൂപപ്പെട്ടത്. ( അഭിവന്യ കുന്നശ്ശേരിപ്പിതാവിന്റെ ബഹുമാനാർത്ഥം പിതാവ് നിർദ്ദേശിച്ച DIASPORA എന്നുകൂടെ ഉൾപ്പെട്ടതായിരിക്കണം സംഘടനയുടെ പേര് എന്ന് അഭിവന്യ മൂലക്കാട്ട് പിതാവ് നിർദ്ദേശിച്ചതനുസ്സരിച്ചാണ് DKCC എന്ന പേര് സ്വീകരിച്ചത് ).  ഈ കാലയളവിലാണ് DKCC യുടെ രണ്ടാമത്തേതും കോട്ടയം രൂപതയുടെ അംഗീകാരത്തോടും കൂടിയ രണ്ടാമത്തെ കോൺസ്റ്റിട്യൂഷൻ ഉണ്ടായത്. ഈ കോൺസ്റ്റിട്യൂഷനിൽ ആണ് വിവാദപരമായ കോട്ടയം രൂപതാ അധ്യക്ഷന്റെ വീറ്റോ പവർ അടങ്ങിയിരിക്കുന്നത്. പിന്നീട് 2011 - 2012 കാലഘട്ടത്തിൽ KCCNA പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ ഷീൻസ്സ് ആകാശാല തന്റെ കാലാവധി തീർന്ന ശേഷം KCCNA യുടെ SPECIAL COMMITTEE CHAIRMAN ആകുകയും ( റോമിലേക്ക് ഉള്ള പരാതി കൊടുക്കുവാൻ ) ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം സ്ഥാനം ഒഴിഞ്ഞ DKCC പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തത്. ( ഷീൻസ്സ് ആകാശാല ഈ സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ വളരെ ശക്തമായ കരുനീക്കങ്ങളും അടിയൊഴുക്കുകളും ഇവിടെ പലരും നാണം കെട്ട രീതിയിൽ നടത്തുകയും അതിന്റെ പിണിയാളുകൾ ആരൊക്കെയെന്ന് ഏവർക്കും അറിയുകയും ചെയ്യാം ). 


ശ്രീമാൻ ഷീൻസ്സ് ആകാശാല ഇപ്പോഴും സ്ഥാനം മറ്റൊരാളിൽ ഏല്പിച്ചുകൊടുക്കാൻ കഴിയാതെ DKCC യുടെ PRESIDENT / CHAIRMAN ആയി തുടരുകയും ഇങ്ങനെ ഒരു ദുരവസ്ഥ സൃഷ്ഠിക്കുന്നതിൽ ഇപ്പോഴത്തെ KCCNA പ്രസിഡന്റിന്റെ നാഷണൽ കൗൺസിലിനെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന ഹീനമായ നടപടികൾ കാരണമാകുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും DKCC യിലെ മറ്റ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു DKCC ക്ക് തൽക്കാലം ഒരു നേതൃത്വം ഉണ്ടാകാതിരിക്കാൻ ഗൂഢശ്രമം നടത്തുകയും ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തിരിക്കുന്നു. ശ്രീമാൻ ജോർജ്ജ് നെല്ലാമറ്റം ഉണ്ടാക്കിയ കോൺസ്റ്റിട്യൂഷൻ പരിഷ്കരിച്ചുകൊണ്ട് ശ്രീമാൻ ഷീൻസ്സ് ആകാശാല മൂന്നാമതായി ഒരു കോൺസ്റ്റിട്യൂഷൻ ഉണ്ടാക്കുകയും അതിന്റെ DKCC ജനറൽ കൗൺസിലിന്റെയും കോട്ടയം രൂപതാദ്ധ്യക്ഷന്റെയും അംഗീകാരത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു. ഈ കോൺസ്റ്റിട്യൂഷനിൽ കോട്ടയം രൂപതാദ്ധ്യക്ഷന് ഉള്ള വീറ്റോ പവർ എടുത്ത് കളയുകയും പകരം അദ്ദേഹത്തിന്റെ പരിഗണക്കും അഭിപ്രായത്തിനും വിടണമെന്ന് നിഷ്കർഷിക്കുകയും എന്നാൽ അദ്ദേഹത്തിന് വീറ്റോ ചെയ്യാൻ ഉള്ള അധികാരം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ നിന്നും DKCC യെ മാറ്റി UNITED NATIONS മാതിരി ഒരു ചാർട്ടർ ആക്കി മാറ്റുന്നു. 


ഇവിടെ ഓരോ രാജ്യത്തുമുള്ള സംഘടനകൾ താന്താങ്ങളുടെ സ്വഭാവങ്ങളും പ്രത്യേകതകളും നിലനിർത്തിക്കൊണ്ട് തന്നെ ക്നാനായം എന്ന ഒരു പൊതുസ്വഭാവത്തിൽ KCC യുമായി ബന്ധിപ്പിച്ചുകൊണ്ട് കോട്ടയം അതിരൂപതാദ്ധ്യക്ഷനെ SPIRITUAL PATRON ആയി നിലനിർത്തിക്കൊണ്ട് ഒറ്റ അച്ചുതണ്ടിൽ ലോകത്തിലുള്ള എല്ലാ ക്നാനായ കത്തോലിക്കരെയും ഒരുമിപ്പിക്കുന്നു.  ഇങ്ങനെ മൂന്നു കോൺസ്റ്റിട്യൂഷൻ ആണ് ഉള്ളത് എന്നും അതിലൊന്നും KCCNA ക്ക് അംഗീകരിക്കാൻ കഴിയില്ലായെന്നും പറഞ്ഞുകൊണ്ട് നാഷണൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചു DKCC യുമായി ഇത്രയും കാലം സഹകരിക്കാതെ അലസിപ്പിച്ചു നടന്നത്. എന്നാൽ സെപ്റ്റംബർ രണ്ടിനും ഒക്ടോബർ 18 നും എഴുതിയ കത്ത് പ്രകാരം 2013 ൽ Dr. Shiens Akasala ഉണ്ടാക്കിയ കോൺസ്റ്റിട്യൂഷൻ ചില മൈനർ പരിഷ്‌കാരങ്ങളോടെ KCCNA ക്ക് DKCC യുമായി സഹകരിച്ചു മുന്നോട്ട് പോകാൻ തയ്യാറാണ് എന്ന് KCCNA പ്രസിഡന്റ് പറഞ്ഞിരിക്കുന്നു.


ഇപ്പോൾ ഇങ്ങിനെ ഒരു തീരുമാനം എടുക്കുവാൻ പ്രത്യേക കാരണങ്ങൾ ഒന്നും പുതിയതായി ഉണ്ടായിട്ടില്ല. 2013 ലെ കോൺസ്റ്റിട്യൂഷൻ ഇപ്പോൾ അംഗീകരിക്കാമെങ്കിൽ ഇക്കാര്യം എന്തുകൊണ്ട് WASHINGTON മുതലുള്ള കഴിഞ്ഞ നാല് നാഷണൽ കൗൺസിലിൽ ഇക്കാര്യം പറഞ്ഞില്ല ? KCCNA കൺവെൻഷൻ തിരക്ക് കാരണം ഇച്ചിരി നീണ്ടുപോയി എന്ന വരട്ടു ന്യായം Mr. President മായി ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് കേട്ടു. നാഷണൽ കൗൺസിലിനെ ഇത്രമാത്രം വഞ്ചിച്ചിട്ട് ഇത്തരം ന്യായം വേറെ വല്ലയിടത്തും കൊണ്ട് വച്ചാൽ മതി. KCCNA PRESIDENT ആയി ചാർജ്ജ് ഏറ്റെടുത്തത് $50 ഡോളർ വാങ്ങി $14 ഡോളറിന്റെ ചീഞ്ഞ ഭക്ഷണം BANQUET ൽ പാതിരാത്രി വരെ കൊടുക്കുവാനോ കേവലം ഒരു കൺവെൻഷൻ നടത്തി ബോബി ചെമ്മണ്ണൂരിനെ ആദരിക്കാനോ ആല്ല. ഏറ്റെടുത്ത  ഉത്തരവാദിത്വം നടപ്പിലാക്കാൻ കഴിവില്ലെങ്കിൽ ഉടനെ രാജിവച്ചുകൊണ്ട് പണ്ട് ചെയിതു കൊണ്ടിരുന്ന പണിതന്നെ ചെയ്യുകയാണ് നല്ലത്. KCCNA യെയോ DKCC യെയോ അട്ടിമറിക്കാൻ അല്ല നോക്കേണ്ടത് മറിച്ചു തന്റെ സ്വഭാവത്തിനും ആഗ്രഹത്തിനും അനുസ്സരിച്ചുകൊണ്ട് ഗ്ലോബൽ പൂഴി കോൺഗ്രസ്സും നോർത്ത് അമേരിക്കൻ പൂഴി കോൺഗ്രസ്സും ഉണ്ടാക്കുകയാണ് വേണ്ടത്. KCCNA യും DKCC യും അടിച്ചുമാറ്റി മരണം വരെ തെമ്മാടികൾക്ക് കൂത്താടാൻ ഉള്ള സംഘടനകൾ ആല്ല ക്നാനായ കത്തോലിക്കർ നെഞ്ചിലേറ്റി നടക്കുന്നവ. രണ്ട്‌ വർഷക്കാലം DKCC യെ നിർജ്ജീവമാക്കിമാറ്റിയിട്ട് അടുത്ത വർഷം അതിന്റെ മുകളിൽ കയറിയിരിക്കാനുള്ള കള്ളത്തരം ലജ്ജാവഹം തന്നെയാണ്.


ഇന്ന് ലോകത്തിൽ ഏതൊരു സംഘടനയും ഉണ്ടാക്കാൻ സമാന ചിന്താഗതിക്കാരായ ആളുകൾ ഒന്നിച്ചുകൂടി അതിന്റെ പേരും നാളും ഭരണഘടനയും ഉണ്ടാക്കുകയുമാണ് പതിവ്. അതിലേക്കായി താൽക്കാലിക കമ്മിറ്റികളും രൂപീകരിക്കും. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിക്കൊണ്ട് വരുന്ന സാധനങ്ങൾ ചമ്രം പടിഞ്ഞിരുന്ന് മുറുക്കി തുപ്പി ആട്ടിക്കളയുകയോ ഒരു യൂണിറ്റുണ്ടാക്കി മറ്റ് യൂണിറ്റുകളുടെമേൽ അടിച്ചേൽപ്പിക്കുകയോ ആല്ല ചെയ്യുന്നത്. ഇവിടെ തന്റെ സ്വന്തം പ്രൈവറ്റ് ലിമിറ്റഡ് നിയമങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനം ഉണ്ടാക്കി നാട് ഭരിക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആസ്‌ട്രേലിയ അടക്കം മൂന്ന് പേരെ DKCC യുടെ നേതാവാക്കാം എന്ന് പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിച്ചു തകർക്കുകയാണ് ചെയ്‌തത്‌. സമുദായ സ്നേഹം ഇല്ലാത്ത ഇത്തരം ഇത്തിൾക്കണ്ണികൾ ഉള്ളിടത്തോളം കാലം ഇതല്ല ഇതിലപ്പുറവും നടക്കും. അന്തസ്സും ആണത്തവും ഉണ്ടങ്കിൽ DKCC യിൽ പോയി തങ്ങൾക്കുള്ള കാര്യങ്ങൾ നിവർന്ന് നിന്ന് പറഞ്ഞു ആവശ്യമുള്ള ഭരണഘടനാ ഭേതഗതികൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. അല്ലാതെ സ്വന്തം കുടുംബ അംഗങ്ങളെ മൊത്തം ( ആരൊക്കെയെന്ന് ഇന്ന് ലോകത്തിന് മൊത്തം അറിയാം.) KCCNA യുടെ നാഷണൽ കൗൺസിലിൽ കുത്തിക്കയറ്റി പ്രസിഡന്റ് ആയപോലത്തെ നാണം കെട്ട പണി എടുക്കരുത്.  Mr. Donald Trump ആറ് തവണ bankruptcy ഫയൽ ചെയ്യാൻ കാരണം പറഞ്ഞ പോലെ ഭരണഘടന അനുവദിക്കുന്നത് കൊണ്ടാണ് എന്ന് പറയുമായിരിക്കും. ഒരു കാര്യം പറയാം ഭരണഘടന ദുർവിനിയോഗം ചെയ്യാൻ അല്ല മറിച്ചു സദുദ്ധ്യേശത്തോടെ തന്റെ ജനത്തിന് നന്മ ചെയ്യാൻ ഉള്ളതാണ്. ഭരണഘടനയുടെ പഴുതുകൾ ഇത്രമാത്രം ദുർവിനിയോഗം ചെയിത് അധികാരത്തിൽ ഏറിയ വേറെ ഒരു KCCNA പ്രസിഡന്റ്മാരും ഇന്നുവരെ ഉണ്ടായിട്ടില്ല. ഇതിൽ മനം നൊന്താണ് ചിലർ പോപ്പുലർ വോട്ട് വേണമെന്ന് പറയുന്നത്.


എന്റെ കത്തുകളിൽ ഹാലിളകി വിറഞ്ഞുതുള്ളി മാളത്തിലിരുന്ന് ഊമക്കത്തുകൾ നിരവധി ഇനി പ്രതീക്ഷിക്കാം. കള്ളത്തരങ്ങളുടെ പരുമഴയും അപവാദപ്രചാരണങ്ങളും തന്റെ കൂലികളെക്കൊണ്ട്‌ ഫേക്ക് ഇമെയിലുകളിലൂടെ തുടരെ തുടരെ പുറത്തിറങ്ങും. വിവരവും വിദ്ധ്യാഭ്യാസവും ഉള്ള ഇപ്പോഴത്തെ നാഷണൽ കൗൺസിൽ അംഗങ്ങളെ ഇനിയും പറ്റിക്കാൻ സാധിക്കില്ലായെന്ന തിരിച്ചറിവായിരിക്കാം 2013 ലെ DKCC കോൺസ്റ്റിട്യൂഷൻ അംഗീകരിക്കുന്നു എന്ന് KCCNA യുടെ Mr. President ഇപ്പോൾ പറയാൻ ഒരു പക്ഷേ കാരണമായത്. എന്നിരുന്നാലും ഉറക്കവും നിസ്സംഗതയും വെടിഞ്ഞുകൊണ്ട് ക്നാനായ സമുദായത്തിന്റെ നന്മക്കായി സടകുടഞ്ഞെണീക്കുവാനായി എല്ലാ നാഷണൽ കൗൺസിൽ അംഗങ്ങളും തയ്യാറാകണം. ആരെയും പേടിക്കാതെ ആല്മാഭിമാനം നഷ്ടപ്പെടുത്താതെ ചില നാഷണൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ട് വരുന്നതായി കാണുന്നു. നിങ്ങളുടെ സമുദായ സ്നേഹത്തിൽ നിന്ന് ഊർജ്ജം കൊണ്ട് മറ്റുള്ളവർക്കും നന്മയുടെ പാത സ്വീകരിക്കാൻ സാധിക്കണം. നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്ന നാരകീയ ശക്തികളെ എതിരിടാനും അവരെ നശിപ്പിച്ചുകൊണ്ട് നമ്മുടെ സമുദായത്തേയും KCCNA യേയും സംരക്ഷിക്കാനും നമുക്ക് സാധിക്കും. സഭയും അച്ചന്മാരും മെത്രാനുമൊക്കെ നമ്മെ നശിപ്പിക്കുമെന്നും കൊണ്ടുപോകുമെന്നും പറഞ്ഞു നമ്മളെ വിഘടിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. നമ്മൾ ഒത്തൊരുമിച്ചു നിൽക്കാൻ കഴിയാതിരിക്കുന്നിടത്തോളം കാലം നമ്മുടെ ശത്രുക്കളും തെറ്റായ ഉപദേശങ്ങളിലൂടെ ചില അഭിനവ പുരോഹിതരും നമ്മളെ വീണ്ടും വീണ്ടും പരാജയപ്പെടുത്തിക്കൊണ്ടിരിക്കും. വിരലിൽ എണ്ണാവുന്ന ചില കുബുദ്ധികളുടെ കുതന്ത്രങ്ങൾ മാത്രമാണ് ഇന്ന് നമ്മുടെ അധഃപതനത്തിന് കാരണം. ഇത്തരം കപട നേതാക്കളെയും അവരുടെ ശിങ്കിടികളെയും ഇന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. സമുദായത്തിന്റെ നേതൃസ്ഥാനത്തുനിന്നും ഇത്തരക്കാരെ തുടച്ചുമാറ്റി സമുദായത്തെപ്പറ്റി അറിവും സ്നേഹവും ഉള്ള നല്ല നേതാക്കളെ നമുക്ക് KCCNA യുടെയും മറ്റ് ക്നാനായ സംഘടനകളുടേയും നേതൃത്വത്തിലേക്ക് പിടിച്ചുകയറ്റാം.


ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

No comments:

Post a Comment

അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.